എന്റമ്മോ, ഇതെന്താ ബൈക്ക് ഷോറൂമോ; ധോണിയുടെ ഗ്യാരേജ് ചിത്രങ്ങള്‍ ആദ്യമായി പുറത്ത്; വീഡിയോ വൈറല്‍!!
എംഎസ് ധോണിക്ക് ക്രിക്കറ്റിനോട് മാത്രമല്ല വാഹനങ്ങളോടും വലിയ കമ്പമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ വാഹനപ്രേമം എത്രത്തോളമുണ്ടെന്ന് അറിയുമോ? കഴിഞ്ഞ ദിവസം ആദ്യമായി ധോണിയുടെ റാഞ്ചിയിലെ ഗ്യാരേജിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദും, സുനില്‍ ജോഷിയുമാണ്.
ഒരു വാഹന ഷോറൂമിന് മുകളിലുള്ള കളക്ഷനുകള്‍ ധോണിയുടെ ഈ ഗ്യാരേജിലുണ്ട്. ധോണിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഗ്യാരേജിന്റെ ചിത്രങ്ങളും വീഡിയോകളും ആഘോഷമാക്കിയിരിക്കുകയാണ്. ഇത്രത്തോളം വാഹനങ്ങള്‍ ഇതിലുണ്ടെന്ന് കരുതിയില്ലെന്ന് വെങ്കടേഷ് പ്രസാദ് വീഡിയോയില്‍ പറയുന്നുണ്ട്. ഏതൊക്കെ വാഹനങ്ങളാണ് ഉള്ളതെന്ന് ഒന്ന് പരിശോധിക്കാം.

വാഹനങ്ങളുടെ നീണ്ട നിര
ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസില്‍ അന്‍പതില്‍ അധികം ബൈക്കുകള്‍ മാത്രമായി ഉണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ്, കവാസാക്കി നിഞ്ച എച്ച്2, ഡ്യൂക്കാറ്റി 1098, യമഹ ആര്‍350 എന്നിവയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നവ. വാഹന കളക്ഷന്റെ വീഡിയോ വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
റാഞ്ചിയില്‍ പ്രസാദും ഒപ്പം സുനില്‍ ജോഷിയും ചേര്‍ന്നാണ് എത്തിയത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭ്രാന്തമായ അഭിനിവേശമുള്ള വ്യക്തിയാണ് ധോണിയെന്ന് പ്രസാദ് കുറിച്ചു. ധോണിയുടെ ഭാര്യ സാക്ഷിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.
കവാസാക്കി നിഞ്ച എച്ച്2
ധോണിയുടെ ബൈക്ക് ശേഖരത്തിലെ ഏറ്റവും പ്രമുഖനാണ് കവാസാക്കി ന്ിഞ്ച എച്ച്2. 2015ലാണ് ധോണി ഈ ബൈക്ക് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ ബൈക്ക് ആദ്യം സ്വന്തമാക്കുന്നതും ധോണിയാണ്. 998സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ് ഈ സൂപ്പര്‍ ബൈക്കിനുള്ളത്. 306 ബിഎച്ച്പിയാണ് ഇതിന്റെ ശേഷി.
അതിവേഗത്തില്‍ കുതിക്കാന്‍ ഇതിന് സാധിക്കും. 9 മുതല്‍ 15 കിലോമീറ്റര്‍ പെര്‍ ലിറ്ററാണ് ഇതിന്റെ മൈലേജ്. മണിക്കൂറില്‍ 258 മുതല്‍ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനും ബൈക്കിന് സാധിക്കും. 17 ലിറ്ററാണ് ഇതിന്റെ ഇന്ധന ടാങ്ക്. മൊത്തം ഭാരം 216 കിലോ വരും.
ഹാര്‍ലി ഡേവിഡ്‌സന്‍ ഫാറ്റ് ബോയ്
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളില്‍ മുന്‍നിരക്കാരാണ്. ഹാര്‍ലിയുടെ ഫാറ്റ് ബോയാണ് ധോണിയുടെ കളക്ഷനിലുള്ളത്. 1868 സിസി വി ട്വിന്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിനുള്ളത്. ബിഎച്ച്പി 93.8. ഇതിന്റെ എഞ്ചിന്‍ ശക്തമായത് കൊണ്ട് വേറെ ലേവല്‍ എക്‌സ്പീരിയന്‍സ് ലഭിക്കും.
17 മുതല്‍ 20 കെഎംപിഎല്‍ വരെയാണ് ഇതിന്റെ മൈലേജ്. മണിക്കൂറില്‍ 177 കിലോമീറ്റര്‍ വരെ വേഗം ഫാറ്റ് ബോയിക്ക് ലഭിക്കും. 18.9 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് ഹാര്‍ലിക്കുള്ളത്. ഭാരം 317 കിലോയാണ്.
ഡ്യൂക്കാറ്റി 1098
2007നും 2008നും ഇടയിലാണ് ധോണി ഡ്യൂക്കാറ്റി 1098 വാങ്ങിയത്. ഇത് അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ലഭ്യമായിരുന്നതാണ്. ധോണിയുടെ പ്രിയ ബൈക്കുകളിലൊന്നാണിത്. 1099 സിസി എഞ്ചിനാണ് ഇതിനുള്ളത്. 160 ബിഎച്ച്പി പവറും ഡ്യുക്കാറ്റിക്കുണ്ട്.
ഇതിന് ശേഷം ഡ്യുക്കാറ്റി 1198 ജനപ്രിയമായിരുന്നു. പക്ഷേ ഈ സീരീസ് വളരെ പ്രശസ്തമായിരുന്നു. 12.75 കെഎംപിഎല്‍ ആണ് ഇതിന്റെ മൈലേജ് 15.5 ലിറ്ററാണ് ഇന്ധന കപ്പാസിറ്റി. മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇതില്‍ കുതിക്കാം.












Click it and Unblock the Notifications