ഞങ്ങളുടെ ടൈമാണ് മക്കളേ, ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുന്നു, ആ ചിന്ത മാത്രമെന്ന് മില്ലര്‍
ന്യൂഡല്‍ഹി: ലോകകപ്പില്‍ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. എന്നാല്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയെന്ന് ടീമിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഡേവിഡ് മില്ലര്‍ പറയുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുപോലെ ഫോമിലാണ്. ഇതൊരു ഏറ്റുമുട്ടല്‍ തന്നെയാണ്. രണ്ട് ടീമുകള്‍ക്കും ലോകകപ്പില്‍ ശക്തമായ സാധ്യതയുണ്ട്.
സെമി ഫൈനലിലോ, ഫൈനലിലോ എത്താനുള്ള സാധ്യത ഇരുടീമുകള്‍ക്കുമുണ്ട്. വമ്പന്‍ മത്സരങ്ങളില്‍ ആരാണോ സമ്മര്‍ദത്തെ അതിജീവിക്കുന്നത് അവര്‍ വിജയിക്കും. എന്നാല്‍ പ്രോട്ടീസിനെ സംബന്ധിച്ച് ഇത് ഞങ്ങളുടെ സമയമാണെന്നും മില്ലര്‍ പറഞ്ഞു. അതേസമയം നിലവില്‍ സെമി ഉറപ്പിച്ചിരിക്കുകയാണ് ഇരുടീമുകളും. അതേസമയം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്. ഏഴ് മത്സരങ്ങളില്‍ ആറും അവര്‍ ജയിച്ചിട്ടുണ്ട്.

എട്ട് വ്യക്തിഗത സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഇതുവരെ പിറന്നത്. ഇത് നിലവിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അവരെ സഹായിച്ചിരിക്കുകയാണ്. ഇത്തവണ വളരെ ക്ലീനാണ് ടീം. പ്രകടനങ്ങളില്‍ അത് കാണാം. ഓരോ താരവും സ്വന്തം നിലയിലും ടീമിനും വേണ്ടി വിജയത്തിനായി ആഗ്രഹിക്കുന്നുണ്ട്. ക്വിന്റണ്‍ ഡികോക്കിനെ നോക്കൂ, അദ്ദേഹം ഗംഭീര പ്രകടനമാണ് ഇതുവരെ നടത്തിയത്.എന്നാല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്.
ഇതിനോടകം നാല് സെഞ്ച്വറികള്‍ ഡികോക്ക് നേടിയിട്ടുണ്ടെന്നും മില്ലര്‍ പറഞ്ഞു. ഇപ്പോള്‍ ഫോക്കസ് മുഴുവന്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ്. അവരെ നേരിടാന്‍ ടീം കാത്തിരിക്കുകയാണ്. ഒരു മത്സരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതിന് ശേഷം അടുത്ത മത്സരം എന്ന രീതിയാണ് ടീം പിന്തുടരുന്നത്.
ടീമില്‍ കേശവ് മഹാരാജ് സ്ഥിരതയുള്ള പെര്‍ഫമോമന്‍സ് നടത്തുന്നത്. മാര്‍ക്കോ യാന്‍സന്‍ മുന്‍നിരയില്‍ നിന്ന് വിക്കറ്റെടുക്കുന്നു. അങ്ങനെ ടീമിന് മികച്ച പ്രകടനം നിരന്തരം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ടീമിലുണ്ട്. അതാണ് ടീമിന്റെ വിജയത്തിന്റെ പ്രധാന കാരണം. ഓരോ മത്സരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ടീം തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്നും മില്ലര്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരായ മത്സരത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇതുവരെ ഞങ്ങള്‍ നല്ല രീതിയിലാണ് കളിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഞങ്ങള്‍ വളരെ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ക്കും ഈ മത്സരത്തില്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരം ശരിക്കും പറഞ്ഞാല്‍ വമ്പനാണ്. ഇന്ത്യയില്‍ കളിക്കുക എന്നത് വല്ലാതെ ആസ്വദിക്കുന്നുണ്ട്.
ഐപിഎല്ലില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇവിടെ ധാരാളം കളിച്ചിട്ടുണ്ട്. ഇന്ത്യയേക്കാള്‍ ക്രിക്കറ്റ് കളിക്കാന്‍ ആവേശകരമായ മറ്റൊരു സ്ഥലമില്ല. സ്റ്റേഡിയത്തില്‍ എത്തുന്നത് മുതല്‍ ക്രിക്കറ്റിനോടുള്ള ഇന്ത്യയിലെ കാണികളുടെ ആവേശം നമുക്ക് അറിയാന്‍ സാധിക്കും. ക്രിക്കറ്റിനെ ഇന്ത്യയിലെ ആരാധകര്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെ കളിക്കുന്നത് വലിയൊരു അഭിമാനമാണെന്നും മില്ലര്‍ പറഞ്ഞു.












Click it and Unblock the Notifications