Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിനെ മനപ്പൂര്‍വം ഒഴിവാക്കിയോ? കിഷന് വേണ്ടിയാണോ, മറുപടിയുമായി അശ്വിന്‍

ന്യൂഡല്‍ഹി: സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള രോഷം ആരാധകര്‍ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. ബിസിസിഐ സഞ്ജുവിനെ മനപ്പൂര്‍വം തഴഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ രംഗത്ത് വന്നിരിക്കുകയാണ്. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ അശ്വിന്‍ പിന്തുണച്ചിരിക്കുകയാണ്. എന്തുകൊണ്ടും സഞ്ജുവിനേക്കാള്‍ കിഷന്‍ ആയിരുന്നു അര്‍ഹനെന്നും അദ്ദേഹം പറയുന്നു.

സഞ്ജുവും കിഷനും തമ്മില്‍ താരതമ്യം തന്നെയില്ല. കാരണം കിഷന്‍ വിവിധ കാര്യങ്ങളില്‍ മികച്ച ഓപ്ഷനാണെന്നും, സഞ്ജു അങ്ങനെയല്ലെന്നും അശ്വിന്‍ ചൂണ്ടിക്കാണിച്ചു. സഞ്ജു ഒരു പൊസിഷനില്‍ മാത്രം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് അശ്വിന്‍. ഇഷാന്‍ കിഷന്‍ ഓപ്പണിംഗില്‍ തിളങ്ങുന്ന താരമാണ്. ടോപ് ഓര്‍ഡറില്‍ അദ്ദേഹം ബാറ്റ് ചെയ്ത് വിജയിച്ചയാളാണ്.

sanju-ishan-kishan

അത് മാത്രമല്ല മധ്യനിരയില്‍ അദ്ദേഹം വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുകയും ചെയ്തു. സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മില്‍ നോക്കുകയാണെങ്കില്‍, ഇരു താരങ്ങളും തമ്മില്‍ യാതൊരു മത്സരവുമില്ല. കാരണം ഇഷാന്‍ കിഷന്‍ മുന്നിലാണ്. അദ്ദേഹം ഒരുപാട് കാര്യങ്ങളില്‍ മികവ് കാണിക്കുന്നുണ്ട്. ടീമിന് ആവശ്യമായി വന്നാല്‍ പല പൊസിഷനുകളില്‍ കിഷന് ബാറ്റ് ചെയ്യാനാവുമെന്നും അശ്വിന്‍ പറഞ്ഞു.

ടീമിലെ വിവിധ പൊസിഷനുകളില്‍ കിഷനെ കളിപ്പിക്കാനാവും. അതുകൊണ്ട് സഞ്ജുവുമായി താരതമ്യം തന്നെ ആവശ്യമില്ല. 15 അംഗ ടീമിനെ നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ആ ടീമിനൊരു ബാക്കപ്പ് വിക്കറ്റ് കീപ്പറെ ആവശ്യമാണ്. രഞ്ജി ട്രോഫിയുടെ കാര്യമെടുത്താല്‍, ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അവിടെ അധികമായി ഒരു വിക്കറ്റ് കീപ്പറെ പ്രഖ്യാപിക്കാറുണ്ട്. അതുപോലെ ഇന്ത്യന്‍ ടീമിന് രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ആവശ്യമുണ്ട്.

ഇഷാന്‍ കിഷന്‍ ടീമിന്റെ ബാക്കപ്പ് ഓപ്പണറാണ്. ടു ഇന്‍ വണ്‍ പ്ലെയര്‍ എന്ന് വിശേഷിപ്പിക്കാം. അതുപോലെ അഞ്ചാം നമ്പറിലും ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറാണ് കിഷന്‍. രണ്ട് പൊസിഷനുകളിലും കിഷന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. ഇഷാന്‍ കിഷന്‍ ടീമിന് വേണ്ടി കളിക്കുന്ന നിസ്വാര്‍ത്ഥനായ ബാറ്റ്‌സ്മാനാണ്. ടീമിലെ ഡ്രെസ്സിംഗ് റൂമിന് പോസിറ്റീവായ എനര്‍ജി നല്‍കാന്‍ കിഷന് സാധിക്കും.

ഇഷാന്‍ അതുപോലെ മികച്ച ടീം താരമാണ്. എല്ലാ കളിക്കാരിലും പോസിറ്റീവായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ കിഷന് സാധിക്കുമെന്നും അശ്വിന്‍ പറഞ്ഞു. അതേസമയം അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലെടുക്കാത്തതിനെ തുടര്‍ന്നാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടംലഭിക്കാത്തതെന്ന് വ്യക്തമാണ്. അടുത്തിടെ വമ്പന്‍ ഇന്നിംഗ്‌സുകളൊന്നും സഞ്ജുവില്‍ നിന്നുണ്ടായിട്ടില്ല. ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി അടക്കം നേടിയാണ് ടീമിലെ സ്ഥാനം ഉറപ്പിച്ചത്. വിക്കറ്റ് കീപ്പിംഗിലും താരം മികവ് കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+