വിരമിച്ചിട്ട് നാല് വര്‍ഷം... എന്നിട്ടും ധോണിക്ക് ഒരു കൊല്ലം ലഭിക്കുന്ന വരുമാനം ഇത്ര; കോലിയേക്കാള്‍ കൂടുതലോ?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് താരങ്ങളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും. 2020 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമാണ് ധോണി. അതിനാല്‍ തന്നെ ഫാന്‍ബേസില്‍ സമകാലീരായ പല ക്രിക്കറ്റര്‍മാരേക്കാളും മുന്‍പന്തിയിലാണ് താരം.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് വിരാട് കോലി. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേയും. ഇരുതാരങ്ങളും ഐപിഎല്ലിന്റെ തുടക്കം തൊട്ട് ഈ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്. ഇടയ്ക്ക് ചെന്നൈയ്ക്ക് വിലക്ക് നേരിട്ട രണ്ട് വര്‍ഷം ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പം കളിച്ചത് മാത്രമാണ് ഇതിനൊരപവാദം. അതേസമയം ക്രിക്കറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങള്‍ കൂടിയാണ് ഇരുവരും.

2024 ലെ ഏറ്റവും പുതിയ കണക്ക് പ്രകാരം കോലിയുടെ ആസ്തി ധോണിയേക്കാള്‍ അല്പം കൂടുതലാണ്. കോലിയുടെ നിലവിലെ ആസ്തി ഏകദേശം 1090 കോടി രൂപ. ധോണിക്ക് ഇതിനേക്കാള്‍ 30 കോടി രൂപ കുറവാണ്. 1060 കോടി രൂപയാണ് ധോണിയുടെ ആകെ സമ്പാദ്യം. അതേസമയം ഇരുവരും ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്ററായി തുടരുന്ന ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ പിന്നിലാണ്.
1250 കോടി രൂപയോളമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആകെ ആസ്തി. ഇനി ധോണിയുടേയും കോലിയുടേയും വരുമാനം എങ്ങനെയാണ് ലഭിക്കുന്നത് എന്ന് നോക്കാം. ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ആണ് കോലിക്ക് ലഭിക്കുന്നത്. വിരമിക്കുന്നതിന് മുന്‍പ് ടി 20 മത്സരങ്ങളില്‍ നിന്ന് കോലിക്ക് ലഭിച്ചത് ഒരു മത്സരത്തിന് 3 ലക്ഷം രൂപ എന്ന നിരക്കിലായിരുന്നു.
ടീം ഇന്ത്യയുമായുള്ള കരാറില്‍ നിന്ന് കോലി പ്രതിവര്‍ഷം 7 കോടി രൂപ സമ്പാദിക്കുന്നു. ആര്‍സിബിയുമായുള്ള ഐപിഎല്‍ കരാര്‍ പ്രകാരം ഫ്രാഞ്ചൈസി ഓരോ സീസണിലും 15 കോടി രൂപ അദ്ദേഹത്തിന് നല്‍കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിക്ക് പ്രതിവര്‍ഷം 12 കോടി രൂപയാണ് സിഎസ്‌കെയില്‍ നിന്ന് ലഭിക്കുന്നത്. ക്രിക്കറ്റിനപ്പുറം, സ്പോര്‍ട്സ് അക്കാദമികളും ഫിറ്റ്നസ് സംരംഭങ്ങളും ഉള്‍പ്പെടെയുള്ള ബിസിനസുകളില്‍ ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്.
തന്റെ ആസ്തിയില്‍ വലിയൊരു സംഖ്യ കൂട്ടിച്ചേര്‍ക്കാന്‍ ഇത് ധോണിയെ സഹായിക്കുന്നു. പരസ്യചിത്രങ്ങളിലൂടേയും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സഹകരണത്തിലൂടേയും 275 കോടി രൂപയാണ് കോലി പ്രതിവര്‍ഷം സമ്പാദിക്കുന്നത്. പരസ്യചിത്രങ്ങളിലൂടേയും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സഹകരണത്തിലൂടേയും 225 കോടി രൂപയാണ് ധോണി അക്കൗണ്ടിലേക്ക് എല്ലാ വര്‍ഷവും എത്തുന്നത്.












Click it and Unblock the Notifications