Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലിയുടെ ആദ്യ കാര്‍ ഏതെന്ന് അറിയുമോ? വാങ്ങിയ തുക ഇത്ര, ഇപ്പോഴത്തെ കളക്ഷന്‍ ഇങ്ങനെ

വിരാട് കോലി ക്രിക്കറ്റിലെ ഷോ മാനായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ എത്ര പേര്‍ക്കറിയാം, അദ്ദേഹം അറിയപ്പെടുന്നൊരു ഓട്ടോ മൊബൈല്‍ ആരാധകനാണെന്ന്. കാറുകളോട് വലിയ താല്‍പര്യം കോലിക്കുണ്ട്. 1050 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. ആ ആഢംബരം ജീവിതത്തിലും കോലിക്കൊപ്പമുണ്ട്. നിരവധി പരസ്യങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറുമാണ് കോലി.

കോടികള്‍ വിലമതിക്കുന്നതാണ് കോലിയുടെ കാര്‍ ശേഖരം. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയാണ് കോലിയുടെ കാര്‍ ശേഖരത്തിലെ ഏറ്റവും വിലയേറിയ കാര്‍ എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. കോലിക്ക് കാറുകളോടുള്ള ഇഷ്ടം ഒരു കാറില്‍ തീരുന്നതല്ല. ബെന്റ്‌ലിയുടെ തന്നെ മറ്റൊരു അദ്ദേഹത്തിനുണ്ട്. ഫ്‌ളൈയിംഗ് സ്പര്‍ ആണിത്. മൂന്ന് കോടി രൂപയാണ് ഇതിന്റെ വലി. ഓഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി എന്നിവയെല്ലാം കോലിയുടെ ഗ്യാരേജില്‍ ഭദ്രമായിട്ടുണ്ട്.

virat-kohli

അതേസമയം കോലിയുടെ ആദ്യ കാര്‍ ഏതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? എങ്കില്‍ പറഞ്ഞുതരാം. അത് ഒരു സാധാരണ ടാറ്റാ സഫാരിയാണ് എന്തുകൊണ്ട് സഫാരി തിരഞ്ഞെടുത്തു എന്നും കോലി നേരത്തെ പറഞ്ഞിട്ടുണ്ട്. അതിന്റെ ഡിസൈന്‍ തന്നെയാണ് പ്രധാന കാരണം. ആളുകളുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാന്‍ സഫാരിക്ക് സാധിക്കും. അതിലൂടെ മറ്റ് വാഹനങ്ങള്‍ വരെ വഴിമാറി കൊടുക്കുമെന്നും കോലി പറഞ്ഞിരുന്നു.മുമ്പ് സഫാരി കാറുകള്‍ക്ക് റോഡില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടാണ് അത് വാങ്ങിയത്. അതിന്റെ പെര്‍ഫോമന്‍സോ, ഇന്റീരിയര്‍ സ്‌പേസോ അല്ല പരിഗണിച്ചിരുന്നതെന്നും കോലി പറഞ്ഞു.

അതേസമയം സഫാരി കാര്‍ ഉപയോഗിച്ചപ്പോഴുള്ള അബദ്ധവും കോലി നേരത്തെ തമാശ രൂപത്തില്‍ വെളിപ്പെടുത്തിയിരുന്നു. താനും സഹോദരന്‍ വികാസും ചേര്‍ന്ന് പെട്രോളില്‍ പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയിരുന്നു. സഫാരി കാര്‍ ഡീസലിലായിരുന്നു ഓടിയിരുന്നത്. എന്നാല്‍ അന്ന് അതില്‍ അടിച്ചത് പെട്രോളായിരുന്നുവെന്നും കോലി പറഞ്ഞു. അതേസമയം ടാറ്റാ സഫാരിക്ക് ഇന്ന് 15 മുതല്‍ 25 ലക്ഷം വരെയാണ് വില. ഇത് ഏത് മോഡലാണെന്നതിനെ ആശ്രയിച്ചിരിക്കും.

അതേസമയം കോലി 2015ല്‍ ഓഡിയുടെ ബ്രാന്‍ഡ് അംബിസഡറായിരുന്നു. ഓഡിയുടെ തന്നെ വിവിധ മോഡലുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ആദ്യത്തെ ഓഡി കാര്‍ കോലി സ്വന്തമാക്കിയത് 2012ലാണ്. ഓഡിയുടെ ആര്‍8 എല്‍എംഎക്‌സ് ലിമിറ്റഡ് എഡിഷനാണ് അതില്‍ വളരെ പ്രധാനപ്പെട്ട ഒരു മോഡല്‍. 2.97 കോടിക്കാണ് കോലി അത് വാങ്ങിയത്. ഓഡിയുടെ ആര്‍8 വി10 രണ്ട് കോടിക്ക് കോലി സ്വന്തമാക്കിയതാണ്. ഓഡിയുടെ എ8എല്‍ ഡബ്ല്യു12 ക്വാട്രോയും കോലിയുടെ ശേഖരത്തിലുണ്ട്. 1.87 കോടിയാണ് ഇതിന്റെ വില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+