കന്നി മത്സരത്തില്‍ മിന്നിച്ച് മിന്നു മണി: ചോയിമൂലയുടെ താരം ഇനി രാജ്യത്തിന്റെ അഭിമാനം
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി രാജ്യത്തിന്റെയാകെ അഭിമാന താരമായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം മിന്നു മണി. ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടത്തിന് പകിട്ട് പകർന്നാണ് ആദ്യ വിക്കറ്റ് നേട്ടവും വരുന്നത്. അഞ്ചാം ഓവർ എറിയാനായി എത്തിയ മിന്നു നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി ആകെ 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു മണി ഇന്ത്യന്‍ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകൂടിയാണ്. താരത്തിന്റെ നേട്ടം സംസ്ഥാനം ഒന്നടങ്കം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് മിന്നു.

വനിതാ പ്രീമിയർ ലീഗില്‍ അടിസ്ഥാന വിലയുടെ മൂന്നിരട്ടി തുകയായ 30 ലക്ഷം രൂപ നല്‍കി ഡൽഹി ക്യാപിറ്റൽസ് മിന്നു മണിയെ സ്വന്തമാക്കിയതോടെയാണ് വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 'എന്റെ ജീവിതത്തിൽ ഇത്രയും പണം ഞാൻ കണ്ടിട്ടില്ല. ഫ്രാഞ്ചൈസികൾ എനിക്കായി ലേലം വിളിക്കുന്നത് കണ്ട് ഞാൻ സ്തംഭിച്ചുപോയി.' എന്നായിരുന്നു മിന്നു മണി ആ നിമിഷത്തെക്കുറിച്ച് ഓർമ്മിച്ച് പിന്നീട് പറഞ്ഞത്.
'സീനിയർ ഇന്ത്യൻ താരങ്ങളെ ആരും വിളിക്കാതെ നില്‍ക്കുന്നത് കണ്ടപ്പോൾ തുടക്കത്തില്‍ എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ എന്നെ വിളിച്ചെടുത്ത ആ നിമിഷം വന്നപ്പോൾ, അത് വാക്കുകൾക്ക് അതീതമായിരുന്നു, ഞാൻ സ്വപ്നം കണ്ടതിലും അപ്പുറമായിരുന്നു അത്' മിന്നുമണി പറഞ്ഞു.
10 വയസ്സുള്ളപ്പോൾ അടുത്ത പറമ്പിൽ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചുകൊണ്ടാണ് മിന്നു ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നത്. ക്രിക്കറ്റ് കളിക്കാന്‍ മറ്റ് പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നതോടെ സ്കൂള്‍ തലത്തിലൊക്കെ ആണ്‍കുട്ടികളുമായി ചേർന്നായിരുന്നു മിന്നുവിന്റെ മത്സരം. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായ എൽസമ്മയാണ് താരത്തിന് ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തുന്നത്. സംസ്ഥാനതല ക്രിക്കറ്റ് താരമായിരുന്ന അനുമോൾ ബേബിയുടെ അമ്മയാണ് എല്‍സമ്മ.

ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവില്ലായിരുന്ന പിതാവ് മണിക്ക് മകള്‍ 'ആണ്‍കുട്ടികള്‍ കളിക്കുന്ന കളി' കളിക്കുന്നത് ഇഷ്ടമില്ലായിരുന്നു. തുടക്കത്തിൽ, കളിയോടുള്ള അവളുടെ താല്‍പര്യം മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ക്രമേണ, അവൾ എത്രമാത്രം കഴിവുള്ളവളാണെന്ന് എനിക്ക് മനസ്സിലായി' എന്നാണ് ഇന്ന് മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്ന പിതാവ് വ്യക്തമാക്കുന്നത്.
തുടക്കത്തില്‍ സ്‌കൂൾ അത്‌ലറ്റിക് മീറ്റുകളിൽ 600, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന മധ്യദൂര ഓട്ടക്കാരിയായിരുന്ന മിന്നുവിനെ എല്‍സമ്മ ക്രിക്കറ്റിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. 'എന്റെ മകൾ അന്ന് കേരള ടീമിൽ കളിക്കുന്നതുപോലെ ഞാൻ എന്റെ വിദ്യാർത്ഥികളിൽ ക്രിക്കറ്റ് പ്രതിഭകളെ തിരയുകയായിരുന്നു. അങ്ങനെയാണ് ഞാൻ ഈ പെൺകുട്ടിയെ കണ്ടത്. സജന സജീവന്‍ എന്ന മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. രണ്ടുപേരും അസാമാന്യ പ്രതിഭകളായിരുന്നു," എന്നാണ് എൽസമ്മ ബേബി ഒരിക്കല്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്.
മാനന്തവാടിയിലെ ഉള്‍ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ ക്യാമ്പിലേക്കുള്ള യാത്ര മിന്നുവിന് ഒട്ടും ആയാസ രഹിതമായിരുന്നില്ല. ജില്ലാ-സംസ്ഥാന ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒന്നര മണിക്കൂർ ദൂരെയുള്ള പരിശീലന കേന്ദ്രത്തിലേക്കുള്ള ബസ് യാത്രക്കായി എന്നും പുലർച്ചെ 4 നാല് മണിയോടെ എഴുന്നേല്‍ക്കേണ്ടി വരുമായിരുന്നു മിന്നുവിന്. ഗ്രൗണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാന്‍ അമ്മയെ സഹായിക്കും. ദിവസക്കൂലിക്കാരായതിനാൽ പലപ്പോഴും മിന്നുവിന് ആവശ്യമായ ചിലവുകള്‍ നിറവേറ്റാന്‍ കുടുംബത്തിനും സാധിച്ചിരുന്നില്ല.
മകളുടെ താല്‍പര്യം മനസ്സിലാക്കിയതോടെ പരിശീലനത്തിനും മറ്റുമായി കുടുംബത്തിന് പലരില്‍ നിന്നും കടം വാങ്ങേണ്ടി വന്നു. ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് സ്വന്തമായി ഒരു സ്കൂട്ടർ വാങ്ങുന്നതിനെ കുറിച്ചുപോലും മിന്നു മണി ചിന്തിക്കുന്നത്. സ്വപ്ന നേട്ടങ്ങള്‍ ഒരോന്നായി സ്വന്തമാക്കുമ്പോഴും മിന്നു മണിയുടെ യഥാർത്ഥ സ്വപ്നം തനിക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നുള്ളതാണ്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications