ലോകകപ്പ് കിരീടം നേടുക ആ ടീം, ജ്യോതിഷിയുടെ പ്രവചനം, ചാമ്പ്യന്‍മാര്‍ക്ക് അനുകൂലം ഇക്കാര്യങ്ങള്‍
അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ഹൈവോള്‍ട്ടേജ് ലോകകപ്പ് ഫൈനല്‍ പോരാട്ടം നാളെ നടക്കാനൊരുങ്ങുകയാണ്. ഇരുടീമുകളും മത്സരത്തിന് സജ്ജമായി കഴിഞ്ഞു. എന്നാല്‍ ആര്‍ക്കാണ് മത്സരത്തില്‍ മുന്‍തൂക്കമുള്ളത്. കിരീടം ആര് നേടുമെന്ന് പറയാനാവില്ല. കാരണം ആദ്യ രണ്ട് മത്സരം പരാജയപ്പെട്ട ശേഷം അതിഗംഭീര പ്രകടനമാണ് ഓസീസ് കാഴ്ച്ചവെച്ചത്. പിന്നീട് ഒരു മത്സരം പോലും അവര്‍ തോറ്റിട്ടില്ല.
ഇന്ത്യയാണെങ്കില്‍ കളിച്ച പത്തിലും ജയിച്ചാണ് ഫൈനലിലെത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ നേരിട്ട ഓസ്‌ട്രേലിയയല്ല ഇപ്പോഴുള്ളത്. ഏറ്റവും മികവുറ്റ ടീമിനെ ഇന്ത്യ മറികടക്കണമെങ്കില്‍ നന്നായി ബുദ്ധിമുട്ടേണ്ടി വരും. അതേസമയം ആരാകും ജേതാവെന്ന് ഇപ്പോള്‍ ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെ ജാതകം നോക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കമമെന്ന് ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറയുന്നു. ഗ്രഹങ്ങളുടെ ഇപ്പോഴത്തെ നില ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ അത്യുത്സാഹം, ആത്മാര്‍ത്ഥ, ആത്മസമര്‍പ്പണം എന്നിവ പ്രകടമായി കാണാം. കളിക്കാരില്‍ ഇവ വരുമ്പോള്‍ തന്നെ മത്സരം അനുകൂലമാകുമെന്നാണ് ജ്യോതിഷി പറയുന്നത്. മത്സരത്തിന്റെ മധ്യഓവറുകളില്‍ കടുത്ത പോരാട്ടം തന്നെ ടീം നേരിടേണ്ടി വരും. ഓസ്‌ട്രേലിയ ഇവിടെ തിരിച്ചുവരും. എന്നാല്‍ അധികം വെല്ലുവിളിയില്ലാതെ ഇന്ത്യക്ക് വിജയം നേടാനാവുമെന്നാണ് രാശിയില്‍ നിന്ന് ഇപ്പോള്‍ വ്യക്തമാകുന്നത്.
നക്ഷത്രങ്ങളുടെ സ്ഥാനം അത്തരത്തിലാണെന്നും ഗുരുജി പറഞ്ഞു.ലോകകപ്പില്‍ ഉടനീളം രോഹിത് ശര്‍മയുടെ ജാതകം അനുകൂലമായ ഗ്രഹനിലയിലായിരുന്നു. അത് നേതൃത്വ മികവിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഗ്രഹനിലയ്ക്ക് സമാനമാണിത്. അതുകൊണ്ട് തന്നെ നവംബര്‍ 19ന് രോഹിത് പുതിയ ചരിത്രം തീര്‍ക്കുമെന്നും ജ്യോതിഷി പറയുന്നു. ടീമിന് വേണ്ടി താരം കിരീടം ഉയര്‍ത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ടീമിന്റെ തുടര്‍ച്ചയായി പതിനൊന്നാം വിജയമായിരിക്കും. ശുഭകരമായ ഘടകങ്ങള്‍ രോഹിത്തിന് മത്സരത്തില്‍ ഗുണം ചെയ്യുമെന്നും ജ്യോതിഷി പറയുന്നു. ഇന്ത്യന്‍ ടീമില്‍ ഗ്രഹനില മികച്ച രീതിയില്‍ നില്‍ക്കുന്ന നിരവധി കളിക്കാറുണ്ടെന്നും ഗുരുജി പറഞ്ഞു. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ ഗ്രഹനില ഏറ്റവും മികച്ചതാണ്. വ്യാഴം, ശുക്രന്‍, നെപ്റ്റിയൂണ്‍ എന്നിവ ഒന്നിച്ച് നില്‍ക്കുകയാണ്.
ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് ഇവര്‍ ലോകകപ്പ് ഫൈനലില്‍ തിളങ്ങും. എന്നാല്‍ ഇന്ത്യ ജാഗ്രത പാലിക്കേണ്ട വിഷയമുണ്ട്. ഇന്ത്യന്‍ ടീമിന്റെ എട്ടാം പാദത്തില്‍ ചൊവ്വയുടെ സാന്നിധ്യമുണ്ട്. സ്വന്തം കരുത്തിന് അനുസരിച്ച് വേണം ഇവര്‍ കളിക്കാം. അമിത ആത്മവിശ്വാസം ഉണ്ടായാല്‍ അത് വലിയ തിരിച്ചടിക്ക് കാരണമാകും.
എല്ലാ കൊണ്ടും മികച്ച് നില്‍ക്കുകയാണ്. മികച്ച നേതൃപാടവവും കാണാനാവും. എന്നാല്‍ രോഹിത്തുമായി താരതമ്യം ചെയ്യുമ്പോള്‍ അത് പിന്നിലാണ്. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ആദം സാമ്പ, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍നസ് ലബുഷെയിന്‍ എന്നിവര്‍ ഓസീസ് നിരയില്‍ തിലങ്ങും. ഓസീസ് മികച്ച പ്രകടനം നടത്തും. എന്നാല്‍ സമ്മര്‍ദം അവര്‍ക്ക് വെല്ലുവിളിയാണ്. രോഹിത് ശര്‍മയുടെ അനുകൂല ഗ്രഹനില ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കുമെന്നും ജ്യോതിഷി പറഞ്ഞു.












Click it and Unblock the Notifications