സച്ചിന്‍ ടെന്‍ണ്ടുല്‍ക്കർ നേരിട്ട ഏറ്റവും മോശം ആരോപണം: മാന്യത കൈവിട്ടോ?, ഭയന്ന് ദക്ഷിണാഫ്രിക്കയും
മാന്യന്മാരുടെ കളി എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ ഏറ്റവും മാന്യനായ കളിക്കാരന്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കർ. സംശയകരമായ ക്യാച്ചിലും മറ്റും അമ്പയർ ഔട്ട് വിളിക്കാന്‍ കാത്ത് നില്‍ക്കാതെ തന്നെ തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മൈതാനത്ത് നിന്നും കയറി പോകുന്നത് നാം പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതേ സച്ചിന്‍ തന്നെ വലിയൊരു വിവാദത്തിലും നേരത്തെ അകപ്പെട്ടിട്ടുണ്ട്. അതും ക്രിക്കറ്റിലെ ഏറ്റവും മോശ പ്രവണതകളിലൊന്നായ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍.
ഡിസംബർ 10 ന് വീണ്ടുമൊരു ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കാന്‍ പോകുമ്പോഴാണ് പഴയ ആരോപണങ്ങള്‍ വീണ്ടും ചർച്ചയായി ഉയർന്ന് വരുന്നത്. 2001 ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടയിലായിരുന്നു സച്ചിനെ പ്രതിസ്ഥാനത്ത് നിർത്തിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനിടെ സച്ചിനെ മൈക്ക് ഡെന്നസ് പന്ത് ചുരുണ്ടലിന്റെ പേരില്‍ പേരില്‍ പുറത്താക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം തന്നെ നടുങ്ങി.

പോർട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, സച്ചിൻ എന്നിവരുൾപ്പെടെ ആറ് ഇന്ത്യൻ താരങ്ങൾക്കാണ് ഡെന്നസ് സസ്‌പെൻഷൻ നൽകിയത്. ഗാംഗുലിക്ക് ഒരു ടെസ്റ്റിലും 2 ഏകദിനത്തിലും വിലക്കേർപ്പെടുത്തിയപ്പോൾ സെവാഗിന് ഒരു ടെസ്റ്റിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചു. പന്തിൽ കൃത്രിമം കാണിച്ചതിന് സച്ചിനേയും ഒരു ടെസ്റ്റില്‍ നിന്ന് വിലക്കി. ഇതേച്ചൊല്ലി വലിയ വിവാദങ്ങളും അന്ന് ഉണ്ടായിരുന്നു.
ക്രിക്കറ്റ് മേഖലയില്‍ മാത്രമല്ല, അതിന് പുറത്ത് വരെ വിഷയം ചർച്ച ചെയ്യപ്പെട്ടു. എത്തിനേറെ പറയുന്നു ഇന്ത്യന്‍ പാർലമെന്റില്‍ വരെ സച്ചിനെതിരായ നടപടി ചർച്ചയായി. രോഷാകുലരായ ആരാധകർ തെരുവുകളിൽ ഡെന്നസിന്റെ കോലം കത്തിക്കുകയും ചിലർ മാച്ച് റഫറിയെ വംശീയവാദിയായി മുദ്രകുത്തുകയും ചെയ്തു. എന്നാല്‍ പന്തിന്റെ സീമിൽ വിരലുകൾ ഓടിക്കുന്ന സച്ചിന്റെ വീഡിയോ പരാമർശിച്ചുകൊണ്ട് ഡെന്നസ് തന്റെ വാദം വിശദീകരിക്കാന്‍ ശ്രമിച്ചത്.
ഏത് വിധേനയും പന്തിന്റെ അവസ്ഥ മാറ്റാനായിരുന്നു സച്ചിന്‍ ശ്രമിച്ചത്. തനിക്ക് അത് കൃത്യമായി ബോധ്യപ്പെട്ടിരുന്നുവെന്നും ഡെന്നസ് കൂട്ടിച്ചേർക്കു. എന്നാല്‍ നനവുണ്ടായിരുന്ന അവസ്ഥയിൽ പന്തിന്റെ സീമിലെ അഴുക്ക് പുറത്തെടുക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നായിരുന്നു സച്ചിന്റെ മറുപടി. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന പ്രചരണമൊക്കെ ഉണ്ടായെങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കൻ ബോർഡ് ഇത് അടക്കമുള്ള പരിണതഫലങ്ങളെ ഭയന്ന് മൂന്നാം ടെസ്റ്റ് മുതല്‍ ഡെന്നസിനെ മത്സരത്തില്‍ നിന്നും മാറ്റി നിർത്തി.
അതേസമയം, നിയുക്ത അമ്പയർ മത്സരത്തിന്റെ മേൽനോട്ടം വഹിക്കാത്തതിനാൽ മൂന്നാം ടെസ്റ്റ് അനൗദ്യോഗികമായിട്ടാണ് ഐസിസി കണക്കാക്കിയത്. ഇതോടെ ആ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഷോൺ പൊള്ളോക്കിന് റെക്കോർഡ് ബുക്കിൽ പേര് ചേർക്കാനും സാധിച്ചില്ല.












Click it and Unblock the Notifications