ഇന്ത്യയുടെ ആ ഓപ്പണര്‍ ലോകകപ്പ് താരമാകും, റണ്ണടിച്ച് കൂട്ടും, ഗില്ലിയുടെ പ്രവചനം വൈറല്‍
ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യയില്‍ തുടക്കമിടാന്‍ പോകുന്നതിനിടെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. ഇന്ത്യയില്‍ ഏറ്റവും മികവ് പുലര്‍ത്താന്‍ പോകുന്ന താരത്തെ കുറിച്ചാണ് ഗില്ലി പ്രവചിച്ചത്. ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം ആ താരം പുറത്തെടുക്കുമെന്നും ഗില്ലി പറയുന്നു. സ്‌പോര്‍ട്‌സ് സ്റ്റാറുമായുള്ള അഭിമുഖത്തിലാണ് ഗില്ലി ആരായിരിക്കും ആ താരമെന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ടൂര്‍ണമെന്റിന്റെ താരമെന്ന് ഗില്ലി പറയുന്നു. വമ്പന്‍ ടൂര്‍ണമെന്റില്‍ എടുത്ത് കാണിക്കേണ്ട പ്രകടനങ്ങള്‍ ഗില്ലില്‍ നിന്നുണ്ടാവും. ഇത്രയും ചെറിയ പ്രായത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗില്ലിന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ശുഭ്മാന്‍ ഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന താരമാണ്. ലോകകപ്പിലും അത് താരം തുടരും. ടൂര്‍ണമെന്റില്‍ വമ്പന്‍ സ്‌കോര്‍ നേടുന്ന താരങ്ങളില്‍ ഒരാളായിരിക്കും ഗില്‍ എന്നും ഗില്ലി പ്രവചിച്ചു.

അതേസമയം 2011 ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതയും ഇന്ത്യക്കുണ്ട്. പരിചയസമ്പത്തും, യുവത്വവും ചേര്‍ന്ന ബാലന്‍സ് അവരുടെ ടീമിനുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ പോലുള്ള പരിചയസമ്പരാണ് ഇന്ത്യന്‍ ടീമിലുള്ളത്. യുവ താരങ്ങളില്‍ അതിലുണ്ട്. വമ്പനടിക്ക് പാണ്ഡ്യയെ പോലുള്ളവരുണ്ട്. ടാലന്‍ഡായിട്ടുള്ള ടീമാണിത്. പ്രതീക്ഷകളുടെ ഭാരമാണ് ഇന്ത്യന്‍ ടീമിനുള്ളത്. അതിനെയാണ് കൈകാര്യം ചെയ്യേണ്ടത്. 2011ലെ പോലെ അതിനെ കൈകാര്യം ചെയ്യാനായാല്‍, അവര്‍ക്ക് എല്ലാ സാധ്യതയുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഹാഷിം അംലയും ലോകകപ്പ് പ്രവചനം നടത്തിയിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കുമെന്നാണ് അംലയുടെ പ്രവചനം. ഈ നാല് ടീമുകള്‍ക്കും വലിയ കരുത്തുണ്ടെന്നും അംല പറഞ്ഞു.
മത്സരത്തില്‍ ഫോക്കസ് ചെയ്യുകയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം ചെയ്യേണ്ടത്. ഒരുപാട് കാര്യങ്ങള്‍ പുറത്ത് നിന്ന് പറയുന്നവരുണ്ടാവും. ടൂര്‍ണമെന്റില്‍ വിജയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. മറ്റ് കാര്യങ്ങളെ അവഗണിക്കുക. ഇത്ര വരിയ ടൂര്‍ണമെന്റില്‍ ചെയ്യേണ്ടത് അക്കാര്യങ്ങളാണെന്നും അംല പറഞ്ഞു.
ഇതിനിടെ പാകിസ്താന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന ടീമിന് പരിശീലനം ആവശ്യമുണ്ട്. എന്നാല്‍ ഇതുവരെ പാകിസ്താന്‍ ടീമിന് വിസ അനുവദിച്ച് കിട്ടിയിട്ടില്ല. ഹൈദരാബാദില്‍ എത്തും മുമ്പ് ആദ്യം ദുബായിലേക്ക് യാത്ര ചെയ്യാനുള്ള പാക് ക്രിക്കറ്റ് ടീമിന്റെ പ്ലാനും തെറ്റിയിരിക്കുകയാണ്. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ യാത്രയും റദ്ദാക്കിയിരിക്കുകയാണ്.
ലോകകപ്പിന് മുമ്പ് ടീമിന്റെ ഒത്തിണക്കത്തിന് വേണ്ടിയാണ് ദുബായിലേക്ക് തിരിക്കാന്‍ പാകിസ്താന്‍ ടീം തീരുമാനിച്ചത്. എന്നാല്‍ ഇതാണ് റദ്ദാക്കിയത്. ഇതുവരെ വിസ ലഭിക്കാത്ത ഏക ലോകകപ്പ് ടീമും പാകിസ്താനാണ്. സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെ അവര്‍ക്ക് പരിശീലന മത്സരമുണ്ട്. അതിന് മുമ്പായി അവര്‍ ഹൈദരാബാദില്‍ എത്തേണ്ടതുണ്ട്.












Click it and Unblock the Notifications