Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റ്മാന് പേടി അവനെ, കോലിക്ക് ഈ പേസറെ, പാകിസ്താനെതിരെ ജയിക്കാന്‍ ഇതില്‍ വിജയിക്കണം

ന്യൂഡല്‍ഹി: ആരാധകര്‍ ആകെ ഇന്ത്യ പാകിസ്താന്‍ മത്സരത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെ ഐസിസി ട്രോഫികളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ ചെറിയ തോതില്‍ മുന്‍തൂക്കം നേടി വരുന്നുണ്ട്. അതുകൊണ്ട് ഏഷ്യാ കപ്പില്‍ കിരീടം ചൂടി ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട് ടീം ഇന്ത്യക്ക്. അതിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ പാകിസ്താനാണ്.

മത്സരം വിജയിക്കണമെങ്കില്‍ ചില പാക് താരങ്ങളുമായുള്ള യുദ്ധം വിജയിക്കേണ്ടതുണ്ട്. അതുപോലെ തന്നെയാണ് പാകിസ്താനും. ഇന്ത്യന്‍ നിരയില്‍ അവരെ കാത്ത് വെല്ലുവിളികളുണ്ട്. അതിനെ നേരിട്ടല്ലാതെ അവര്‍ക്കും വിജയിക്കാനാവില്ല. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട 4 പോരാട്ടങ്ങളിതാ....

rohit-kohli

ഷഹീന്‍-രോഹിത്ത്

ഷഹീന്‍ അഫ്രീദിയെ എങ്ങനെ രോഹിത് ശര്‍മ നേരിടും. ഇടങ്കൈയ്യന്‍ ബൗളറെ രോഹിത്ത് ശരിക്കും ഭയക്കുന്നുണ്ട്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പ് സെമി ഫൈനല്‍, 2021 ടി20 ലോകകപ്പ്, എന്നിവ രോഹിത്ത് ഇടങ്കൈയ്യന്മാര്‍ക്ക് മുന്നില്‍ വിറച്ച ടൂര്‍ണമെന്റാണ്.

മുഹമ്മദ് ആമിര്‍, ട്രെന്‍ഡ് ബൂള്‍ട്ട്, ഷഹീന്‍ അഫ്രീദി എന്നിവരാണ് രോഹിത്തിനെ പുറത്താക്കിയത്. ഇത്തവണ ഷഹീനാണ് രോഹിത്തിനെ ഭയപ്പെടുത്തുന്നതാണ്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാന്‍ താരത്തിന് അറിയാം. ഷഹീനെ എങ്ങനെ രോഹിത് നേരിടുന്നു എന്നത് മത്സരത്തില്‍ നിര്‍ണായകമാണ്.

വിരാട്-റൗഫ്

വിരാട് കോലിയും ഹാരിസ് റൗഫും തമ്മില്‍ ടി20 ലോകകപ്പിലെ വലിയൊരു കണക്ക് തീര്‍ക്കാനുള്ള പോരാട്ടമാണ്. റൗഫിനെതിരെ ബൗണ്ടറികള്‍ പറത്തിയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഉജ്ജ്വല ജയം നേടിയത്.

ഇത്തവണ കോലി അതാവര്‍ത്തിക്കില്ലെന്ന് റൗഫ് വെല്ലുവിളിച്ചിരിക്കുകയാണ്. അതുകൊണ്ട് മത്സരം ആവേശകരമായിരിക്കും. വിരാട് കോലി വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഏറ്റവും മിടുക്കനുമാണ്.

ബാബര്‍ അസം-ബുംറ

ജസ്പ്രിത് ബുംറ ടീം ലൈനപ്പിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പാകിസ്താനെതിരെ താരത്തിന്റെ പ്രകടനം നിര്‍ണായകമാണ്. ബാബര്‍ അസമിനെ എങ്ങനെ ബുംറ നേരിടുമെന്നത് മത്സരത്തിലെ പ്രധാന കാഴ്ച്ചയാണ്.

മുന്‍പത്തേക്കാളും മൂര്‍ച്ചയിലാണ് ബുംറയുടെ വരവ്. അതിലുപരി താരം ഫിസിക്കലി ഫിറ്റാണ്. എന്നാല്‍ അപാര ഫോമിലാണ് ബാബര്‍. അതുകൊണ്ട് ഇരുവരുടെയും പോരാട്ടം പ്രവചിക്കാനാവാത്തതാണ്.

കുല്‍ദീപ്-ഇഫ്തിക്കര്‍

ഈ പോരാട്ടം അത്ര ഹൈപ്പുള്ളതല്ല. എന്നാലും കഴിവുള്ളവരുടെ പോരാട്ടമാണ്. വമ്പനടിക്ക് പേരുകേട്ട താരമാണ് ഇഫ്തിക്കര്‍ അഹമ്മദ്. കുല്‍ദീപിന് മുന്നില്‍ പതറുമോ എന്നാണ് ചോദ്യം. ആരെയും വട്ടംകറക്കുന്ന പന്തെറിയാന്‍ കുല്‍ദീപ് മിടുക്കനാണ്.

മധ്യനിരയില്‍ ഇഫ്തിക്കല്‍ നല്ല ഫോമിലുമാണ്. കുല്‍ദീപ് പക്ഷേ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. അതുകൊണ്ട് മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+