Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, തിരിച്ചടി, പകരക്കാരനായി ഈ താരം

ന്യൂഡല്‍ഹി: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. ടീമിന്റെ സുപ്രധാന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. താരത്തിന്റെ പരിക്ക് ലോകകപ്പ് നടക്കുന്ന കാലയളവില്‍ ഭേദമാകില്ലെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹര്‍ദിക്കിന് പരിക്കേറ്റത്.

ഇതിന് ശേഷം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളോടുള്ള മത്സരം ഹര്‍ദിക്കിന് നഷ്ടമായിരുന്നു.ശ്രീലങ്കയ്‌ക്കെതിരെയും താരം കളിച്ചിരുന്നില്ല. ടീമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഹര്‍ദിക്. എന്നാല്‍ പരിക്ക് വഷളായത് താത്തെ ശരിക്കും ബാധിക്കുകയായിരുന്നു. അതിലുപരി ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിന് വലിയ നഷ്ടമാണ് ഹര്‍ദിക് ലോകകപ്പില്‍ നിന്ന് പുറത്താവുന്നത്.

hardik-pandya

നിലവില്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തായത് കൊണ്ട് ഓള്‍റൗണ്ടറായി ടീമില്‍ രവീന്ദ്ര ജഡേജ മാത്രമാണ് ഉള്ളത്. പിന്നെയുള്ള രവിചന്ദ്രന്‍ അശ്വിനാണ്. എന്നാല്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആരുമില്ല. ഇന്ത്യയില്‍ രണ്ട് സ്പിന്നര്‍മാര്‍ ഉള്ളത് കൊണ്ട് അശ്വിനെ ടീമില്‍ എല്ലാ മത്സരത്തിലും ഇറക്കുക അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണ്. മൂന്ന് സ്പിന്നര്‍മാരെ കൊണ്ട് ഇന്ത്യക്ക് കൂടുതല്‍ നേട്ടമൊന്നും ലഭിക്കാനില്ല.

കാരണം കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ അശ്വിന്‍ കളിക്കാന്‍ സാധ്യത കുറവാണ്. അതേസമയം ടീം ഹര്‍ദിക്കിന് പകരക്കാരനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പേസര്‍ പ്രസീത് കൃഷ്ണയാണ് ടീമിലെ പകരക്കാരന്‍.നേരത്തെ തന്നെ പാണ്ഡ്യയുടെ പരിക്ക് മാറാന്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ടീം.

ഹര്‍ദിക് ഉണ്ടെങ്കില്‍ മാത്രമേ ടീമിന് ഒരു ബാലന്‍സ് ഉണ്ടാവൂ. താരം പുറത്തായ സാഹചര്യത്തില്‍ അധിക പേസറെ കളിപ്പിക്കുക മാത്രമാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള വഴി. പ്രസീത് കൃഷ്ണ മികച്ചൊരു ബൗളര്‍ തന്നെയാണ്. പക്ഷേ ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴം ഇതോടെ കുറയും. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഒരു അധിക ബാറ്റ്‌സ്മാന്‍ ഇല്ലാത്തത് ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. മധ്യനിരയില്‍ ഇന്ത്യ കാര്യമായ മാറ്റം വരുത്തേണ്ടി വരും. അതല്ലെങ്കില്‍ ഇപ്പോഴുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ ബാറ്റിംഗ് പരിശീലനം നല്‍കേണ്ടി വരും.

അതേസമയം പ്രസീത് വിക്കറ്റെടുക്കുന്നതില്‍ മിടുക്കനായ ബൗളറാണ്. 17 ഏകദിനത്തില്‍ നിന്ന് താരം 29 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അവസാനമായി പ്രസീത് ഏകദിന മത്സരം കളിച്ചത് ഓസ്‌ട്രേലിയക്കെതിരെയാണ്. മൂന്ന് വിക്കറ്റ് ആ മത്സരത്തില്‍ എടുത്തിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു താരം.

നേരത്തെ താരം പ്രസീതിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു. ഏഷ്യാ കപ്പ് ടീമിലേക്ക് താരം തിരിച്ചുവന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് താരം കളിച്ചത്. നിലവില്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍, ഒരു ഓള്‍റൗണ്ടര്‍, നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ എന്ന രീതിയിലാണ് ഇന്ത്യ കളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+