Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് കപ്പടിക്കണോ? അവന്‍ ഫൈനലില്‍ കളിക്കണം, തുറുപ്പു ചീട്ടാണെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടണമെങ്കില്‍ ഒരു സുപ്രധാന താരത്തെ കളിപ്പിക്കമമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ആ താരം ശ്രേയസ് അയ്യരാണെന്ന് ഗംഭീര്‍ പറയുന്നു. അയ്യരുടെ പ്രകടനത്തെ ഗംഭീര്‍ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ ശ്രേയസ്സാണെന്ന് ഗംഭീര്‍ പറയുന്നു. നേരത്തെ ലോകകപ്പിലെ ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ ഫോമില്ലാത്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിയിരുന്നു ശ്രേയസ്.

എന്നാല്‍ പിന്നീട് തുടരെ രണ്ട് അര്‍ധ സെഞ്ച്വറികളും, രണ്ട് സെഞ്ച്വറികളും അടിച്ചതോടെ 500 റണ്‍സിന് മുകളിലെത്തിയിരിക്കുകയാണ് അയ്യരുടെ നേട്ടം. നോക്കൗട്ടില്‍ 70 പന്തില്‍ സെഞ്ച്വറിയടിച്ച് കിവീസിനെ തകര്‍ത്തതില്‍ നിര്‍ണായകമായത് ശ്രേയസിന്റെ പ്രകടനമായിരുന്നു. ഇന്ത്യ ഇത്രയും കാലം നാലാം നമ്പറില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ അത് പരിഹരിക്കാനും ശ്രേയസിലൂടെ സാധിച്ചു.

gautam-gambhir

ഒരു ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ 500 റണ്‍സിലധികം നേടുന്നതും ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ തവണ ഇന്ത്യ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു നാലാം നമ്പറില്‍. ഇത്തവണ അത് പരിഹരിച്ചതോടെ ഇന്ത്യ കരുത്തുറ്റ ടീമായി മാറുകയായിരുന്നു. ഇന്ത്യന്‍ ടീം ഏതെങ്കിലുമൊരു താരം ഗെയിം ചേഞ്ചറായിട്ടുണ്ടെങ്കില്‍ അത് ശ്രേയസ്സാണ്. ടീമിന്റെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ ഈ ലോകകപ്പില്‍ അവന്‍ തന്നെയാണെന്നും ഗംഭീര്‍ പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ശ്രേയസ് ടീമിലെത്തിയതെന്നും താരം പറഞ്ഞു.ശ്രേയസിന് നേരത്തെ പരിക്കേറ്റിയിരുന്നു. ടീമിലെ സ്ഥാനത്തിന് വേണ്ടി അദ്ദേഹത്തിന് ഒരുപാട് പോരാടേണ്ടി വന്നു. എന്നിട്ടാണ് അദ്ദേഹം 70 സെഞ്ച്വറി അടിക്കുന്നത്. ഓസീസ് നിര ഫൈനലില്‍ ഇന്ത്യക്കെതിരെ പന്തെറിയുമ്പോള്‍ മാക്‌സ്‌വെല്ലിനെയും സാമ്പയെയും നേരിടുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രേയസിന്റെ പ്രകടനമായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

അതേസമയം ഇതുവരെ 526 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. 75.14 ആണ് ശരാശരി. 113 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രോഹിത് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന പ്രഹര ശേഷിയും ശ്രേയസ്സിന്റെ പേരിലാണ്. രണ്ട് സെഞ്ച്വറികളും, മൂന്ന് ഫിഫ്റ്റികളുമാണ് ഇതുവരെ നേടിയത്. അതേസമയം ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക ഏറ്റവും ദുഷ്‌കരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നു.

സെമിയിലും ലീഗ് ഘട്ടത്തിലും ഇന്ത്യ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ ആര്‍ക്കും അവരെ പരാജയപ്പെടുത്തുക എളുപ്പമാവില്ല. മുന്നില്‍ വരുന്നതെന്തും അടിച്ചുപറത്തുകയാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ഗംഭീരമായിട്ടാണ് അവര്‍ കളിച്ചത്. ഇനിയൊരു മത്സരം മാത്രമാണ് മുന്നില്‍. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഇതേ പ്രകടനം അവര്‍ ആവര്‍ത്തിച്ചാല്‍ നല്ല പ്രകടനം കാണാന്‍ സാധിക്കും. ഓസ്‌ട്രേലിയ മികവുറ്റ ടീമാണെന്നും ഗാംഗുലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+