കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: അര്‍ജുനേക്കാള്‍ നന്നായി ഞാന്‍ കളിക്കും! ഇതു സ്വജനപക്ഷപാതം, രൂക്ഷ വിമര്‍ശനം

20 ലക്ഷം രൂപയ്ക്കാണ് അര്‍ജുന്‍ മുംബൈയിലെത്തിയത്

Google Oneindia Malayalam News

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് വാങ്ങിയതിനെതിരേ സ്വജനപക്ഷപാതമെന്ന ആരോപണം ശക്തം. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിലര്‍ ഇതിനെതിരേ രംഗത്തുവന്നത്. ഇതോടെ നെപ്പോട്ടിസമെന്നത് ട്രെന്‍ഡിങായി മാറുകയും ചെയ്തു.

സച്ചിന്റ മകനായതു കൊണ്ടു മാത്രമാണ് അര്‍ജുന്‍ മുംബൈയിലെത്തിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ ഈ വിമര്‍ശനത്തില്‍ കാര്യമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

അച്ഛന്‍ ജഡ്‌ജെങ്കില്‍ മകന്‍ വിജയിയാവും

അച്ഛന്‍ ജഡ്‌ജെങ്കില്‍ മകന്‍ വിജയിയാവും

അര്ജുന്‍ ടെണ്ടുല്‍ക്കറിന് മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ കഴിയുമെങ്കില്‍ എനിക്ക് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിയും. മാത്രമല്ല അവനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കും.
ക്രിക്കറ്റ് അര്‍ജുന്റെ രക്തതിലുണ്ടെന്നതല്ല കാര്യം, അച്ഛന്റെ റെക്കോര്‍ഡ് നോക്കി മകനെ നിങ്ങള്‍ വാങ്ങിയെന്നതിലാണ് കാര്യം. പപ്പുവിന് ഡാന്‍സ് കളിക്കാനറിയില്ല (pappu can't dance sala), പക്ഷെ അച്ഛനാണ് ജഡ്‌ജെങ്കില്‍ അവന്‍ വിജയിയാവുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ബൂസ്റ്റാണോ വിജയരഹസ്യം?

ബൂസ്റ്റാണോ വിജയരഹസ്യം?

ബൂസ്റ്റാണോ അര്‍ജുന്റെയും വിജയരഹസ്യം? അവന്റെ സെലക്ഷനും വിലയുമെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെ തോന്നുന്നുവെന്നായിരുന്നു ഒരു ട്വീറ്റ്.
അര്‍ജുന്റെ ടി30 കരിയറിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു അര്‍ജുന്‍ സ്വജനപക്ഷപാതത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചത്.

ആ സത്യമറിഞ്ഞ ഒരേയൊരാള്‍

ആ സത്യമറിഞ്ഞ ഒരേയൊരാള്‍

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ലേലത്തില്‍ തന്നെ ആരാണ് വാങ്ങാന്‍ പോവുന്നതെന്നും എത്രയായിരിക്കും വിലയെന്നും മുന്‍കൂട്ടിയറിഞ്ഞ ഒരേയൊരു താരം അര്‍ജുന്‍ ടെണ്ടുല്‍ക്കറായിരിക്കുമെന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.
എന്തുകൊണ്ടാണ് സര്‍ക്കാരിനെ പ്രശംസിച്ച് സച്ചിന്‍ എന്തുകൊണ്ടാണ് നേരത്തേ ട്വീറ്റ് ചെയ്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. മുംബൈയുടെ ഉടമ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം, ബാക്കിയെല്ലാം ചരിത്രമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

കളിക്കട്ടെ, എന്നിട്ട് തീരുമാനിക്കാം

കളിക്കട്ടെ, എന്നിട്ട് തീരുമാനിക്കാം

സ്വജനപക്ഷപാതത്തിന്റെ പേരില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല. അവന്‍ കളിക്കട്ടെ, എന്നിട്ടു തീരുമാനിക്കാമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഈ കുട്ടിയേ വെറുതെ വിടൂ, മി ഒരു സ്വകാര്യ ഫ്രാഞ്ചൈസിയാണ്, അവര്‍ക്കു താല്‍പ്പര്യമുള്ള ആരെയും വാങ്ങിക്കാം. സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം അത്ര മികച്ചത് അല്ലാത്തതിനാല്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതെ, സ്‌പോര്‍ട്‌സില്‍ സ്വജനപക്ഷപാതമില്ല. നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ അവനെയും എടുത്ത് പുറത്തെറിയുമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
Vihari unsold and Tendulkar's son 20 lakh, Nepotism trending after Arjun brought by MI in auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X