Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറിയിലേക്ക് കുതിച്ച് വിരാട്, മധുശങ്കയുടെ വണ്ടര്‍ ബോള്‍, ആ മോഹം വീണത് ഇങ്ങനെ

വിരാട് കോലിയുടെ 49ാം സെഞ്ച്വറിക്കായി കാത്തിരിക്കുകയായിരുന്നു വാംഖഡെയിലെ ജനങ്ങള്‍. എന്നാല്‍ ആ പ്രതീക്ഷ മുംബൈയില്‍ പൂവണിഞ്ഞില്ല. വിരാടിന്റെ മനോഹരമായ ആ ഇന്നിംഗ്‌സ് സെഞ്ച്വറിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പുറത്തായത്. ഇതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. സ്വാഭാവികമായ ഷോട്ടുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്.

എന്നാല്‍ 80 റണ്‍സ് കഴിഞ്ഞതോടെ കോലി ചെറിയ രീതിയില്‍ ഇന്നിംഗ്‌സിന് വേഗം കുറച്ചിരുന്നു. ഇത് ശരിക്കും അദ്ദേഹത്തിന്റെ കളിയെ ബാധിക്കുകയായിരുന്നു. കാരണം അര്‍ധസെഞ്ച്വറികള്‍ സെഞ്ച്വറികളാക്കി മാറ്റാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട് കോലിക്ക്. എന്നാല്‍ അനാവശ്യമായി കോലി ഇന്നിംഗ്‌സിന് വേഗം കുറയ്ക്കുന്നതാണ് ഈ നേട്ടത്തില്‍ നിന്ന് കോലിയെ അകറ്റി നിര്‍ത്തുന്നത്.

virat-kohli

വാംഖണ്ഡെയിലും അത്തരമൊരു അവസരം കോലിക്ക് ലഭിച്ചിരുന്നു. സച്ചിന്റെ സെഞ്ച്വറി നേട്ടത്തിനൊപ്പമെത്താനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ 88 റണ്‍സിന് കോലി പുറത്താവുകയായിരുന്നു. ഇതിന് പ്രധാന കാരണം ശ്രീലങ്കന്‍ ബൗളര്‍ ദില്‍ഷന്‍ മധുശങ്കയാണ്. അതുവരെ ഗംഭീരമായി കളിച്ച കോലിയെ മനോഹരമായ ഒരു സ്ലോ ബോളിലാണ് മധുശങ്ക കുരുക്കിയത്.

ഷോട്ടിന് ശ്രമിച്ച കോലിക്ക് അത് പൂര്‍ണമായും പിഴയ്ക്കുകയായിരുന്നു. ആദ്യം ഗില്ലിനെ ഒരു സ്ലോ ബൗണ്‍സറില്‍ ഗില്ലിനെ പുറത്താക്കിയ മധുശങ്ക അടുത്തതായി കോലിയെ തീര്‍ത്തും സ്തബധാക്കിയ പന്തെറിയുകയായിരുന്നു. 32ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു കോലിയുടെ പുറത്താവല്‍.മധുശങ്ക കോലിക്ക് സെഞ്ച്വറി ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ട്രാപ്പിലാക്കുകയാണ് ചെയ്തത്.

വിക്കറ്റിന് പുറത്തേക്ക് ഫുള്‍ലെങ്ങ്തില്‍ സ്ലോ ബോള്‍ എറിയുകയായിരുന്നു. കോലി ആ പന്തില്‍ ഷോട്ട് കളിക്കുമെന്ന് ഉറപ്പായിരുന്നു. ഫുള്‍ ലെങ്ങ്തില്‍ പന്ത് ഒന്ന് പുഷ് ചെയ്യുകയാണ് കോലി ചെയ്തത്. എന്നാല്‍ ലെങ്ങ്ത് മനസ്സിലാക്കുന്നതില്‍ കോലി പരാജയപ്പെട്ടു. ഇതോടെ ഷോട്ട് നേരത്തെയായി പോയി. പകരം ബാറ്റില്‍ തട്ടി പന്ത് ഫീല്‍ഡറുടെ കൈകളിലെത്തി. മനോഹരമായ പന്തായിരുന്നു അത്. അനാവശ്യമായി ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചതാണ് കോലി പറ്റിയ അബദ്ധം. നിസ്സങ്കയ്ക്ക് വളരെ ഈസിയായിട്ടുള്ള ക്യാച്ചാണ് ഇതോടെ ലഭിച്ചത്.

അതേസമയം വിരാട് പോയതോടെ ഇന്ത്യയുടെ സ്‌കോര്‍ മൂന്നിന് 196 എന്ന നിലയിലായി. എന്നാല്‍ പിന്നീട് മത്സരത്തെ മുന്നോട്ട് കൊണ്ടുപോയത് ശ്രേയസ് അയ്യരാണ്. എന്നാല്‍ അയ്യരെയും മധുശങ്ക സമര്‍ത്ഥമായ പന്തിലാണ് പുറത്താക്കിയത്. മധുശങ്കയെ തുടരെ രണ്ട് സിക്‌സറിന് പറത്തി അയ്യര്‍ മത്സരത്തിന് വലിയ ആവേശം കൊണ്ടുവന്നിരുന്നു.

എന്നാല്‍ മൂന്നാം പന്തില്‍ സമര്‍ഥമായ സ്ലോ ബോള്‍ എറിഞ്ഞതോടെ അയ്യര്‍ക്ക് ഷോട്ട് പിഴയ്ക്കുകയായിരുന്നു. താരം പുറത്താവുകയും ചെയ്തു. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത മധുശങ്കയാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. മറ്റാരും ആ മികവിനൊപ്പമെത്തിയില്ല. എന്നാല്‍ മധുശങ്കയും റണ്‍സ് ധാരാളം വഴങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+