Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലെടുത്ത് വെച്ചതേ ഉള്ളൂ, ഗാരേജിലുള്ളത് എസ് ക്ലാസ് ബെന്‍സും ബിഎംഡബ്ല്യുവും; തിലകിന്റെ ആസ്തി അറിയാം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20യില്‍ ആവേശജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. യുവതാരം തിലക് വര്‍മ്മയുടെ ബാറ്റിംഗ് കരുത്തില്‍ ആണ് ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. ടി 20യിലെ തന്റെ കന്നി സെഞ്ച്വറി നേടിയ തിലക് വര്‍മ്മ 57 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും ഏഴ് സിക്‌സും ആണ് തിലക് വര്‍മ്മ നേടിയത്. ടി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നേട്ടവും തിലകിനെ തേടിയെത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് തിലക് വര്‍മ്മ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. വൈകാതെ ഇന്ത്യന്‍ ടീമിലേക്കും ക്ഷണം ലഭിച്ചു. 2023 ഓഗസ്റ്റില്‍ നടന്ന ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ സ്‌കോററായി ഉയരാനും തിലകിന് സാധിച്ചു.

Tilak Varma

അഞ്ച് മത്സരങ്ങളില്‍ നിന്ന് 173 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. നാല് ഏകദിനങ്ങളിലും 19 ടി 20യിലും ഇതുവരെ ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനത്തില്‍ ഒരു അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്. ടി 20 യില്‍ ഒരു സെഞ്ച്വറിക്ക് പുറമെ രണ്ട് അര്‍ധ സെഞ്ച്വറിയും ഈ 22 കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് തന്നെയാണ് തിലകിന്റെ പ്രൊഫഷന്‍.

ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ടെ ഉള്ളൂവെങ്കിലും തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ആദ്യ രണ്ട് സീസണുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന്‍ താരത്തിനായി. നിലവില്‍ തിലക് വര്‍മ്മയുടെ ആസ്തി ഏകദേശം 5 കോടി രൂപയാണ്. ആഭ്യന്തര ക്രിക്കറ്റ്, ഐപിഎല്‍, ബിസിസിഐ കരാറുകള്‍ എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും.

ഈ വര്‍ഷം തിലക് വര്‍മ്മയ്ക്ക് ബിസിസിഐയില്‍ ഗ്രേഡ് സി പ്ലെയര്‍ കരാര്‍ ലഭിച്ചിരുന്നു. അതുവഴി പ്രതിവര്‍ഷം ഒരു കോടി രൂപയാണ് തിലകിന്റെ അക്കൗണ്ടിലേക്ക് എത്തുക. ഐപിഎല്‍ 2022 ലെ ലേലത്തില്‍ ആണ് മുംബൈ ഇന്ത്യന്‍സ് തിലക് വര്‍മ്മയെ 1.7 കോടിക്ക് സ്വന്തമാക്കിയത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഐപിഎല്‍ കരാര്‍. ആദ്യ സീസണിലെ പ്രകടനത്തില്‍ ആകൃഷ്ടരായ മുംബൈ അടുത്ത സീസണിലും താരത്തെ അതേ വിലയ്ക്ക് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം ഹൈദരാബാദിലെ വീട്ടിലാണ് തിലക് വര്‍മ്മ താമസിക്കുന്നത്. ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്ത് വെച്ചതേ ഉള്ളൂവെങ്കിലും രണ്ട് ആഡബര കാറുകള്‍ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് എന്നിവയാണ് അവ. ഹൈദരാബാദിലെ ഒരു ഇടത്തരം കുടുംബത്തിലാണ് തിലക് ജനിച്ചത്. അച്ഛന്‍ ഇലക്ട്രീഷ്യനും അമ്മ വീട്ടമ്മയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+