സഞ്ജു എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ ഇല്ല? പിന്നിലാക്കിയത് 3 കാര്യങ്ങള്‍, ആരാധകരുടെ പ്രതികരണം ഇങ്ങനെ
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. ആരാധകര്‍ മുഴുവന്‍ നിരാശയിലാണ്. എന്നാല്‍ മനപ്പൂര്‍വം സഞ്ജുവിനെ തഴഞ്ഞതാണോ? ആരാധകര്‍ പറയുന്നത് പോലെ രോഹിത് ശര്‍മ മനപ്പൂര്‍വം സഞ്ജുവിനെ ഒഴിവാക്കിയതാണോ? എന്നാല്‍ പെര്‍ഫോമന്‍സും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ സഞ്ജുവിന് അനുകൂലമല്ല കാര്യങ്ങള്‍ എന്ന് മനസ്സിലാവും.
സഞ്ജുവിന് മുമ്പേ വന്നവരും, ശേഷം വന്നവരും ഗംഭീര പ്രകടനങ്ങള്‍ ഏകദിനത്തില്‍ അടുത്ത കാലത്തായി കാഴ്ച്ച വെച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു വലിയ ഇന്നിംഗ്‌സ് സഞ്ജുവില്‍ നിന്ന് ഉണ്ടായിട്ടില്ല. കൃത്യമായ 3 കാര്യങ്ങള്‍ സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്.

അവസരങ്ങള്‍ മുതലെടുത്തില്ല
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കാര്യമായി അതൊന്നും വിനിയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. അയര്‍ലന്‍ഡിനെതിരെ തന്നെയുള്ള മത്സരം നോക്കാം. അഞ്ചാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു നന്നായി തന്നെ കളിച്ചു. 26 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ സഞ്ജുവില്‍ നിന്ന് വമ്പനൊരു ഇന്നിംഗ്‌സായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാല്‍ സഞ്ജുവിന്റെ മത്സരത്തിലെ ദൗര്‍ബല്യം അടുത്ത ഷോട്ടില്‍ പ്രകടമായിരുന്നു. ഒരു ഷോട്ട് കളിക്കുന്ന കാര്യത്തില്‍ രണ്ട് മനസ്സുമായി നിന്ന സഞ്ജു ബൗള്‍ഡാവുകയായിരുന്നു. വലിയ ഇന്നിംഗ്‌സ് ഐപിഎല്ലില്‍ കളിക്കുന്ന സഞ്ജു ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ അത് മറന്നുപോകുന്നതാണ് ടീമിന് പുറത്താവാനുള്ള പ്രധാന കാരണം.
ഇഷാന്‍ കിഷനേക്കാള്‍ മികച്ചവന്‍?
സഞ്ജുവിന് എതിരാളിയായി വന്നത് ഇഷാന്‍ കിഷനാണ്. ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ എന്നതും കിഷന് ഗുണകരമായി. സഞ്ജുവിനേക്കാള്‍ കഴിവുള്ള താരമായിരുന്നില്ല കിഷന്‍. ഷോട്ടുകളുടെ കാര്യത്തിലും സഞ്ജുവിനോളം മികവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ കിട്ടിയ അവസരം ഇഷാന്‍ മുതലെടുത്തു. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടി.
വെസ്റ്റിന്‍ഡീസില്‍ തുടരെ അര്‍ധ സെഞ്ച്വറികളും കിഷന്‍ നേടി. ഈ സമയത്തെല്ലാം സഞ്ജുവിന്റെ പ്രകടനം വളരെ ശരാശരിയില്‍ ഒതുങ്ങി. വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ആകെ നേടിയത് 72 റണ്‍സാണ്. കരിയറിന് മുതല്‍ക്കൂട്ടായ ഒരിന്നിംഗ്‌സ് വരുന്നില്ല എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ഭാഗ്യക്കേട്.
വിക്കറ്റ് കീപ്പിംഗിലും പോര
വിക്കറ്റ് കീപ്പിംഗില്‍ കെഎല്‍ രാഹുലിന് വെല്ലുവിളിയുയര്‍ത്തുന്ന യാതൊന്നും സഞ്ജുവില്‍ നിന്ന് ഉണ്ടായില്ല. വിന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തില്‍ എല്ലാം സഞ്ജുവിന്റെ കീപ്പിംഗില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രാഹുലോ, ശ്രേയസോ ഫിറ്റ്‌നെസ് വീണ്ടെടുക്കാതിരുന്നാല്‍ മാത്രമായിരുന്നു സഞ്ജുവിനുള്ള സാധ്യത. ഏകദിനത്തില്‍ ശ്രേയസിനും, രാഹുലിനും 45 ആയിരുന്നു ശരാശരി, സഞ്ജുവിന് ഇതിനേക്കാള്‍ ശരാശരിയുണ്ട്.
പക്ഷേ ഇത് താരതമ്യത്തിന് പോരായിരുന്നു. വിന്‍ഡീസില്‍ ഒരു അര്‍ധ സെഞ്ച്വറി, കഴിഞ്ഞ 8 ടി20യില്‍ 123 റണ്‍സുമാണ് സഞ്ജു ആകെ നേടിയത്. ഇതൊന്നും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ മതിയായിരുന്നില്ല. സഞ്ജു തന്നെ അദ്ദേഹത്തെ ടീമിന് പുറത്താക്കി എന്ന് പറയുന്നതാണ് ശരി.












Click it and Unblock the Notifications