അങ്ങനെ ചെയ്താല്‍ ഇന്ത്യ ലോകകപ്പില്‍ ഓസീസിനോട് തോല്‍ക്കും, മുന്നറിയിപ്പുമായി യുവരാജ് സിംഗ്
ന്യൂഡല്‍ഹി: ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം മികവുറ്റതായിരുന്നുവെന്ന് യുവരാജ് സിംഗ്. ഫൈനലില്‍ ഇന്ത്യ മറ്റൊരു ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമെന്നും ഇന്ത്യയുടെ 2011 ലോകകപ്പിലെ ഹീറോ കൂടിയായ യുവരാജ് പറയുന്നു. അതേസമയം ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കണമെങ്കില്‍ ഒരു കാര്യം സംഭവിക്കണം. ഇന്ത്യ ടീം ധാരാളം പിഴവുകള്‍ വരുത്തിയാല്‍ മാത്രമേ കിരീടം കൈവിട്ട് പോകൂ എന്നും യുവരാജ് പറഞ്ഞു.
സ്‌പോര്‍ട്‌സ് ടുഡേയുമായി സംസാരിക്കുമ്പോഴാണ് യുവരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലോകകപ്പിലെ ഇന്ത്യയുടെ ഗ്രാഫ് നോക്കൂ. അവരൊരിക്കലും മോശമായി പെര്‍ഫോം ചെയ്യുമെന്ന് കരുതുന്നില്ലെന്നും യുവി പറഞ്ഞു. ഇന്ത്യ ഈ ലോകകപ്പില്‍ തോല്‍ക്കണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണം. ധാരാളം പിഴവുകള്‍ അവര്‍ ഫൈനലില്‍ വരുത്തണം. ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഏറ്റവും ഉയരത്തിലായിരിക്കുമെന്നും യുവരാജ് പറയുന്നു.

2003ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ വന്‍ ആധിപത്യമായിരുന്നു പുറത്തെടുത്തത്. ഇന്ത്യയും നന്നായി കളിച്ച് കൊണ്ട് തന്നെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അവിടെ അവര്‍ ഞങ്ങളില്‍ ആധിപത്യം പുലര്‍ത്തി. ഇത്തവണ ഇന്ത്യ ടൂര്‍ണമെന്റിലാകെ ആധിപത്യം പുലര്‍ത്തി. ഓസ്‌ട്രേലിയ അവരുടെ ഏറ്റവും മികവുറ്റ പ്രകടനം ഇന്ത്യക്കെതിരെ പുറത്തെടുക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു സാധ്യതയും ഇന്ത്യക്കെതിരെ ഉണ്ടാവില്ലെന്നും യുവരാജ് വ്യക്തമാക്കി.
അതേസമയം ഇന്ത്യക്ക് മുന്നറിയിപ്പും യുവരാജ് നല്‍കുന്നുണ്ട്. ഒരിക്കലും ഓസ്‌ട്രേലിയയെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറയുന്നു. ഒാസീസിന് സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കണമെന്ന് നന്നായിട്ടറിയാം. ലോകകപ്പ് അവര്‍ പലതവണ വിജയിച്ചതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിഫൈനലില്‍ പോലും പാറ്റ് കമ്മിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും സമ്മര്‍ദത്തെ അതിജീവിച്ചാണ് കളിച്ചത്.
അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടിടത്താണ് ഇവര്‍ രണ്ട് പേരും മത്സരം വിജയിപ്പിച്ചത്. അവര്‍ വമ്പന്‍ മത്സരങ്ങളില്‍ വിജയിക്കും. കാരണം അത്തരം മത്സരങ്ങളില്‍ കളിച്ച് എങ്ങനെ സമ്മര്‍ദത്തെ നേരിടണമെന്ന കാര്യം അവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും യുവരാജ് വ്യക്തമാക്കി.ഇന്ത്യ സ്വന്തം നിലയില്‍ പിഴവ് വരുത്തിയാല്‍ ഈ ഫൈനല്‍ തോല്‍ക്കും. ഇത് മുന്‍കാലങ്ങളില്‍ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്. ടോപ് ത്രീയുടെ പ്രകടനം വളരെ നിര്‍ണായകമാണ്.
ഇവര്‍ റണ്‍സടിച്ചാല്‍ ഓസ്‌ട്രേലിയക്ക് യാതൊരു സാധ്യതയും ഫൈനലില്‍ ഉണ്ടാവില്ല. എന്നാല്‍ ഇവരെ ഓസീസ് വീഴ്ത്തിയാല്‍ ഇന്ത്യ സമ്മര്‍ദത്തിലാവും. മധ്യനിര ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് കാണാന്‍ ആകാംക്ഷയുണ്ടെന്നും യുവി പറയുന്നു. രോഹിത് ശര്‍മ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. മികവുറ്റ നായകനാണ് അദ്ദേഹം. ബൗളിംഗില്‍ മികവുറ്റ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു.












Click it and Unblock the Notifications