Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിനൊപ്പം വൈഭവ് ഓപ്പണറായാല്‍..! അടിച്ച് തകര്‍ത്ത് നേടിയത് 76 റണ്‍സ്, ഇന്ത്യ സെമിയില്‍

ദുബായ്: കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ താരമായിരുന്നു വൈഭവ് സൂര്യവംശി. വെറും 13 വയസ് മാത്രമുള്ള വൈഭവ് ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്കായിരുന്നു വൈഭവിനെ സ്വന്തമാക്കിയത്.

രാജസ്ഥാന്റെ തീരുമാനം തെറ്റായില്ല എന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ വൈഭവ്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് മിന്നും ജയവും സെമി ബര്‍ത്തും ഉറപ്പിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 1, 23 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. അതിനാല്‍ തന്നെ വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതിനെ പലരും വിമര്‍ശിച്ചിരുന്നു.

Vaibhav Suryavanshi

എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇന്ന് വൈഭവ് കാഴ്ച വെച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ആതിഥേയര്‍ക്കെതിരെ പുറത്താകാതെ 76 റണ്‍സാണ് താരം അടിച്ചെടുത്തത്. 46 പന്തില്‍ 3 ഫോറും 6 കൂറ്റന്‍ സിക്സും സഹിതം 76 റണ്‍സ് നേടിയ വൈഭവാണ് മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 165.76 എന്ന മിന്നുന്ന സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം യുഎഇയ്‌ക്കെതിരെ കളിച്ചത്.

ഓപ്പണിംഗ് പങ്കാളിയായ ആയുഷ് മാത്രെ 51 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. പത്ത് വിക്കറ്റിന്റെ മിന്നും ജയമാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. നേരത്തെ ഷാര്‍ജയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ യുഎഇയെ ഇന്ത്യ 137 റണ്‍സിന് പുറത്താക്കുകയായിരുന്നു. യുധാജിത് ഗുഹ (3/15) ചേതന്‍ ശര്‍മ്മ (2/27), ഓള്‍റൗണ്ടര്‍ ഹാര്‍ദിക് രാജ് (2/28) എന്നിവരാണ് യുഎഇയെ തകര്‍ത്തത്.

അതേസമയം വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സഞ്ജു സാംസണിനൊപ്പം വൈഭവ് ഓപ്പണിംഗിനെത്തിയാല്‍ ബൗളര്‍മാര്‍ക്ക് രക്ഷയുണ്ടാകില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. രാജസ്ഥാന്റെ ഭാവി വാഗ്ദാനമായി വൈഭവ് ഉയര്‍ന്ന് വരും എന്ന പ്രതീക്ഷയും ഭൂരിഭാഗം പേരും പങ്ക് വെക്കുന്നുണ്ട്. അതേസമയം ഏഷ്യാ കപ്പ് സെമിയില്‍ ഇന്ത്യ ബി ഗ്രൂപ്പിലെ ടോപ്പര്‍മാരായ ശ്രീലങ്കയെ നേരിടും.

പാകിസ്ഥാനോട് 43 റണ്‍സിന് തോറ്റാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ തുടക്കം കുറിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ജപ്പാനെ 211 റണ്‍സിന് പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവും നടത്തി. മൂന്നാം മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+