എന്താ കോലി ഇത്, വീണ്ടും തട്ടി മുട്ടി കളി,റണ്‍റേറ്റിനെ ബാധിച്ചു, സെഞ്ച്വറിക്കായി സെല്‍ഫിഷ് പ്ലേ!!
വിരാട് കോലിക്കിത് എന്ത് പറ്റി. 49ാം സെഞ്ച്വറി നേടിയിട്ടും താരത്തിന്റെ കളി കണ്ടിട്ട് ആര്‍ക്കും ഒരു സംതൃപ്തി ലഭിക്കുന്നില്ല. ആ രീതിയില്‍ മുട്ടി കളിയുടെ അങ്ങേയറ്റമായിരുന്നു കോലി കളിച്ചത്. ഇന്ത്യക്ക് സ്‌ഫോടനാത്മക തുടക്കമായിരുന്നു ഇന്ന് ലഭിച്ചത്. എന്നാല്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നിട്ടും, ഷോട്ടിനായുള്ള ശ്രമങ്ങളൊന്നും വിരാട് നടത്തിയില്ല. അത് മാത്രമല്ല ഒന്‍പതിനോട് അടുത്തുണ്ടായിരുന്ന ഇന്ത്യയുടെ റണ്‍റേറ്റ് വളരെ പിന്നിലേക്ക് പോയതിന് കാരണവും വിരാടും ശ്രേയസ് അയ്യരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്.
ആദ്യ പത്തോവറില്‍ 91 റണ്‍സാണ് ഇന്ത്യ ചേര്‍ത്തത്. 27 പന്തുകള്‍ കൊണ്ട് 50 റണ്‍സ് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. സ്വന്തം നേട്ടങ്ങളൊന്നും നോക്കാതെ തകര്‍ത്തടിച്ച രോഹിത് ശര്‍മയുടെ മികവ് ഇവിടെ എടുത്ത് പറയേണ്ടതാണ്. രോഹിത് ഒരുപക്ഷേ ശ്രമിച്ചിരുന്നെങ്കില്‍ സെഞ്ച്വറി നേടാമായിരുന്നു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മാത്രമായിരുന്നു താരം ശ്രമിച്ചത്. രോഹിത് പോയ ശേഷം കോലിയും ശ്രേയസും കളിച്ച പത്ത് മുതല്‍ 40 ഓവര്‍ വരെയുള്ള പവര്‍പ്ലേയില്‍ പിറന്നത് 148 റണ്‍സ് മാത്രമാണ്.

നല്ലൊരു ഷോട്ടിന് പോലും കോലി ശ്രമിച്ചില്ല. 79 പന്തില്‍ ഇന്ത്യ 100 റണ്‍സ് തികച്ചിരുന്നു എന്ന് കൂടി ഓര്‍ക്കണം. കഴിഞ്ഞ കളിയില്‍ എണ്‍പതുകളിലും, തൊണ്ണൂറുകളും പുറത്തായത് കോലിയെ സമ്മര്‍ദത്തിലാക്കി എന്ന് ഉറപ്പാണ്. മൂന്നാം വിക്കറ്റില്‍ കോലിയും ശ്രേയസും ചേര്‍ന്നുള്ള കൂട്ടുകെട്ട് 50 റണ്‍സിലെത്തിയത്. 86 പന്തുകള്‍ നേരിട്ടാണ് അതായത് മത്സരത്തിന്റെ 15 ഓവറുകളാണ് ബാറ്റിംഗ് പിച്ചില്‍ 50 റണ്‍സെടുക്കാനായി ഇവര്‍ ഉപയോഗിച്ചത്.
400 റണ്‍സടിക്കുമെന്ന് തുടക്കം കണ്ടാല്‍ ആരും പറയുമായിരുന്നു. എന്നാല്‍ ടീമിലെ സീനിയര്‍ താരമായ കോലി ഒരു റിസ്‌കുള്ള ഷോട്ട് പോലും കളിച്ചിരുന്നില്ല. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മികച്ച്് നിന്നെങ്കിലും വമ്പന്‍ ഷോട്ട് കളിക്കാന്‍ കോലി തയ്യാറായതേയില്ല. ഒരു സിക്‌സര്‍ പോലും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഇല്ല. പത്ത് ബൗണ്ടറികളാണ് ആകെയുള്ളത്. സ്‌ട്രൈക്ക് റേറ്റ് 83.47 ആയിരുന്നു.
മധ്യനിരയുള്ള സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ സ്‌ട്രൈക്ക് റേറ്റ് 150ന് മുകളിലായിരുന്നു. ഇവിടെയാണ് കോലി തന്റെ സെഞ്ച്വറിക്കായി സെല്‍ഫിഷായിട്ടുള്ള ബാറ്റിംഗാണ് കാഴ്ച്ചവെച്ചതെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കോലിയുടെ സ്വാര്‍ത്ഥ സമീപനത്തിനെതിരെ രംഗത്ത് വന്നത്. ശ്രേയസ് മത്സരത്തില്‍ 87 പന്തിലാണ് 77 റണ്‍സടിച്ചത്.
ഒരു ഘട്ടത്തില്‍ 35 പന്തോളം നേരിട്ട ശ്രേയസ് 13 റണ്‍സാണ് നേടിയിരുന്നത്. എന്നാല്‍ വമ്പനടികളിലൂടെ ശ്രേയസ് ഈ പോരായ്മ പിന്നീട് നികത്തി. പക്ഷേ അപ്പോഴും കോലിയുടെ സമീപനം മാറിയിരുന്നില്ല. ഫ്രീഹിറ്റില്‍ റണ്‍സടിക്കുന്നതില്‍ വരെ കോലി പരാജയപ്പെട്ടു. തബ്രീസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ താരതമ്യേന നല്ല റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ഷംസിയുടെ പന്തില്‍ റണ്‍സടിക്കാന്‍ കോലി ബുദ്ധിമുട്ടുന്നതാണ് ഇന്ന് മത്സരത്തില്‍ കളിച്ചത്.
അതും മികച്ച ഷോട്ടുകള്‍ കളിക്കാനുള്ള അവസരമുണ്ടായിട്ടും കോലി അത് ഉപയോഗിച്ചില്ല. അതുപോലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച സ്പിന്നര്‍ കേശവ് മഹാരാജിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങളൊന്നും കോലി പുറത്തെടുത്തില്ല. ഇതെല്ലാം താരത്തിന്റെ സ്വാര്‍ത്ഥ സമീപനത്തിന്റെ പ്രശ്‌നം മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യന്‍ ടീമിന് 350ലധികം വരുന്ന സ്‌കോര്‍ നിഷേധിച്ചതും കോലിയുടെ ഈ ബാറ്റിംഗാണ്.












Click it and Unblock the Notifications