ന്യൂസിലന്‍ഡ്-ഇന്ത്യ സെമിയില്‍ ജയിക്കുന്നത് ആരായിരിക്കും? വിജയിയെ പ്രവചിച്ച് ജ്യോതിഷി, വൈറല്‍
ലോകകപ്പ് സെമി ഫൈനല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുകയാണ്. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. എന്നാല്‍ ഇവരില്‍ ആര് വിജയിക്കും. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമും, ഇന്ത്യയെ അട്ടിമറിക്കുന്നതില്‍ പേരുകേട്ട ടീമും തമ്മിലാണ് ഏറ്റുമുട്ടുന്നത്. 2019ല്‍ ഇരുടീമുകളും ഒരുമിച്ചെത്തിയപ്പോള്‍ ന്യൂസിലന്‍ഡിനായിരുന്നു വിജയം.
അന്ന് ഫൈനലില്‍ എത്തിയ കിവീസ് ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ദൗര്‍ഭാഗ്യം കാരണം കിരീടം നഷ്ടമാവുകയായിരുന്നു. ജ്യോതിഷി സുമിത് ബജാജ് ഇപ്പോള്‍ ആദ്യ സെമി ഫൈനല്‍ മത്സരത്തിലെ ജേതാവിനെ പ്രവചിച്ചിരിക്കുകയാണ്. ഇത് വൈറലായിരിക്കുകയാണ്. സുമിത് ബജാജ് നേരത്തെ ലീഗ് ഘട്ടത്തിലെ പല മത്സരങ്ങളുടെയും ഫലം മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതെല്ലാം യാഥാര്‍ത്ഥ്യമായിരുന്നു.

ഇത്തവണ ഇന്ത്യ സെമി ഫൈനല്‍ കളിക്കുമെന്നും സുമിത് നേരത്തെ പ്രവചിച്ചതാണ്. അഹമ്മദാബാദില്‍ ഫൈനല്‍ കളിക്കാനും ഇന്ത്യയുണ്ടാകുമെന്നായിരുന്നു നേരത്തെ തന്നെ സുമിത് പ്രവചിച്ചത്. മുംബൈയില്‍ ഇന്ത്യ സെമി ഫൈനല്‍ കളിക്കുമെന്ന തന്റെ പ്രവചനം യാഥാര്‍ത്ഥ്യമായെന്നും ജ്യോതിഷി പറഞ്ഞു. അതേസമയം ഇന്ത്യ ആദ്യ സെമിയില്‍ വിജയിക്കുമെന്ന് സുമിത് പ്രവചിക്കുന്നു. ഇന്ത്യന്‍ ടീം മത്സരത്തില്‍ ടോസ് നേടിയ ശേഷം ആദ്യ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നും ജ്യോതിഷി പറയുന്നു.
ഇന്ത്യ ബൗള്‍ ചെയ്ത ശേഷം പിന്നീട് സ്‌കോര്‍ ചെസ് ചെയ്യും. ന്യൂസിലന്‍ഡ് ഉയര്‍ത്തുന്ന വിജയലക്ഷ്യം 47-48 ഓവറില്‍ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കും. ന്യൂസിലന്‍ഡ് 250 റണ്‍സിനടുത്ത് ഇന്ത്യക്ക് മുന്നില്‍ വിജയലക്ഷ്യം വെക്കും. ഇന്ത്യക്കായി വിരാട് കോലി, രോഹിത്് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മികവ് കാണിക്കുമെന്ന് സുമിത് പറയുന്നു.
ക്യാപ്റ്റന്റെ ജാതകം ഇതില്‍ വളരെ പ്രധാനമാണ്. രോഹിത് ശര്‍മ ടീമിന്റെ പ്രകടനത്തില്‍ സുപ്രധാന പങ്കുവഹിക്കും. ഫൈനലില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയും ഇപ്പോള്‍ ഉന്നതിയിലാണെന്നും സുമിത് ബജാജ് പ്രവചിച്ചു.
അതേസമയം ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം നടത്തുമെന്നും, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ സാധ്യതയുള്ളവരാണെന്നും ജ്യോതിഷി പറഞ്ഞു. എന്നാല്‍ ന്യൂസിലന്‍ഡ് നിരയില്‍ സ്റ്റാര്‍ പ്ലെയര്‍ രചിന്‍ രവീന്ദ്രയ്ക്ക് തിളങ്ങാനാവില്ലെന്നും സുമിത് പ്രവചിക്കുന്നു.
ഇതിനോടകം 565 റണ്‍സ് താരം അടിച്ച് കൂട്ടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും അതിലുണ്ട്. ഇന്ത്യയോട് നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും രചിന്‍ ന്നായികളിച്ചിരുന്നു. മിച്ചല്‍ സാന്റ്‌നര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍ മികച്ച രീതിയില്‍ കളിച്ചേക്കും. സെമി ഇന്ത്യക്ക് അനായാസമായിരിക്കില്ലെന്നും ജ്യോതിഷി പ്രവചിച്ചു.












Click it and Unblock the Notifications