ഇങ്ങനെയുണ്ടോ ഒരു പ്രവചനം, ജ്യോതിഷി പറഞ്ഞതെല്ലാം ഫലിച്ചു, നേട്ടമുണ്ടാക്കിയത് ഈ ടീമുകള്‍
ലോകകപ്പ് ക്രിക്കറ്റില്‍ ജ്യോതിഷിമാരുടെ പ്രവചനങ്ങള്‍ പലതും വൈറലായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര പേരുടേത് കൃത്യമായിട്ടുണ്ട്. വിരലില്‍ എണ്ണാവുന്നതേ അക്കാര്യത്തില്‍ ഉണ്ടാവൂ. എന്തായാലും പ്രവചനത്തില്‍ സുമിജ് ബജാജ് എന്ന ജ്യോതിഷി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളെല്ലാം വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ സുമിത്തിന്റെ പ്രവചനത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ ജയിക്കുമെന്നായിരുന്നു സുമിത് ബജാജ് പ്രവചിച്ചത്. ബെറ്റിംഗിന് ഇറങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജ്യോതിഷി കുറിച്ചിരുന്നു. സുമിത്തിന്റെ പ്രവചനം അതേ പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ ശ്രീലങ്കയെ 15 ഓവറില്‍ അധികം ബാക്കി നില്‍ക്കെ പരാജയപ്പെടുത്തുകയായിരുന്നു. ഈ ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ജയം മാത്രമല്ല, അവസാന സ്ഥാനത്ത് നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണ് ഓസീസിന് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. സുമിത്തിന്റെ പ്രവചനങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഇത് അത്ര പുതുമയുള്ള കാര്യമല്ല. നേരത്തെ ഇംഗ്ലണ്ടിന്റെ തോല്‍വി പ്രവചിച്ച ഏക ജ്യോതിഷിയും സുമിത്തായിരുന്നു. നേരത്തെ തന്നെ ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രവചനം ആരും ഗൗരവമായി കണ്ടിരുന്നില്ല. പക്ഷേ മത്സരത്തിന് ശേഷം ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്.
ഒക്ടോബര്‍ പതിനഞ്ചിന് മത്സരം തുടങ്ങുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പായിരുന്നു അഫ്ഗാനിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലം സുമുത് പ്രവചിച്ചത്. തുടര്‍ച്ചയായി പതിനാല് മത്സരങ്ങള്‍ തോറ്റ് വന്ന അഫ്ഗാനിസ്ഥാന്‍ ജയിക്കുമെന്നായിരുന്നു സുമിത് പ്രവചിച്ചത്. അതുപോലെ തന്നെ ഫലിക്കുകയും ചെയ്തു. 2019ല്‍ ഒരു ജയം പോലും അഫ്ഗാനിസ്ഥാന്‍ നേടിയിരുന്നില്ല.
ഇംഗ്ലണ്ടുകാര്‍ അഫ്ഗാനിസ്ഥാനെ ലാഘവത്തോടെ കാണരുതെന്നും ജ്യോതിഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ട്വീറ്റിന് രണ്ട് ദിവസം മുമ്പ് അഫ്ഗാനിസ്ഥാന്‍ എല്ലാവരെയും അമ്പരപ്പിക്കാന്‍ സാധ്യതയുള്ളവരാണെന്ന് പ്രവചിച്ചിരുന്നു. ഇംഗ്ലണ്ട് ജയിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ മത്സര ദിവസം എല്ലാം മാറി മറിഞ്ഞുവെന്നും, അഫ്ഗാന്‍ വിജയിക്കുമെന്നും സുമിത് പ്രവചിക്കുകയായിരുന്നു.
അതേസമയം അഫ്ഗാന്‍ വിജയിച്ച ശേഷം നിരവധി പേരാണ് ജ്യോതിഷിയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഇംഗ്ലണ്ട് വിജയിക്കുമെന്ന് കരുതിയത് കൊണ്ടാണ് ഈ പ്രവചനം ആരും ആദ്യം ശ്രദ്ധിക്കാതിരുന്നത്. ജ്യോതിഷി സുമിത് നേരത്തെ ഇന്ത്യ-പാകിസ്താന്‍ മത്സരഫലവും പ്രവചിച്ചിരുന്നു. ഇന്ത്യ എന്തായാലും വിജയിക്കുമെന്നായിരുന്നു ഈ പ്രവചനം. ഗ്രഹങ്ങളുടെ സ്ഥാനവും, ജാതകവുമെല്ലാം ഗണിച്ച് നോക്കിയാണ് അദ്ദേഹം പ്രവചനം നടത്തിയത്.
തുടക്കത്തില്‍ കരുത്ത് കാണിക്കുന്നവര്‍ മത്സരത്തില്‍ പരാജയപ്പെടുമെന്നായിരുന്നു ഈ പ്രവചനത്തില്‍ പറഞ്ഞത്. പാകിസ്താന്റെ തുടക്കം ബൗളിംഗിലും ബാറ്റിംഗിലും നല്ലതായിരുന്നു. ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷമായിരുന്നു ടീം തകര്‍ന്നത്. അതുപോലെ ശുഭ്മാന്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയ മുന്‍തൂക്കം നേടിയ ശേഷമായിരുന്നു രോഹിത് ശര്‍മ തകര്‍ത്തടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.












Click it and Unblock the Notifications