ലോകകപ്പ് ഓസ്‌ട്രേലിയക്കോ? ആ 4 ടീമുകള്‍ സെമിയില്‍ എത്തും, മുന്‍തൂക്കം ഈ ടീമിന്, പ്രവചിച്ച് ഗില്ലി!!
ലോകകപ്പ് ക്രിക്കറ്റില്‍ ആര് ജേതാക്കളാവും. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കുകയാണ്. ആരാകും ചാമ്പ്യന്മാര്‍. ഈ ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. 2011ന് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ലോകകപ്പ് വേദി എത്തിയിരിക്കുകയാണ്. നിരവധി പേര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിനുമുണ്ട് ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം.
ആര്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ മുന്‍തൂക്കമെന്നും, സെമി ഫൈനലില്‍ എത്തുന്ന നാല് ടീമുകള്‍ ആരൊക്കെയാവും എന്നും ഗില്ലി പ്രവചിച്ചിട്ടുണ്ട്. സെമിയില്‍ എത്തുന്ന ടീമുകളില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡ് ഇത്തവണ സെമിയിലുണ്ടാവില്ലെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. അതേസമയം ദക്ഷിണാഫ്രിക്കയെയും ഗില്ലി സെമി ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആതിഥേയരായ ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടായിരിക്കും രണ്ടാമത് ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിക്കുന്ന ടീം. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് സെമിയില്‍ എത്തുമെന്ന് ഗില്‍ക്രിസ്റ്റ് പ്രവചിക്കുന്ന മറ്റൊരു ടീം. ലോക ഒന്നാം നമ്പര്‍ ഏകദിന ടീമായ പാകിസ്താനും സെമിയില്‍ ഉണ്ടാവുമെന്ന് താരം പറയുന്നു. വമ്പന്‍ താരങ്ങളുമായിട്ടും ന്യൂസിലന്‍ഡിനെയും ദക്ഷിണാഫ്രിക്കയെയും ഗില്‍ക്രിസ്റ്റ് തഴഞ്ഞിരിക്കുകയാണ്.
ഓസ്‌ട്രേലിയക്ക് ഇന്ത്യയില്‍ മികച്ച രീതിയില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. ഇന്ത്യയില്‍ എത്തുമ്പോഴേക്ക് അവര്‍ മികച്ച ടീമായിട്ടുണ്ടാവും. ഇന്ത്യക്കെതിരെ ലോകകപ്പ് തുടങ്ങും മുമ്പ് തന്നെ അവര്‍ക്ക് മൂന്ന് മത്സരങ്ങള്‍ കളിക്കാനുണ്ട്.
മുഴുവന്‍ ശക്തിയുമെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്. അതില്‍ നിന്ന് ഓസീസ് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ലോകകപ്പ് ആര് വിജയിക്കുമെന്ന കാര്യം പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ നാല് ടീമുകള്‍ സെമിയില്‍ ഉണ്ടാവുമെന്നും ഗില്ലി പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയ-ഇന്ത്യ പരമ്പര സെപ്റ്റംബര്‍ 22ന് ആരംഭിക്കും.
അതേസമയം ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയും ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ പോകുന്ന ടീമുകളെ പ്രവചിച്ചിട്ടുണ്ട്. രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളെന്ന് സംഗക്കാര പറയുന്നു. മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡോളുമായുള്ള സംഭാഷണത്തിനിടെയാണ് സംഗക്കാര തന്റെ ഫേവറിറ്റുകള്‍ ആരാണെന്ന് വെളിപ്പെടുത്തിയത്.
മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും കമന്ററിയിലുണ്ടായിരുന്നു. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിടെയായിരുന്നു സംഗക്കാര ഇക്കാര്യം പ്രവചിച്ചത്. ഇംഗ്ലണ്ടും ഇന്ത്യയും ഫേവറിറ്റുകള്‍. ഏഷ്യ കപ്പില്‍ ഉടനീളം ശ്രീലങ്ക കളിച്ചത് നല്ലതാണ്. പ്ലേഓഫില്‍ അവര്‍ക്കും സാധ്യതയുണ്ട്. പ്ലേഓഫില്‍ കയറിയാല്‍, ഒരു നല്ല ദിനമുണ്ടായാല്‍ മതി. തീര്‍ച്ചയായും ഫൈനലിലുണ്ടാവുമെന്നും സംഗക്കാര പറഞ്ഞു.












Click it and Unblock the Notifications