ഈ ഐഡിയ ഒന്നും പോര മക്കളേ, അതങ്ങ് ചെയ്തോ; കിവീസിനോട് ആ തന്ത്രമെടുക്കണമെന്ന് ഉപദേശിച്ച് സെവാഗ്
മുംബൈ: പത്ത് വര്‍ഷം മുമ്പ് കിരീടം ഉയര്‍ത്തിയ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് സെമിക്ക് ഇറങ്ങുകയാണ്. പ്രതീക്ഷകളോളം തന്നെ ആശങ്കകളും ടീം ഇന്ത്യക്കുണ്ട്. എന്നാല്‍ ടീമിന് നിര്‍ണായക ഉപദേശം നല്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടീമിന് ഫൈനലില്‍ പ്രവേശിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്നും സെവാഗ് പറയുന്നു.
ഇന്ത്യ ഒരിക്കലും ന്യൂസിലന്‍ഡിനെ പേടിക്കരുത്. ഭയമില്ലാത്ത പ്രകടനം നടത്തിയാല്‍ മാത്രമേ ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലില്‍ പ്രവേശിക്കാനാവൂ എന്നും സെവാഗ് വ്യക്തമാക്കി. വളരെ നിര്‍ണായകമായ പ്രകടനത്തിനാണ് ഇന്ത് ഒരുങ്ങുന്നത്. തീര്‍ച്ചയായും പഴയ കാര്യങ്ങള്‍ ഇന്ത്യയെ അലട്ടാം. എന്നാല്‍ ഇന്ത്യയെ നിയന്ത്രിക്കാന്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യ ആദ്യം ചെയ്യേണ്ടത് പതിനൊന്ന് കളിക്കാരും ഏറ്റവും നല്ല പ്രകടനം തന്നെ നടത്തുമെന്ന് ഉറപ്പിക്കലാണ്. ഈ പതിനൊന്ന് കളിക്കാരും ഏറ്റവും മികച്ച വിജയം ടീമിന് സാധ്യമാക്കും. ഇങ്ങനെ സംഭവിച്ചാല്‍ കിവീസിനെ വീഴ്ത്താനാവും. ഭയമില്ലാത്ത ക്രിക്കറ്റ് ഏറ്റവും മികച്ച രീതിയില്‍ കളക്കാനായാല് ഇന്ത്യ കിരീടം നേടുമെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത് പോലെ ഏറ്റവും ശക്തമായി തന്നെ കിവീസിനെ നേരിടണമെന്നാണ് സെവാഗ് സൂചിപ്പിക്കുന്നത്.
അതേസമയം ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഏറ്റവും ശക്തമായ പ്രകടനം നടത്തുക തന്നെ വേണം. ആര്‍ക്കും മത്സര ഫലത്തെ നിയന്ത്രിക്കാന്‍സാധിക്കും. അതുകൊണ്ട് ഭയമില്ലാത്ത ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക. നിങ്ങളുടെ ഏറ്റവും മികച്ചത് കളിക്കളത്തില്‍ നല്കാന് ശ്രമിക്കും. എല്ലാ പതിനൊന്ന് കളിക്കാരും മികച്ച പ്രകടനം നടത്തിയാല്‍ തീര്‍ച്ചയായും കിവീസിനെതിരെ നമുക്ക് ജയിക്കാനാവും.
രോഹിത് ശര്‍മ കളിക്കുന്നത് ഗംഭീരമായ രീതിയിലാണ്. ഒരുപാട് കാലമായി ആക്രമിച്ച് കളിക്കുന്നുണ്ട് രോഹിത്. അദ്ദേഹമാണ് ക്യാപ്റ്റനാണ്. ആ ഉത്തരവാദിത്തം രോഹിത്തിനുണ്ട്. ടീമിന് ഏറ്റവും മികച്ച തുടക്കം നല്‍കാനും രോഹിത് ശ്രമിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു. രോഹിത് തന്റെ മറ്റൊരു ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ ഏറ്റവും നല്ല രീതിയില്‍ കളിപ്പിക്കുന്നുണ്ട്. ഗില്ലിന് സമ്മര്‍ദങ്ങളൊന്നുമില്ലാതെ ബാറ്റ് ചെയ്യാന്‍ അതുകൊണ്ട് സാധിക്കുന്നുണ്ട്.
സെമി പോലുള്ള നോക്കൗട്ട് മത്സരങ്ങളില്‍ ഭാഗ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ കളിക്കുന്നതിന് അത് പകരമാവില്ല. ഭാഗ്യത്തെ ആശ്രയിച്ച് എപ്പോഴും കളിക്കാനാവില്ല. ഏറ്റവും നന്നായി കളിക്കണം. അതിനൊപ്പം കുറച്ച ഭാഗ്യവും വേണം. പാകിസ്താനെതിരെ ഞങ്ങള്‍ 260 റണ്‍സടിച്ചപ്പോള്‍, ബൗളര്‍മാരാണ് ആ സ്കോറിനെ പ്രതിരോധിക്കാന്‍ സഹായിച്ചത്. അന്ന് ഭാഗ്യമില്ലായിരുന്നുവെങ്കില് മത്സരം കൈവിടുമായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications