Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രെസ്സിംഗ് റൂമിലിരുന്ന് അവര്‍ കരയുകയായിരുന്നു, തോല്‍വിയില്‍ ബാബര്‍ തകര്‍ന്നുപോയെന്ന് മുഹമ്മദ് യൂസഫ്

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി പാകിസ്താന്‍ ടീമിനെ കാര്യമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തി മുന്‍ താരം മുഹമ്മദ് യൂസഫ്. ഇന്ത്യയോട് തോറ്റതിന് ശേഷം പാകിസ്താന്‍ ഇതുവരെ വിജയപാതയിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വി പാകിസ്താനെ കൂടുതലായി ബാധിച്ചിരുന്നുവെന്നാണ് യൂസഫ് വെളിപ്പെടുത്തിയത്.

പാക് നായകന്‍ ബാബര്‍ അസമിനെ തോല്‍വി കൂടുതലായി ബാധിച്ചിരുന്നു. അദ്ദേഹം ഡ്രെസ്സിങ്ങ് റൂമില്‍ ഇരുന്ന് കരയുന്നത് താന്‍ കേട്ടിരുന്നുവെന്നും യൂസഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബാബറിന്റെ സ്വഭാവ രീതിയില്‍ മാറ്റങ്ങളുണ്ടായതായി കണ്ടിരുന്നുവെന്നും യൂസഫ് വ്യക്തമാക്കി.

babar-azam

ബാബര്‍ ആകെ ആശങ്കയിലായിരുന്നു. മുമ്പുള്ള തോല്‍വികളിലും ഈ പ്രശ്‌നം ബാബറിനുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്ക് ശേഷമാണ് ബാബര്‍ കരയുന്നത് താന്‍ കണ്ടത്. ഇതൊരിക്കലും ബാബറിന്റെ തെറ്റല്ല. ടീമിന്റെ തോല്‍വിയാണിത്. മൊത്തം ടീമും, ടീം മാനേജ്‌മെന്റും ഈ തോല്‍വികളുടെ ഭാഗമാണ്. ഈ ദുഷ്‌കരമായ സമയത്ത് ബാബറിനൊപ്പം ഞങ്ങളുണ്ട്, മൊത്തം രാജ്യം തന്നെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും യൂസഫ് പറഞ്ഞു.

പാകിസ്താനിലെ സമാ ടിവിയിലൂടെയായിരുന്നു യൂസഫിന്റെ പ്രതികരണം. പാകിസ്താന്‍ ഡ്രെസ്സിംഗ് റൂമിലെ വിവരങ്ങള്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. അതേസമയം മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി രൂക്ഷമായിട്ടാണ് ബാബറിനെ വിമര്‍ശിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മാതൃകയായിരുന്നുവെങ്കില്‍, ടീമിന്റെ മൊത്തം ആവേശത്തെ ഉയര്‍ത്താന്‍ അതിന് സാധിക്കുമായിരുന്നു.അത് പ്രകടനത്തിലും പ്രതിഫലിക്കുമായിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

മത്സരത്തില്‍ ഒട്ടും ഫോക്കസ് ചെയ്തിരുന്നില്ല പാക് ടീം. അപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം പറയുന്നു. ടീമില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അത്ഭുതങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. ധീരരായ കളിക്കാര്‍ പോരാടുമ്പോഴാണ് അത്തരം കാര്യങ്ങള്‍ സംഭവിക്കുകയെന്നും അഫ്രീദി പറഞ്ഞു.

ബാബറിന് സംഭവിച്ചത് പോലെ മുമ്പും പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഞാനോ മുഹമ്മദ് യൂസഫോ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമംഗങ്ങള്‍ എപ്പോഴും പിന്തുണയ്ക്കുമായിരുന്നു. എപ്പോഴും അവര്‍ക്ക് ആവേശം പകരാന്‍ ശ്രമിക്കുമായിരുന്നു. അതിലൂടെ മൊത്തം ടീമും ഉണര്‍ന്ന് കളിക്കും. ഇന്‍സമാം ഉള്‍ ഹക്ക് ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം ഫീല്‍ഡിംഗിനിടെ ഡൈവ് ചെയ്യുമായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഇതുപോലെ ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാത്തതില്‍ നാണക്കേട് തോന്നുമായിരുന്നു. കാരണം എല്ലാ കാര്യങ്ങളും ക്യാപ്റ്റനില്‍ നിന്നാണ് വരേണ്ടത്. അദ്ദേഹമാണ് ടീമിന് ആവേശം പകരേണ്ടതെന്നും അഫ്രീദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+