കരാറൊപ്പിടാതെ സൂപ്പര്‍താരങ്ങള്‍; വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് വീണ്ടും പ്രതിസന്ധിയില്‍
ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും പ്രതിസന്ധിയില്‍. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് സൂപ്പര്‍താരങ്ങളായ നിക്കോളാസ് പൂരന്‍, ജേസണ്‍ ഹോള്‍ഡര്‍, കെയ്ല്‍ മേയേഴ്‌സ് എന്നിവരെല്ലാം ക്രിക്കറ്റ് ബോര്‍ഡുമായുള്ള കേന്ദ്ര കരാറുകള്‍ നിരസിച്ചതായാണ് വിവരം. ഇതോടെ ടി20 ലോകകപ്പിന് മൂന്ന് പേരും ലഭ്യമാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമായി. ഇക്കഴിഞ്ഞ ഏകിദന ലോകകപ്പിലേക്ക് വെസ്റ്റ് ഇന്‍ഡീസിന് യോഗ്യത നേടാനായിരുന്നില്ല.
ആദ്യ രണ്ട് ലോകകപ്പുകളിലേയും ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് ആ മേന്മ പിന്നീട് നിലനിര്‍ത്താനായിരുന്നില്ല. അതേസമയം ടി 20 ക്രിക്കറ്റില്‍ കരുത്തരാണ് കരീബിയന്‍സ്. അതിനാല്‍ തന്നെ നിക്കോളാസ് പൂരന്‍, ജേസണ്‍ ഹോള്‍ഡര്‍, കെയ്ല്‍ മേയേഴ്‌സ് എന്നിവര്‍ കരാര്‍ പുതുക്കാതിരിക്കുന്നത് തിരിച്ചടിയാകും. അതേസമയം ലോകകപ്പിനുള്ള ടി20 ടീമില്‍ തങ്ങള്‍ ലഭ്യമാകുമെന്ന് മൂവരും അവകാശപ്പെട്ടു.

ക്രിക്കറ്റിന്റെ തിരക്കേറിയ വര്‍ഷമായതിനാല്‍ മൂന്ന് ഫോര്‍മാറ്റുകളിലും രണ്ട് പ്രധാന പരിശീലകരുമായി അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ബ്രാന്‍ഡിനെക്കുറിച്ച് തങ്ങള്‍ നിരവധി വിശദമായ ചര്‍ച്ചകള്‍ നടത്തി എന്ന് വെസ്റ്റ് ഇന്‍ഡീസ് ചീഫ് സെലക്ടര്‍ ഡോ. ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു. 2024 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് സ്വന്തം മണ്ണില്‍ ആതിഥേയത്വം വഹിക്കാനിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്.
രണ്ട് തവണ ടി 20 ലോകകപ്പ് കിരീടം നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായിരുന്നു. നിലവില്‍ അന്താരാഷ്ട്ര റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് വെസ്റ്റ് ഇന്‍ഡീസ്. അതേസമയം വരും വര്‍ഷം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും തങ്ങള്‍ക്ക് എവേ ടെസ്റ്റ് സീരീസുകളും ഉണ്ട്. ഏകദിനത്തില്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2027 ലക്ഷ്യമിട്ട് കളിക്കാരുടെ ഒരു ന്യൂക്ലിയസ് നിര്‍മ്മിക്കാന്‍ തങ്ങള്‍ പരിഗണിക്കുക ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമായിരിക്കും എന്ന് ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു.
അതിനിടെ നാല് താരങ്ങള്‍ ആദ്യമായി കേന്ദ്ര കരാര്‍ കൈമാറി. ഗുഡകേഷ് മോട്ടി, കീസി കാര്‍ട്ടി, ടാഗനറൈന്‍ ചന്ദര്‍പോള്‍, അലിക്ക് അത്‌നാസെ എന്നിവര്‍ക്കാണ് ആദ്യമായി കേന്ദ്ര കരാര്‍ നല്‍കിയത്. സൈദ ജെയിംസ്, ഷെനെറ്റ ഗ്രിമ്മണ്ട് എന്നീ വനിത താരങ്ങള്‍ക്കും അവരുടെ കന്നി സെന്‍ട്രല്‍ കരാര്‍ ലഭിച്ചു. കഴിഞ്ഞ 2-3 വര്‍ഷമായി, വെസ്റ്റ് ഇന്‍ഡീസിന് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല.
2023ലെ ഏകദിന ലോകകപ്പിനെ കൂടാതെ 2022 ലെ ടി20 ലോകകപ്പിനും യോഗ്യത നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയ്ക്കൊപ്പമാണ് ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് സഹ ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications