ഓസീസിനെതിരെ സെഞ്ച്വറിയടിച്ച് ഹീറോ, രചിന്‍ രവീന്ദ്രയുടെ ലവ് സ്‌റ്റോറി അറിയുമോ? കാമുകി ഇന്ത്യന്‍ വംശജ
ലോകകപ്പ് ക്രിക്കറ്റോടെ ലോകം പുതിയൊരു താരത്തിന്റെ ഉദയത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. രചിന്‍ രവീന്ദ്രയെന്ന ഇന്ത്യന്‍ വംശജന്റെ പ്രകടനമാണ് ന്യൂസിലന്‍ഡ് ടീമിലാകെ ചര്‍ച്ചയാവുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 406 റണ്‍സാണ് രചിന്‍ ഇതുവരെ അടിച്ച് കൂട്ടിയിരിക്കുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമാണ് രചിന്‍. താരത്തിന്റെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും ഇതുവരെ അറിയാന്‍ വഴിയില്ല.
രണ്ട് സെഞ്ച്വറികളാണ് രചിന്‍ ഈ ലോകകപ്പില്‍ ഇതുവരെ അടിച്ചത്. ഓസ്‌ട്രേലിയയോട് ഇന്ന് തോറ്റെങ്കിലും സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് രചിനായിരുന്നു. ന്യൂസിലന്‍ഡ് ടീമില്‍ മൂന്നാം സ്ഥാനം രചിന്‍ ഇതോടെ ഉറപ്പിച്ചിട്ടുണ്ട്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ചായിരുന്നു രചിന്‍ രവീന്ദ്രയുടെ തുടക്കം. 96 പന്തില്‍ 123 റണ്‍സായിരുന്നു ഇംഗ്ലണ്ടിനെതിരെ താരം അടിച്ചത്. പതിനൊന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറും രചിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ന്യൂസിലന്റ് മത്സരത്തില്‍ വിജയം നേടുകയും ചെയ്തു.

രചിന്റെ മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. ഇത് പലര്‍ക്കും അറിയാവുന്നതാണ്. സച്ചിന്റെയും, ദ്രാവിഡിന്റെയും പേരുകളാണ് രചിന്‍ രവീന്ദ്രയില്‍ അടങ്ങിയിട്ടുള്ളത്. 1990കളില്‍ ബെംഗളൂരുവില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയവരാണ് രചിന്റെ മാതാപിതാക്കള്‍. രചിന്റെ പിതാവ് മുന്‍ ക്ലബ് ക്രിക്കറ്ററാണ്. അതാണ് രണ്ട് പ്രമുഖരുടെ പേര് തന്നെ മകന്റെ പേരില്‍ ഉള്‍പ്പെടുത്താന്‍ കാരണം.
രചിന്‍ എന്നാല്‍ ആര്‍എ എന്ന വാക്ക് രാഹുല്‍ ദ്രാവിഡിന്റെ പേരിനെ സൂചിപ്പിക്കുന്നത്. ചിന്‍ എന്നുള്ളത് സച്ചിന്റെ പേരില്‍ നിന്നുമാണ് വന്നിട്ടുള്ളത്. വളരെ ചെറുപ്രായത്തില്‍ തന്നെ രചിന്റെ ക്രിക്കറ്റിലുള്ള മികവ് ന്യൂസിലന്‍ഡ് അറിഞ്ഞിരുന്നു. 2016, 2018, വര്‍ഷങ്ങളില്‍ അണ്ടര്‍ 19 ലോകകപ്പിന്റെ ഭാഗമായിരുന്നു രചിന്‍ രവീന്ദ്ര. 2018ലെ ലോകകപ്പില്‍ കെനിയക്കെതിരെ 117, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 എന്നിങ്ങനെയായിരുന്നു രചിന്റെ മികച്ച പ്രകടനം.ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതും രചിനായിരുന്നു. 13 വിക്കറ്റുകളാണ് താരം എടുത്തത്.
ഇന്ത്യക്കെതിരെയായിരുന്നു രചിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2021ലാണ് രചിന്‍ ഏകദിന ടീമില്‍ അരങ്ങേറുന്നത്. ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിനോടുള്ള ആദരസൂചകമായിട്ടാണ് രചിന്‍ എട്ടാം നമ്പര്‍ ജേഴ്‌സി ധരിക്കുന്നത്. രചിന്റെ പിതാവ് മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥിന്റെ സുഹൃത്താണ്. ന്യൂസിലന്‍ഡില്‍ ഹട്ട് ഹോക്ക്‌സ് ക്രിക്കറ്റ് ക്ലബ് ആരംഭിച്ചത് അദ്ദേഹമാണ്. 2019ലെ ലോകകപ്പ് ഫൈനല്‍ ബെംഗളൂരുവില്‍ വെച്ചാണ് രചിന്‍ കണ്ടത്. ഇന്ന് കിവീസിന് വേണ്ടി സെഞ്ച്വറിയടിച്ച താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.
രചിന്റെ പ്രണയജീവിതം ആര്‍ക്കും അറിയാത്ത കാര്യമാണ്. പ്രമീള മൊറാര്‍ ആണ് താരത്തിന്റെ കാമുകി. അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് പ്രമീള. ഓക്ലലന്‍ഡിലെ പുക്കേകോഹി ഈസ്റ്റ് സ്വദേശിയായിരുന്നു അവര്‍. ന്യൂസിലന്‍ഡിലെ ഫാഷന്‍ മേഖലയിലാണ് ഇപ്പോള്‍ പ്രമീള പ്രവര്‍ത്തിക്കുന്നത്. അടിവസ്ത്രങ്ങളുടെ ഡിസൈനിംഗിലാണ് നടിയുടെ കമ്പനി പ്രവര്‍ത്തിക്കുന്നത്. മാസി യൂണിവേഴ്‌സിറ്റിയിലെ അലുംനിയാണ് അവര്‍. രചിന്റെ ലോകകപ്പ് വിജയത്തോടെ പ്രമീളയും സോഷ്യല്‍ മീഡിയ താരമായിരിക്കുകയാണ്.












Click it and Unblock the Notifications