ലോകകപ്പില്‍ ആ പാക് താരത്തെ സൂക്ഷിച്ചോ? ഗംഭീറിന്റെ പ്രവചനം; ഇന്ത്യക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ
ഇന്ത്യയുടെ ലോകകപ്പ് സ്‌പെഷ്യലിസ്റ്റായിരുന്നു ഗൗതം ഗംഭീര്‍. ഇന്ത്യ കിരീടം നേടിയിട്ടുള്ള 2007ലെ ടി20 ലോകകപ്പിലും, 2011ലെ ലോകകപ്പിലെയും ഫൈനലുകളില്‍ ഗംഭീറായിരുന്നു ടോപ് സ്‌കോറര്‍. ഇത്തവണത്തെ ലോകകപ്പിലെ ഫേവറിറ്റുകള്‍ അടക്കം പ്രവചിക്കുകയാണ് ഗംഭീര്‍. അതേസമയം വളരെ സര്‍പ്രൈസിംഗായിട്ടാണ് ടൂര്‍ണമെന്റിലെ താരം ആരായിരിക്കുമെന്ന് ഗംഭീര്‍ പ്രവചിച്ചത്.
ഏത് താരത്തെയും വെല്ലുന്ന സൂപ്പര്‍ താരം ഒരു പാകിസ്താന്‍ താരമായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഗംഭീര്‍. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസം ഏറ്റവും കൂടുതല്‍ തിളങ്ങുന്ന താരമാകുമെന്നാണ് ഗംഭീറിന്റെ പ്രവചനം. ലോകകപ്പില്‍ ബാബറിന്റെ പ്രകടനം തീ പോലെ ആളിക്കത്തും. ഗംഭീരമായ ബാറ്റിംഗ് മികവ് ബാബര്‍ അസമിനുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ബാബറിന്റെ പ്രകടനം.

ടൂര്‍ണമെന്റില്‍ എല്ലാവരും ഭയക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ബാബറില്‍ നിന്നുണ്ടാവും. നിരവധി ബാറ്റ്‌സ്മാന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. രോഹിത്, വിരാട്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് ഇവരെല്ലാം മികച്ചവരാണ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ മികവ് ബാബറിനുണ്ട്. ഈ ലോകകപ്പ് ബാബറിന്റെ പ്രകടനം ശരിക്കും കാണുമെന്നും ഗംഭീര്‍ പറയുന്നു. അതേസമയം ഗംഭീറിന്റെ പ്രചനം ശരിയായി വരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം 15 ഏകദിനങ്ങളില്‍ നിന്ന് 745 റണ്‍സ് ബാര്‍ അടിച്ച് കൂട്ടിയിട്ടുണ്ട്.എന്നാല്‍ ഏഷ്യ കപ്പില്‍ ബാബറിന്റെ പ്രകടനം മോശമായിരുന്നു.
അതേസമയം ഇന്ത്യന്‍ ടീമിന് ലോകകപ്പിന് ഇറങ്ങും മുമ്പ് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നാം റാങ്കിന്റെ ആത്മവിശ്വാസത്തില്‍ ലോകകപ്പിനെ നേരിടാമെന്ന് കരുതേണ്ടെന്ന് ഗംഭീര്‍ പറയുന്നു. മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്കുമായിട്ടാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. ഓസ്‌ട്രേലിയയെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഏകദിനത്തിലും ഒന്നാം റാങ്കിലെത്തിയത്.
നേരത്തെ തന്നെ ടെസ്റ്റ്-ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ ഒന്നാം റാങ്ക് കൊണ്ട് കാര്യമില്ലെന്ന് ഗംഭീര്‍ പറയുന്നു. ടൂര്‍ണമെന്റില്‍ നന്നായി കളിക്കുക മാത്രമാണ് ഇന്ത്യ ചെയ്യേണ്ടത്. ഓസ്‌ട്രേലിയയെ പോലെ വമ്പന്‍ ടീമുകളോട് മികച്ച പ്രകടനം ഇന്ത്യ നടത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറയുന്നു.
കിരീടം നേടണമെങ്കില്‍ ഇന്ത്യ വമ്പന്‍ ടീമുകള്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തണം. ഒന്നാം റാങ്ക് ഉണ്ടെന്നത് ലോകകപ്പില്‍ യാതൊരു പ്രാധാന്യവും അര്‍ഹിക്കാത്ത കാര്യമാണ്. ഓസ്‌ട്രേലിയയെ പോലുള്ള വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ലോകകപ്പ് നേടാനാവൂ.
2007ല്‍ ഇന്ത്യന്‍ ടീം ഓസീസിനെ സെമിയില്‍ പരാജയപ്പെടുത്തിയപ്പോള്‍ കിരീടം നേടിയിരുന്നു.2011ല്‍ ഓസീസിനെ ക്വാര്‍ട്ടറിലാണ് പരാജയപ്പെടുത്തിയത്. ഐസിസി ടൂര്‍ണമെന്റ് കിരീടം ലഭിക്കണമെങ്കില്‍ ഓസ്‌ട്രേലിയയെ തന്നെ വീഴ്ത്തണം. അവരാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ എപ്പോഴും കരുത്തര്‍. റാങ്കിംഗ് ഒഴിവാക്കി, പ്രകടനത്തില്‍ ശ്രദ്ധിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.












Click it and Unblock the Notifications