എന്ത് പിച്ചാണ് ഇത്, ഇന്ത്യയായിരുന്നു കരുത്തര്‍; പിച്ച് ലോകകപ്പ് നഷ്ടപ്പെടുത്തിയെന്ന് ഹര്ഭജന്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയോട് ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. പലരും ഫൈനലിന്റെ ഇന്ത്യയുടെ സമീപനത്തെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തോല്‍വിക്ക് മറ്റൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരമാണ് ഹര്ഭജന് സിംഗ്. ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടുത്തിയത് അഹമ്മദാബാദിലെ പിച്ചാണെന്ന് ഹര്ഭജന് ആരോപിക്കുന്നു.
നേരത്തെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കാണികളുടെ ആവേശമില്ലായ്മയും നിശബ്ദതയയുമാണ് ടീമിനെ തോല്‍പ്പിച്ചതെന്നും ഇതുപോലെ ആരോപിച്ചിരുന്നു. ഇന്ത്യയായിരുന്നു ഫൈനലിലെ മികച്ച ടീ്മെന്നും ഹര്ഭജന് പറയുന്നു. എന്ത് പിച്ചാണ് ഫൈനലിനായി ഒരുക്കിയതെന്ന് ചോദിക്കുകയാണ് ഹര്ഭജന്. അഹമ്മദാബാദ് പിച്ച് വളരെ വേഗം കുറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ത്യക്കത് മുതലെടുക്കാന്‍ സാധിച്ചില്ല. ഒരു അധിക ബൗളറില്ലാത്തത് ടീമിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.

280ന് മുകളിലൊരു സ്കോറാണ് ടീം മനസ്സില്‍ കണ്ടത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പിച്ച് വല്ലാതെ വേഗം കുറഞ്ഞു. ഓസീസ് ബൗളര്‍മാര്‍ വേഗം കുറഞ്ഞ പന്തുകളും എറിഞ്ഞതോടെ റണ്‍സെടുക്കാന്‍ ഇന്ത്യ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. വേഗം കുറഞ്ഞ പിച്ചുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം തിരിച്ചടിയായെന്ന് നേരത്തെ റിക്കി പോണ്ടിംഗ്, ബ്രെറ്റ് ലീ, വസീം അക്രം പോലുള്ള താരങ്ങളും പറഞ്ഞിരുന്നു.
പിച്ച് വളരെ വേഗം കുറഞ്ഞതായിരുന്നു. സാധാരണ പിച്ചുകളേക്കാള്‍ വേഗം കുറഞ്ഞതായിരുന്നു. മൂന്നൂറ് റണ്‍സിലധികം റണ്‍സ് പിറക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ കളി മാറിയേനെ. ഇത്തരം പിച്ചുകളില്‍ ഇന്ത്യക്ക് നന്നായി തന്നെ കളിക്കാന്‍ സാധിച്ചേനെ. കാരണം ഇന്ത്യയുടെ ബാറ്റ്സ്മാന്മാര് കിടിലന്‍ ഫോമിലായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം അത്രയ്ക്ക് മികവുണ്ടായിരുന്നു ടീമീന്.
തീര്‍ച്ചയായും അവരെ ആലോചിച്ച് അഭിമാനമുണ്ട്. കാരണം അവര്‍ കളിച്ച രീതി മികവുറ്റതായിരുന്നു. കുറച്ച് കൂടി നല്ല പിച്ചായിരുന്നെങ്കില്‍ ഇതിലും നന്നായി ബാറ്റ് ചെയ്യാന്‍ അവര്‍ സാധിക്കുമായിരുന്നു. മറ്റൊരു ട്രാക്കായിരുന്നെങ്കില് തീര്‍ച്ചയായും വിജയിക്കുമായിരുന്നുവെന്നും ഹര്ഭജന് ഉറപ്പിച്ച് പറഞ്ഞു.
ഫൈനലിലെ കരുത്ത് നോക്കുകയാണെങ്കില്‍ ഇന്ത്യയായിരുന്നു കരുത്തുറ്റ ടീം. ആരോട് ചോദിച്ചാലും പറയും. മത്സരം നടക്കും മുമ്പ് തന്റെ കാലത്ത് കളിച്ച നിരവധി ഓസ്ട്രേലിയന്‍ താരങ്ങളോട് ടീമിനെ കുറിച്ച് ചോദിച്ചിരുന്നു. അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇന്ത്യയാണ് മികവുറ്റ ടീമെന്നാണ്. തീര്‍ച്ചയായും അവര്‍ തന്നെയായിരുന്നു വിജയിക്കേണ്ടത്. എന്നാല്‍ ഓസ്ട്രേലിയ ഫൈനലില്‍ എങ്ങനെ കളിക്കണമെന്ന് പ്ലാനുമായി വന്നതാണ്. അവര്‍ അത് നന്നായി തന്നെ കളിക്കളത്തില്‍ നടപ്പാക്കി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പിച്ച് കുറച്ച് കൂടി നല്ലതായിരുന്നുവെങ്കില്‍ ഇന്ത്യക്ക് ബാറ്റിംഗ് അനുകൂലമാകുമായിരുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications