കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ലീഗ് മല്‍സരങ്ങള്‍ മുംബൈയില്‍? നോക്കൗട്ട് അഹ്മദാബാദില്‍- സൂചനകള്‍ പുറത്ത്

ഏപ്രിലിലായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

Google Oneindia Malayalam News

ഐപിഎല്ലിന്റെ 14ാം സീസണിലെ ലീഗ് ഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും മുംബൈ വേദിയായേക്കും. നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ അഹ്മദാബാദില്‍ പുതുക്കിപ്പണിത മൊട്ടേറ സ്റ്റേഡിയത്തിലേക്കും നടന്നേക്കും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ സഹ ഉടമയായ പാര്‍ഥ് ജിന്‍ഡാലാണ് ഇക്കാര്യം പറഞ്ഞത്. ക്രിക്ക് ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം നിര്‍ണായക സൂചനകള്‍ നല്‍കിയത്.

1

പുതിയ സീസണിലെ ലീഗ് ഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളും ഒരേ നഗരത്തില്‍ നടത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്. പ്ലേഓഫ് മല്‍സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. മുംബൈയില്‍ വാംഖഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം തുടങ്ങിയ മൂന്നു സ്റ്റേഡിയങ്ങളുണ്ട്. മാത്രമല്ല ഇവിടെ മതിയായ പരിശീലന സൗകര്യവുമുണ്ട്. മൊട്ടേറയിലായിരിക്കും നോക്കൗട്ട് മല്‍സരങ്ങള്‍ക്കു സാധ്യത. പക്ഷെ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇവയെല്ലാം ഞാന്‍ മറ്റുള്ളവരില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണെന്നും ജിന്‍ഡാല്‍ വ്യക്തമാക്കി.

ലീഗ് മല്‍സരങ്ങള്‍ മുംബൈയിലാണ് നടക്കുന്നതെങ്കില്‍ അതു ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനു ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ഒരുപിടി താരങ്ങള്‍ ഡല്‍ഹി ടീമിലുണ്ടെന്നും ജിന്‍ഡാല്‍ ചൂണ്ടിക്കാട്ടി. പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മുംബൈയ്ക്കാരാണ്. ഇവിടെ മല്‍സരങ്ങള്‍ നടന്നാല്‍ അവരെ അതു സഹായിക്കും. എന്തുകൊണ്ട് രാജ്യത്തെ എല്ലാ വേദികളും തുറന്ന് അവിടെ മല്‍സരങ്ങള്‍ നടത്തി ടി20 ലോകകപ്പിന് നമ്മള്‍ തയ്യാറാണെന്നു ലോകത്തിനു കാണിച്ചു കൊടുത്തു കൂടായെന്നതാണ് എന്റെ ചോദ്യം. ബിസിസിഐയ്ക്കു ഇക്കാര്യത്തില്‍ ഉറപ്പില്ല. അടുത്ത രണ്ടാഴ്ച ഇന്ത്യയിലെ കൊവിഡ് സാഹചര്യം എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി കാര്യങ്ങളെന്നാണ് തനിക്കു തോന്നുന്നതെന്നു ജിന്‍ഡാല്‍ പറഞ്ഞു.

Recommended Video

cmsvideo
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മുംബൈയില്‍ ഐപിഎല്ലിലെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. കാരണം മഹാരാഷ്ട്രയില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നു ഇവിടെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

English summary
This season's IPL league matches could be held in Mumbai and knock out matches in ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X