കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഡല്‍ഹിക്ക് എന്തിനാണ് സ്മിത്ത്? അങ്ങനെയൊരാളെ ആവശ്യമില്ല!- തുറന്നടിച്ച് ഗംഭീര്‍

2.20 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡിസി വാങ്ങിയത്

Google Oneindia Malayalam News

ഐപിഎല്‍ ലേലത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ വാങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണറും ഡിസിയുടെ മുന്‍ നായകനുമായ ഗൗതം ഗംഭീര്‍. സ്മിത്തിനെപ്പോലൊരാളെ ഡല്‍ഹിക്കു ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സ്മിത്തിനെ 2.2 കോടി രൂപയ്ക്കായിരുന്നു ഡിസി വാങ്ങിയത്.

1

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. പക്ഷെ ക്യാപറ്റന്‍സിയിലും ബാറ്റിങിലും നിരാശപ്പെടുത്തിയതോടെ സീസണിനു ശേഷം അദ്ദേഹത്തെ രാജസ്ഥാന്‍ ഒഴിവാക്കുകയായിരുന്നു. ഡല്‍ഹി ടീമില്‍ സ്മിത്തിനെ എവിടെ കളിപ്പിക്കാന്‍ കഴിയുമെന്നാണ് ഗംഭീറിന്റെ ചോദ്യം.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മധ്യനിരയില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ ഡിസിയിലുണ്ട്. പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ടീമിന്റെ ഭാഗമാണ്. ഡിസി ഉറപ്പായിട്ടും ഹെറ്റ്‌മെയറെയും മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയും കളിപ്പിക്കും. ആന്റിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ എന്നിവര്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവരാണെന്നു ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

2

ലേലത്തില്‍ സ്മിത്തിനെപ്പോലൊരു താരത്തിനു വേണ്ടി ഡിസി താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നു താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ വലിയ തുക ചെലവഴിക്കേണ്ടി വരാത്തതിനാല്‍ നഷ്ടമില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ലേലത്തില്‍ ക്രിസ് വോക്‌സിനെയും ഡിസി വാങ്ങിയിരുന്നു. എല്ലാ താരങ്ങളെയും വളരെ ചീപ്പായിട്ടുള്ള തുകയ്ക്കാണ് ഡിസി സ്വന്തമാക്കിയത് എന്നതാണ് നല്ല കാര്യം. സ്മിത്തിനെ വന്‍ തുക നല്‍കിയാണ് ഡിസി വാങ്ങിയിരുന്നതെങ്കില്‍ എനിക്കു സന്തോഷം ഉണ്ടാവുമായിരുന്നില്ല.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

സ്മിത്ത്, ഉമേഷ് യാദവ്, സാം ബില്ലിങ്‌സ് തുടങ്ങി ലേലത്തില്‍ ഡിസി വാങ്ങിയ കൂടുതല്‍ പേരും മികവുള്ളവരാണ്. അങ്ങനെ നോക്കുമ്പോള്‍ ലേലത്തില്‍ ഡിസി നന്നായി പെര്‍ഫോം ചെയ്തു. സത്യസന്ധമായി പറഞ്ഞാല്‍ സ്മിത്തിനെ പോലെയൊരാള്‍ക്കു വേണ്ടി ഡിസി താല്‍പ്പര്യം കാണിക്കുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സ്മിത്തിനെപ്പോലൊരു താരത്തെ അവര്‍ക്കു ആവശ്യവുമില്ലായിരുന്നുവെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

English summary
Why DC bought Smith questions Gambhir and he feels Delhi never needed someone like him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X