വിരാട് സ്മാര്‍ട്ടാണ്, റണ്‍സടിക്കാന്‍ മാത്രമല്ല ബിസിനസിലും കിംഗാണ്, നേട്ടങ്ങള്‍ ഈ നിക്ഷേപങ്ങളില്‍
വിരാട് കോലി അറിയപ്പെടുന്ന ക്രിക്കറ്ററാണ് എന്നത് എല്ലാവര്ക്കും അറിയാം. എന്നാല്‍ കോലി മികച്ചൊരു ബിസിനസുകാരനാണെന്ന് എത്ര പേര്‍ക്ക് അറിയാം. വിരാട് നിരവധി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. വളരെ സ്മാര്‍ട്ടായിട്ടുള്ള ഈ നിക്ഷേപങ്ങളിലൂടെ വലിയ ലാഭവും കോലി സ്വന്തമാക്കുന്നുണ്ട്. ക്രിക്കറ്റ് കരിയറില്‍ നിന്ന് മാത്രമല്ല വിരാട് കോലി സ്വന്തം ആസ്തി വര്‍ധിപ്പിക്കുന്നത്.
നല്ലൊരു വരുമാനം ഈ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അറിയാത്ത കാര്യമാണ് ഈ നിക്ഷേപങ്ങള്‍. നിരവധി സ്റ്റാര്‍ട്ടപ്പുകളെ കോലി പിന്തുണയ്ക്കുന്നുണ്ട്. ഇത് ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നുണ്ട്. കമ്പനികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

റേജ് കോഫിയെന്ന സ്റ്റാര്‍ട്ടപ്പാണ് കോലിയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഒരു സ്ഥാപനം. എന്നാല്‍ ഇതില്‍ നിക്ഷേപിച്ച തുക എത്രയാണെന്ന് അറിയില്ല. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ എഫ്എംസിജി ബ്രാന്‍ഡ് 2018ലാണ് ലോഞ്ച് ചെയ്തത്. രാജ്യത്താകെ 2500 സ്റ്റോറുകള്‍ ഉണ്ട്. സ്റ്റാര്‍ബക്സ്, നെസ്കഫേ, എന്നിവയുമായി മത്സരിക്കുന്നുണ്ട് ഇവര്‍. മികച്ച ലാഭവും ഇതില്‍ നിന്ന് കോലിക്ക് ലഭിക്കുന്നുണ്ട്.
ബ്ലൂ ട്രൈബാണ് മറ്റൊരു നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്. കോലിയും അനുഷ്കയും ചേര്‍ന്നാണ് ഇതില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് സസ്യത്തില്‍ അധിഷ്ടിതമായ മാംസത്തിന്റെ സ്റ്റാര്‍ട്ടപ്പുകളാണ്. പ്രകൃതിദത്തവും, അതുപോലെ വളരെ നൂതനവുമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന കമ്പനികളിലാണ് വിരാട് നിക്ഷേപിക്കുന്നത്.
ചിസല്‍ ഫിറ്റ്നെസിലും കോലി നിക്ഷേപിച്ചിട്ടുണ്ട്. 2015ലായിരുന്നു ഈ നിക്ഷേപം. ഇവര്‍ രാജ്യത്താകെ ജിമ്മുകളും ഫിറ്റ്നെസ് സെന്ററുകളും സ്ഥാപിച്ചിരുന്നു. 90 കോടിയാണ് ഇതില്‍ നിക്ഷേപിച്ചത്. ഇത് ഫിറ്റ്നെസിനോടുള്ള കോലിയുടെ താല്പര്യം കൊണ്ട് സംഭവിച്ചതാണ്.
ഹൈപ്പര്‍ ഐസില്‍ നിക്ഷേപിച്ച കോലി അതിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. ഇതും ഒരു വെല്‍നെസ് ബ്രാന്‍ഡാണ്. ഇതില്‍ ആഗോള സൂപ്പര്‍ താരങ്ങള്‍ തന്നെ സഹകരിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്: 2020ലാണ് കോലിയും അനുഷ്കയും 2.2 കോടി ഡിജിറ്റല്‍ ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്നത്. കനേഡിയന്‍ കോടിപതിയായ പ്രേം വത്സയുടെ സ്റ്റാര്‍ട്ടപ്പാണിത്. മൂന്ന് വര്‍ഷം കൊണ്ട് 84 മില്യണ്‍ യുഎസ് ഡോളറാണ് ഇവര്‍ സ്വരൂപീരിച്ചത്. 870 മില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം. കോലി ഇതിന്റെ കുതിപ്പ് മൂന്ന് വര്‍ഷം മുമ്പ് തന്നെ തിരിച്ചറിഞ്ഞു എന്ന് വേണം ഇതിലൂടെ മനസ്സിലാക്കാന്‍.
ഗലാക്ടസ് ഫണ്വെയറിലൂടെയാണ് ഗെയിമിംഗ് മേഖലയിലേക്ക് കോലി എത്തിയത്. 2019ലാണ് ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചത്. ബെംഗളൂരു ആസ്ഥാനമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷത്തെ കരാറും ഇവരുമായിട്ടുണ്ട്. ഇവരുടെ കിറ്റ് സ്പോണ്‍സറാണ് കോലി. അതുപോലെ ഇന്ത്യന്‍ ടീമിന്റെ മെര്ക്കെന്ഡൈസ് പാര്‍ട്ണറായിരുന്നു 2020ല്‍ ഇവര്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications