സ്റ്റാഫിനുള്ള അതേ തുക മതി; ബിസിസിഐ നല്കിയ കോടികളുടെ ബോണസ് വേണ്ടെന്ന് ദ്രാവിഡ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില് എന്നതിനൊപ്പം ജെന്റില്മാന് എന്ന വിശേഷണത്തിനും രാഹുല്‍ ദ്രാവിഡ് അര്‍ഹനാണ്. ആ വിശേഷണം അന്വര്‍ത്ഥമാക്കുന്ന ഒരു നടപടിയാണ് ഇപ്പോള്‍ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ടി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപയുടെ പ്രതിഫലമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ലോകകപ്പ് ടീമിലെ 15 കളിക്കാര്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും.
മുഖ്യ പരിശീലകന് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപയായിരുന്നു പാരിതോഷികം. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 2.5 കോടി രൂപയും. എന്നാല്‍ മുഖ്യ പരിശീലകന് എന്ന നിലയില്‍ അധികമായി തനിക്ക് ലഭിച്ച 2.5 കോടി രൂപ ദ്രാവിഡ് നിഷേധിച്ചു എന്നും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് അനുവദിച്ച 2.5 കോടി തന്നെയാണ് ദ്രാവിഡും വാങ്ങിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

തുല്യവേതനം എന്ന ആശയം കൂടിയാണ് ഇതുവഴി ദ്രാവിഡ് ഉയര്‍ത്തി പിടിക്കുന്നത്. എന്നാല്‍ ഇതാദ്യമായല്ല ദ്രാവിഡ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. 2018 ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് സമാനമായ ഒരു അഭിപ്രായം ഉന്നയിച്ചിരുന്നു. ദ്രാവിഡിന് 50 ലക്ഷം രൂപയും സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും ആയിരുന്നു ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്.
എന്നാല്‍ എല്ലാവര്ക്കും തുല്യമായി അവാര്‍ഡ് നല്‍കണമെന്നായിരുന്നു ദ്രാവിഡിന്റെ ആവശ്യം. അതനുസരിച്ച്, ദ്രാവിഡ് ഉള്‍പ്പെടെയുള്ള കോച്ചിംഗ് സ്റ്റാഫിലെ ഓരോ അംഗത്തിനും ക്യാഷ് അവാര്‍ഡുകളുടെ (രൂപ 25 ലക്ഷം) പുതുക്കിയ പട്ടിക തയ്യാറാക്കി. അതേസമയം കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് പോലും നേടാനാകാതെ പരിശീലകനെന്ന നേട്ടം സ്വന്തമാക്കിയാണ് ദ്രാവിഡ് പടിയിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയോടെ ദ്രാവിഡിന്റെ കോച്ചിംഗ് കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് വരെ തുടരാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അടക്കമുള്ളവര്‍ ദ്രാവിഡിനോട് ആവശ്യപ്പെടുകയായിരുന്നു. 2023 ലെ ഏഷ്യാ കപ്പ് ഉള്‍പ്പെടെ രണ്ട് പ്രധാന ട്രോഫികളും ഏകദിന ലോകകപ്പിലും 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും റണ്ണേഴ്സ് അപ്പ് മെഡലുമായാണ് ദ്രാവിഡ് തന്റെ കോച്ചിംഗ് കാലാവധി അവസാനിപ്പിക്കുന്നത്.
16 വര്‍ഷക്കാലം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു രാഹുല്‍ ദ്രാവിഡ്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയ്ക്കായി 10000 റണ്‍സ് കടന്ന ഏകതാരമാണ് ദ്രാവിഡ്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്ന് 10889 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 36 തവണയും ഏകദിനത്തില്‍ 12 തവണയും മൂന്നക്കം കടന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications