Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസീസിന് വന്‍ ബൂസ്റ്റ്, 2 ടീമുകള്‍ക്ക് മുന്നില്‍, ജയിച്ചിട്ടും അവരെ മറികടക്കാനായില്ല, കാരണം ഇതാണ്

ന്യൂഡല്‍ഹി: ലോകകപ്പിലെ ആദ്യത്തെ വമ്പന്‍ തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തി ഓസ്‌ട്രേലിയ. പക്ഷേ അവര്‍ ഇനിയാണ് വെല്ലുവിളികള്‍ ഉള്ളത്. മൊത്തം പത്ത് മത്സരങ്ങളാണ് ഒരു ടീമിന് ഉണ്ടാവുക. അതില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് സെമി ഫൈനല്‍ കളിക്കാന്‍ സാധിക്കൂ. ആദ്യത്തെ രണ്ട് മത്സരം ഓസീസ് തോറ്റതാണ്. മൂന്നാമത്തേത് വിജയിച്ചു.

ഇനി അവര്‍ക്കുള്ള ഏഴ് മത്സരമാണ്. അതില്‍ ആറെണ്ണവും വിജയിക്കണം. അത് മാത്രം പോര, വന്‍ മാര്‍ജിനില്‍ വിജയിക്കണം. കാരണം ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് വളരെ പിറകിലാണ്. ഇത് പ്ലസിലേക്ക് കൊണ്ടുവന്നിട്ടില്ലെങ്കില്‍ ജയിച്ചാലും ടീമിന് ചിലപ്പോള്‍ സെമിയില്‍ കയറാന്‍ സാധിച്ചെന്ന് വരില്ല.

australia-srilanka

അതേസമയം ഓസീസിന് ഈ വിജയം വലിയ ബൂസ്റ്റിംഗാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്ന ഓസീസ് മുന്നിലേക്ക് കയറിയിരിക്കുകയാണ്. എട്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ ഇപ്പോഴുള്ളത്. അതായത് രണ്ട് ടീമുകളെയാണ് അവര്‍ മറികടന്നത്. ശ്രീലങ്ക, നെതര്‍ലന്റ്‌സ് ടീമുകളാണിത്. ഇതില്‍ നെതര്‍ലന്റ്‌സ് രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടിലും തോറ്റു.

അതേസമയം ശ്രീലങ്ക മൂന്നെണ്ണം കളിച്ചപ്പോള്‍ മൂന്നിലും തോറ്റു. ഇവര്‍ മാത്രമാണ് ഇതുവരെ ടൂര്‍ണമെന്റില്‍ വിജയം നേടാത്ത ടീമുകള്‍. ഇതില്‍ ശ്രീലങ്കയ്ക്ക് ഇനിയുള്ള ഏഴ് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ സെമിയില്‍ എത്താനാവൂ. ഒരു മത്സരം കൂടി തോറ്റാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് പോലെയാകും.പക്ഷേ ഓസീസ് മുന്നേറിയെങ്കിലും ടൂര്‍ണമെന്റിലെ ചെറു മീനുകളായ രണ്ട് ഏഷ്യന്‍ ടീമുകള്‍ക്ക് പിന്നിലാണ് അവര്‍.ഇത് 2015ലെ ചാമ്പ്യന്‍മാരായ ഓസീസിന് വലിയ നാണക്കേടും കൂടിയാണ്.

ബംഗ്ലാദേശാണ് ഇതില്‍ ആദ്യത്തെ ടീം. ഇവര്‍ മൂന്ന് മത്സരം കളിച്ചിട്ടുണ്ട്. ഒരു മത്സരം മാത്രമാണ് വിജയിച്ചത്. ഇവര്‍ ഏഴാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാണ് മറ്റൊരു ടീം. ഇവര്‍ക്കും മൂന്ന് കളിയില്‍ ഒരു ജയമുണ്ട്. ഇരു ടീമുകള്‍ക്കും ഓസ്‌ട്രേലിയയേക്കാള്‍ റണ്‍റേറ്റുണ്ട്. അതാണ് മുന്നില്‍ നില്‍ക്കാന്‍ കാരണം. -0.652 ആണ് അഫ്ഗാനിസ്ഥാന്റെ റണ്‍റേറ്റ്. ബംഗ്ലാദേശിന് ഇത് -0.699 ആണ്. ഓസീസിന് -0.734 മാത്രമാണ് റണ്‍റേറ്റ്. അതാണ് പിന്നിലായി പോകാന്‍ കാരണം.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം മുതലുള്ളവര്‍ക്ക് നെഗറ്റീവ് പോയിന്റാണ് ഉള്ളത്. ഇതെല്ലാം സെമിയിലേക്ക് ആരൊക്കെ എത്തും എന്നതിനെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ആകെ രണ്ട് പോയിന്റാണ് ഉള്ളത് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനോട് തോറ്റതോടെ അവരാകെ പ്രതിരോധത്തിലാണ്.

മൊത്തം രണ്ട് കളി അവര്‍ തോറ്റു. അതുപോലെ പാകിസ്താന്‍ വന്‍ തോല്‍വി ഇന്ത്യയോട് വഴങ്ങിയതാണ് അവരുടേത് നെഗറ്റീവ് റണ്‍റേറ്റ് ആവാന്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. മൂന്ന് കളിയില്‍ ആറ് പോയിന്റുണ്ട് ടീമിന്. +1.821 ആണ് റണ്‍റേറ്റ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+