ടീം ലൈനപ്പില്‍ തന്നെ പാളി, ഓസീസിനെതിരെ ഇന്ത്യക്ക് സംഭവിച്ചത് ഈ പിഴവുകള്‍
ലണ്ടന്‍: ഓസീസിനെതിരായ ഫൈനലില്‍ ടീം ലൈനപ്പില്‍ അടക്കം ഇന്ത്യക്ക് സംഭവിച്ചത് അബദ്ധങ്ങള്‍. പേസ് ബൗളിംഗിനെ വല്ലാതെ ആശ്രയിച്ചാണ് ഇന്ത്യ മുന്നോട്ട് പോയത്. ആ പേസ് ബൗളിംഗ് ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്ക് വീര്യം ചോര്‍ന്ന അവസ്ഥയിലായിരുന്നു. ഇത് കൃത്യമായി തന്നെ ഓസ്ട്രേലിയ മുതലെടുത്തു.
ട്രാവിസ് ഹെഡിന്റെ കൗണ്ടര്‍ അറ്റാക്ക് കൂടി വന്നപ്പോഴേക്ക് ശരിക്കും തളര്‍ന്ന് പോയിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍. രവീന്ദ്ര ജഡേജയ്ക്ക് മികച്ച ടേണ്‍ പിച്ചില്‍ നിന്ന് ലഭിച്ചിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ ടീമില്‍ ഇല്ലാത്തത് വലിയ പ്രശ്നമായി ടീമില്‍ തെളിഞ്ഞ് കാണുകയും ചെയ്തു. ഇന്ത്യക്ക് ഇത് മത്സരം പാതി പിന്നിട്ടപ്പോഴേക്ക് മനസ്സിലായിരുന്നു.

ഇന്ത്യയുടെ ടീം ലൈനപ്പില്‍ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് രവിചന്ദ്രന്‍ അശ്വിന് പ്രധാന സ്പിന്നറായി കളിച്ചില്ലെന്ന് വ്യക്തമല്ല. ഓസീസ് നിരയില്‍ മികച്ച സ്കോര്‍ നേടിയ ട്രാവിസ് ഹെഡ്ഡും, സ്റ്റീവന്‍ സ്മിത്തും അശ്വിനെതിരെ കളിക്കുന്നതില്‍ വലിയ ദൗര്‍ബല്യമുണ്ട്.
ഓസ്ട്രേലിയന്‍ പിച്ചുകളില്‍ നേരത്തെ അശ്വിന് തിളങ്ങുകയും ചെയ്തതാണ്. അശ്വിന് ഉണ്ടായിരുന്നെങ്കിലും മികച്ച രീതിയില്‍ പന്തുകള്‍ തിരിക്കാന്‍ സാധിക്കുമായിരുന്നു. മികച്ച വേരിയേഷനും അശ്വിനുണ്ട്.
കാരംബോള്‍ കളിക്കുന്നതില്‍ ഹെഡിനും സ്മിത്തിനും അതുപോലെ പ്രശ്നങ്ങളുണ്ട്. അശ്വിന് കളിച്ചിരുന്നെങ്കില്‍ ഇരുവരും ചിലപ്പോള്‍ വേഗത്തില്‍ പുറത്താവുമായിരുന്നു.
അശ്വിന് ആര്‍ക്ക് പകരം കളിക്കുമെന്ന കാര്യത്തില്‍ സംശയം വരാം. എന്നാല്‍ ഉമേഷ് യാദവിന് പകരം അശ്വിനെ കളിപ്പിക്കുന്നതായിരുന്നു നല്ലത്. ഉമേഷ് ഇന്ത്യന്‍ ടീമിലെ മറ്റ് മൂന്ന് പേസര്‍മാരെയും പോലെ മത്സരത്തില്‍ തിളങ്ങിയില്ല. നല്ല രീതിയില്‍ റണ്‍സും വഴങ്ങി.
14 ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ഉമേഷ് വിക്കറ്റ് ഒന്നും വീഴ്ത്തിയിട്ടുമില്ല. രണ്ടാം ദിനം അദ്ദേഹം തിളങ്ങുമോ എന്ന് മാത്രം അറിയില്ല. പക്ഷേ തീര്‍ച്ചയായും അദ്ദേഹം ആദ്യ ദിനം പരാജയമായിരുന്നു. അശ്വിന് തന്നെയായിരുന്നു ടീം ലൈനപ്പില്‍ ഇടംപിടിക്കേണ്ടിയിരുന്നത്. അനാവശ്യമായി മോശം പന്തുകള്‍ എറിഞ്ഞതാണ് മറ്റൊരു കാരണം.
ട്രാവിസ് ഹെഡിന് ഷോര്‍ട്ട് ബോള്‍ കളിക്കുന്നതില്‍ വലിയ ദൗര്‍ബല്യം മത്സരത്തില്‍ ഉടനീളം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. സിറാജിന്റെയും, ഷമിയുടെയും ഷോര്‍ട്ട് ബോളുകള്‍ ഹെഡിനെ ബുദ്ധിമുട്ടിച്ചുവെങ്കിലും അതിനെ പിന്നീട് പുള്‍ ഷോട്ടുകളിലൂടെ താരം നേരിട്ടു.
അതുപോലെ അഗ്രസീവ് ഫീല്‍ഡ് ഒരുക്കുന്നതിനും, റിവ്യൂ കൃത്യമായി ഉപയോഗിക്കുന്നതിലും രോഹിത് ശര്‍മയും പരാജയമായി. ന്യൂബോള്‍ നന്നായി ഉപയോഗിക്കാതിരുന്നതും വലിയൊരു തിരിച്ചടിക്ക് കാരണമായി. ഷമി ലബുഷെയ്നെ പുറത്താക്കിയ പന്ത് മാത്രമാണ് ന്യൂബോളില്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications