ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യ വീണു, ടോപ്പിലെത്തി ആ ടീം, ഇന്ത്യക്ക് ഇങ്ങനെ തിരിച്ചുപിടിക്കാം
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യക്ക് ആ സ്ഥാനം നഷ്ടമായി. ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പക്ഷേ ഇന്ത്യയേക്കാള്‍ ഒരു മത്സരം കൂടുതല്‍ അവര്‍ കളിച്ചിട്ടുണ്ട്. എട്ട് പോയിന്റാണ് ന്യൂസിലന്ഡിനുള്ളത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെയാണ് കിവീസ് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ കരുത്തിലാണ് അഫ്ഗാന് ന്യൂസിലന്‍ഡിനെ നേരിടാനെത്തിയത്.
എന്നാല്‍ കിവീസിന്റെ മികച്ച നിരയോട് പിടിച്ച് നില്ക്കാന് അഫ്ഗാന് താരങ്ങള്‍ക്ക് സാധിച്ചില്ല. ടോം ലാഥം, ഗ്ലെന്‍ ഫിലിപ്പ്സ്, വില്‍ യങ്ങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ 288 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്. അഫ്ഗാന്റെ പോരാട്ടം 139 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം മികച്ച വിജയത്തോടെ കിവീസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. കിവീസ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു എന്ന് പറയാം. ന്യൂസിലന്‍ഡ് ഇതുവരെ കളിച്ച നാല് കളിയും വിജയിച്ചിരിക്കുകയാണ്. +1.923 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. ഇത് ഇന്ത്യയേക്കാള്‍ ഉയര്‍ന്നത്. നിലവില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
മൂന്ന് കളിയില്‍ നിന്ന് ആറ് പോയിന്റ് അവര്‍ക്കുണ്ട്. +1.385 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. പക്ഷേ ഇന്ത്യക്ക് ബംഗ്ലാദേശിനോട് നല്ല മാര്‍ജിനില്‍ വിജയിച്ചാല്‍ ഇന്ന് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരമുണ്ട്. ഇന്ത്യ തോല്ക്കുകയാണെങ്കില് കിവീസിന് ഒന്നാം സ്ഥാനം നിലനിര്‍ത്താം. അത് മാത്രമല്ല ഇന്ത്യയുടെ റണ്‍റേറ്റ് ഇടിയുകയും ചെയ്യും.ഇവിടെ വമ്പന്‍ ജയമാണ് നേടുന്നതെങ്കില്‍ ഇന്ത്യക്ക് മികച്ച റണ്‍റേറ്റുമായി വളരെ മുന്നിലെത്താം.
തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്ക മികച്ച പ്രകടനവുമായി എത്തിയാലും ഇന്ത്യക്ക് പേടിക്കാതെ തന്നെ ഒന്നാം സ്ഥാനത്ത് തുടരാം. നേരത്തെ ന്യൂസിലന്‍ഡും, ദക്ഷിണാഫ്രിക്കയുമായിരുന്നു പോയിന്റ് ടേബിളിന്റെ മുന്നിലുണ്ടായിരുന്നു. ഇന്ത്യ പാകിസ്താനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
അതിന് പിന്നാലെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുക കൂടി ചെയ്തതോടെ ഇന്ത്യക്ക് ആ സ്ഥാനത്ത് തുടരുക എളുപ്പമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിന്റെ വിജയത്തോടെ കൂടുതല്‍ പോയിന്റ് അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് നാല് പോയിന്റുകളാണ് ഉള്ളത്. മൂന്ന് മത്സരങ്ങളാണ് അവര്‍ കളിച്ചത്. +1.385 ആണ് ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ്. നേരത്തെ ഇത് രണ്ടിന് മുകളിലായിരുന്നു.
പാകിസ്താന് നാലാം സ്ഥാനത്താണ്. നാല് പോയിന്റാണ് മൂന്ന് മത്സരങ്ങളില്‍ നിന്നായി പാക് ടീമിനുള്ളത്. -0.137 ആണ് അവരുടെ എന്‍ആര്‍ആര്‍. ഇന്ത്യയോട് പരാജയപ്പെട്ടതാണ് അവരുടെ റണ്‍റേറ്റ് ഇടിയാന്‍ കാരണമായത്. അഫ്ഗാനിസ്ഥാന് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. അതേസമയം ഇന്ത്യ അട്ടിമറി കൂടി ഭയന്നാണ് ബംഗ്ലാദേശിനെതിരെ ഇന്നിറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യയെ ഞെട്ടിച്ച പരിചയവും ബംഗ്ലാദേശിനുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications