• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: ലേലത്തില്‍ ഓരോ ടീമിന്റെയും നേട്ടവും നഷ്ടവും ഈ താരങ്ങള്‍- ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം ഒടുവില്‍ അവസാനിച്ചു കഴിഞ്ഞു. ചെന്നൈയില്‍ നടന്ന ലേലത്തില്‍ ചില കളിക്കാന്‍ക്കു അപ്രതീക്ഷിത വില ലഭിച്ചപ്പോള്‍ ചിലര്‍ക്കാവട്ടെ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് കിട്ടിയത്.

164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും മൂന്നു അസോസിയേറ്റ് താരങ്ങളുമടക്കം ആകെ 292 കളിക്കാരാണ് ലേലത്തിലുണ്ടായിരുന്നത്. ഓരാ ഫ്രാഞ്ചൈസിയുടെയും ലേലത്തിലെ മികച്ച സൈനിങും മോശം സൈനിങും ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ആര്‍സിബി

ആര്‍സിബി

മിക്കച്ചത്- മാക്‌സ്വെല്‍, മോശം- ജാമിസണ്‍

ലേലത്തില്‍ ആര്‍സിബിയുടെ മികച്ച സൈനിങ് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ കൊണ്ടു വന്നതാണ്. 14.25 കോടിയാണ് മാക്‌സിക്കായി ആര്‍സിബിക്കു മുടക്കേണ്ടിവന്നത്. കോലി- എബിഡി എന്നിവരെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ മാക്‌സ്വെല്ലിനു കഴിയുമോയെന്നാണ് അറിയേണ്ടത്. കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും മാച്ച് വിന്നര്‍ തന്നെയാണ് മാക്‌സി,

അതേസമയം, 75 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിന് 15 കോടി മുടക്കിയത് ആര്‍സിബിക്കു നഷ്ടമാവാനിടയുണ്ട്. ഇത്രയുമുയര്‍ന്ന തുക താരം അര്‍ഹിക്കുന്നുണ്ടോയെന്നു കണ്ടറിയണം.

കെകെആര്‍

കെകെആര്‍

മികച്ചത്-ഷാക്വിബ്, മോശം-ഹര്‍ഭജന്‍

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ബംഗ്ലാദേശ് താരം ഷാക്വിബുല്‍ ഹസനെ വാങ്ങാനായത് കെകെആറിനു ഗുണം ചെയ്യും. എന്നാല്‍ ഹര്‍ഭജന്‍ സിങിനു വേണ്ടി മുടക്കിയ പണം നഷ്ടമാവാനുമിടയുണ്ട്.

3.2 കോടിക്കാണ് ഷാക്വിബിനെ ആര്‍സിബി വാങ്ങിയത്. താരത്തിന്റെ കരിയര്‍ നോക്കുമ്പോള്‍ ഈ തുക കുറഞ്ഞുപോയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 40 കാരനായ ഭാജിക്കു വേണ്ടി കെകെആര്‍ രണ്ടു കോടി മുടക്കിയത് എന്തിനാണെന്നതാണ് ചോദ്യം. ഐപിഎല്ലില്‍ ഒരുപാട് വിക്കറ്റുകളുള്ള, ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഭാജിയെങ്കിലും ഇനി ടീമിന് അദ്ദേഹത്തെ ആശ്രയിക്കാനാവുമോയെന്ന കാര്യം സംശയമാണ്.

സിഎസ്‌കെ

സിഎസ്‌കെ

മികച്ചത്- മോയിന്‍, മോശം-കെ ഗൗതം

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടറും മാച്ച് വിന്നറുമായ മോയിന്‍ അലിയെ ലേലത്തില്‍ വാങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു നേട്ടമാവും. എന്നാല്‍ കെ ഗൗതമിനെ 10 കോടിക്കടുത്ത് ചെലവഴിച്ച് ടീമിലെത്തിച്ചത് നഷ്ടവുമായേക്കും.

ഏഴു കോടിയാണ് അലിക്കു സിഎസ്‌കെ ലേലത്തില്‍ നല്‍കിയത്. കഴിഞ്ഞ സീസണില്‍ അദ്ദേഹം ആര്‍സിബിക്കൊപ്പമായിരുന്നങ്കിലും കുറഞ്ഞ അവസരങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതേസമയം, ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടുപോലുമില്ലാത്ത ഗൗതമിനു വേണ്ടി സിഎസ്‌കെ 'പൊട്ടിച്ചത്' 9.2 കോടിയാണ്. താരത്തിന്റെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനേക്കാള്‍ 46 മടങ്ങ് കൂടുതലായിരുന്നു ഇത്. ഐപിഎല്ലില്‍ 24 മല്‍സരങ്ങളില്‍ നിന്നും 186 റണ്‍സ് മാത്രമെടുത്ത ഗൗതമിനാണ് സിഎസ്‌കെ ഒമ്പത് കോടിയിലധികം നല്‍കിയിരിക്കുന്നത്.

മുംബൈ

മുംബൈ

മികച്ചത്- കൂള്‍ട്ടര്‍ നൈല്‍, മോശം-അര്‍ജുന്‍

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മികച്ചൊരു വിദേശ പേസറെ ആവശ്യമായിരുന്നു. ഓസീസ് താരം നതാന്‍ കൂള്‍ട്ടര്‍ നൈലിനെ ടീമിലെത്തിച്ച് അവര്‍ അതു സാധിക്കുകയും ചെയ്തു. മുംബൈയുടെ മികച്ച സൈനിങും അദ്ദേഹം തന്നെയാണ്. എന്നാല്‍ മുംബൈയുടെ മോശം സൈനിങ് അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്.

കഴിഞ്ഞ സീസണിനു ശേഷം മുംബൈ ഒഴിവാക്കിയ താരമായിരുന്നു കൂള്‍ട്ടര്‍നൈല്‍. ഇത്തവണ അദ്ദേഹത്തെ അവര്‍ തിരികെയെത്തിക്കുകയായിരുന്നു. അതേസമയം, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായു കൊണ്ടു മാത്രമാവാം മുംബൈ അര്‍ജുനെ വാങ്ങിയതെന്നു സംശയിച്ചാല്‍ തെറ്റില്ല. കാരണം ജൂനിയര്‍ ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം താരത്തിനു എടുത്തുകാണിക്കാനില്ല.

ഹൈദരാബാദ്

ഹൈദരാബാദ്

മികച്ചത്-മുജീബ്, മോശം-ജാദവ്

ഒരു ഐപിഎല്ലില്‍ കിരീടം നേടിയിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മികച്ച സൈനിങ് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണെങ്കില്‍ മോശം വെറ്ററന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ വാങ്ങിയതാണ്.

1.5 കോടിക്കാണ് അഫ്ഗാന്റെ മികച്ച സ്പിന്നറായ മുജീബിനെ എസ്ആര്‍എച്ച് വാങ്ങിയത്. 19 കാരനായ താരം ഏറെക്കാലത്തേക്കു ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ കഴിയുന്ന താരമാണ്. എന്നാല്‍ സിഎസ്‌കെ ദയനീയ പ്രകടനത്തെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ ഒഴിവാക്കിയ ജാദവിനെ ആരും വാങ്ങില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അടിസ്ഥാന വിലയായ രണ്ടു കോടിക്കു ജാദവിനെ എസ്ആര്‍എച്ച് വാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും താരം ആകെ നേടിയത് 62 റണ്‍സായിരുന്നു.

രാജസ്ഥാന്‍

രാജസ്ഥാന്‍

മികച്ചത്- ലിവിങ്‌സ്‌റ്റോണ്‍, മോശം-മോറിസ്

ഇംഗ്ലീഷ് മുന്‍നിര ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്‌സ്‌റ്റോണാണ് ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മികച്ച സൈനിങ്. കഴിഞ്ഞ ബിഗ് ബാഷ് ലീഗില മിന്നുന്ന പ്രകടനത്തിനു ശേഷമാണ് താരം ഐപിഎല്ലിലേക്കു വരുന്നത്. വെറും 50 ലക്ഷം രൂപ മാത്രമേ ലിവിസ്റ്റണിനായി ചെലവഴിക്കേണ്ടി വന്നുള്ളൂവെന്നതും രാജസ്ഥാന് നേട്ടമാണ്.

എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന തുകയായ 16.25 കോടിക്കു ക്രിസ് മോറിസിനെ വാങ്ങിയതാണ് രാജസ്ഥാന്റെ മോശം സൈനിങ്. 10 കോടിക്കു കഴിഞ്ഞ തവണ വാങ്ങിയ ശേഷം ആര്‍സിബി കൈവിട്ട മോറിസിനെ ഏഴു കോടിയോളം അധികം നല്‍കി രാജസ്ഥാന്‍ വാങ്ങിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ടി20 ടീമില്‍പ്പോലും ഇടമില്ലാത്ത താരമാണ് അദ്ദേഹം.

പഞ്ചാബ്

പഞ്ചാബ്

മികച്ചത്-മലാന്‍, മോശം-മെറെഡിത്ത്

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് പഞ്ചാബ് കിങ്‌സിന്റെ മികച്ച സൈനിങെങ്കില്‍ മോശം ഓസ്‌ട്രേലിയയുടെ റിലേ മെറെഡിത്താണ്. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് മലാന്‍. അദ്ദേഹത്തിന്റെ വരവ് പഞ്ചാബിന്റെ ബാറ്റിങ് നിരയ്ക്കു കൂടുതല്‍ കരുത്താവും.

എന്നാല്‍ കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനം മാത്രം പരിഗണിച്ച് മെറെഡിത്തിന് എട്ടു കോടി പഞ്ചാബ് നല്‍കണമായിരുന്നോയെന്നതാണ് ചോദ്യം. താരത്തിന്റെ അടിസ്ഥാന വില 40 ലക്ഷം രൂപ മാത്രമായിരുന്നു.

ഡല്‍ഹി

ഡല്‍ഹി

മികച്ചത്-സ്മിത്ത്, മോശം- ടോം കറെന്‍

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഡിസിയുടെ മികച്ച സൈനിങും സ്മിത്തിന്റേതാണ്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കറെനെ വാങ്ങിയതാണ് ഡിസി കാണിച്ച അബദ്ധം.

പരിചയസമ്പന്നനായ സ്മിത്തിന്റെ വരവ് ഡിസി ബാറ്റിങ് ലൈനപ്പിന്റെ ആഴം വര്‍ധിപ്പിക്കും.

എന്നാല്‍ കഴിഞ്ഞ സീസണില്‍ അഞ്ചു മല്‍സരങ്ങില്‍ നിന്നും രാജസ്ഥാനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും മൂന്നു വിക്കറ്റുകളാണ് കറെന് നേടാനായത്. 1.25 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡിസി 5.25 കോടി ചെലവഴിക്കുകയും ചെയ്തു.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

cmsvideo
  വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

  English summary
  Who were best and worst buys of each team, All you want to know about auction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X