ഹര്‍ദിക്ക് പാണ്ഡ്യക്ക് പരിക്ക്, സംഭവിച്ചത് ഇങ്ങനെ, ടീമില്‍ നിന്ന് പുറത്താവുമോ? പരിഗണിക്കുക ഇവരെ
പൂനെ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്ക്. ഇന്ത്യന്‍ മധ്യനിരയില്‍ ഏറ്റവും സുപ്രധാന ബാറ്റ്സ്മാനും, മികച്ച ബൗളറുമാണ് ഹര്‍ദിക്. ആദ്യ ഓവര്‍ ചെയ്യാനെത്തിയപ്പോവാണ് ഹര്‍ദിക്കിന് പരിക്കേറ്റത്. പന്ത് കാല് കൊണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ മടങ്ങി വീഴുകയായിരുന്നു. പിന്നീട് ബൗള്‍ ചെയ്യാനും ഹര്‍ദിക്കിന് സാധിച്ചില്ല. മുടന്തി കൊണ്ടാണ് ടീം ഫിസിയോയ്ക്കൊപ്പം താരം കളം വിട്ടത്.
പിന്നീട് താരം മടങ്ങി വരില്ലെന്ന് അറിയിക്കുകയായിരുന്നു.ഹര്‍ദിക് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹര്‍ദിക് ഗ്രൗണ്ടില്‍ ഇരിക്കുന്നതും, ഫിസിയോ ഓടി വരുന്നതുമായ ദൃശ്യങ്ങളായിരുന്നു ആരാധകരെ ഞെട്ടിച്ചത്. ഹര്‍ദിക് പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം കടുത്ത വേദനയെ തുടര്‍ന്ന് ഹര്‍ദിക്കിന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ വരികയായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഹര്‍ദിക് മടങ്ങുകയായിരുന്നു.

ഹര്‍ദിക്കിന്റെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോലിയാണ് എറിഞ്ഞ് തീര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിരാട് കോലി പന്തെറിയാന്‍ എത്തിയത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് കോലി പന്തെറിഞ്ഞതിനെ സ്വാഗതം ചെയ്തത്. അതേസമയം പാണ്ഡ്യയെ സ്കാനിംഗിന് വിധേയനാക്കിയതായി പിന്നീട് ബിസിസിഐ അറിയിച്ചു. ടീമിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഹര്‍ദിക്ക്.
മധ്യനിരയില്‍ പാണ്ഡ്യയില്ലെങ്കില്‍ ്അത് ടീം ലൈനപ്പിനെ തന്നെ ബാധിക്കും.പാണ്ഡ്യക്ക് പകരക്കാരെ കണ്ടെത്തുക ഇന്ത്യക്ക് ദുഷ്കരമാണ്. കാരണം പേസ് ബൗളിംഗ്-ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു ബൗളറെ അധികമായി ഉള്‍പ്പെടുത്തുകയാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ ഓപ്ഷന്. അങ്ങനെ എങ്കില്‍ മുഹമ്മദ് ഷമിക്ക് ടീമില്‍ കളിക്കാം. ബാറ്റ്സ്മാനെയാണ് വേണ്ടതെങ്കില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവരെ ഉപയോഗിക്കാം. ഇവര്‍ രണ്ട് പേരും ബൗള്‍ ചെയ്യില്ല.
അതുകൊണ്ട് ഇന്ത്യക്ക് ബുദ്ധിമുട്ടുകളുണ്ട്. ഇവരില്‍ ആരെ കളിപ്പിക്കണമെന്നതും കണ്‍ഫ്യൂഷനാണ്. അതുപോലെ ഷമിയെ കളിപ്പിച്ചാല്‍ ബാറ്റിംഗ് ദുര്‍ബലമാവും. പിന്നീടുള്ള വാഷിംഗ്ടണ്‍ സുന്ദറും അശ്വിനുമാണ്. രണ്ട് താരങ്ങളും സ്പിന്നര്‍മാരാണ്. മൂന്ന് സ്പിന്നര്‍മാരെ വെച്ച് കളിക്കുന്നതും ഇന്ത്യക്ക് ഗുണം ചെയ്യുന്നതല്ല.
സ്പെഷ്യലിസ്റ്റ് ബാറ്ററാവാനുള്ള ഹര്‍ദിക്കിന്റെ കഴിവാണ് ഇവിടെ പ്രധാനപ്പെട്ടത്. ഇന്ത്യക്ക് ആറാമതൊരു ബൗളറെ വേണമെങ്കിലും ഹര്‍ദിക് തയ്യാറാണ്. മികച്ച രീതിയില്‍ ഹര്‍ദിക് പന്തെറിയുന്നുണ്ട്. ഈ ലോകകപ്പില്‍ 16 ഓവറുകള്‍ എറിഞ്ഞ ഹര്‍ദിക് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഷാര്‍ദുല്‍ താക്കൂറാണ് മറ്റൊരു ഓപ്ഷന്. പക്ഷേ ഇതുവരെ രണ്ട് കളിയില്‍ എട്ട് ഓവറുകള്‍ മാത്രമാണ് ഷാര്‍ദുല്‍ എറിഞ്ഞത്. പാണ്ഡ്യക്ക് അതുകൊണ്ട് പകരക്കാരനില്ല എന്ന് തന്നെ പറയേണ്ടി വരും. ടീമിന് ബാലന്‍സ് നല്കുന്നതില് പാണ്ഡ്യക്കുള്ള മികവും എടുത്ത് പറയേണ്ടതാണ്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications