Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സെമിയില്‍ അവരോട് വീഴും, തോല്‍ക്കുമ്പോള്‍ നല്‍കാനുള്ള സമ്മാനം കൈയ്യിലുണ്ടെന്ന് ഇതിഹാസ താരം

ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ ജയിച്ച് ഉയരത്തില്‍ പറക്കുകയാണ് ടീം ഇന്ത്യ. എന്നാല്‍ ടീം ഇന്ത്യയുടെ ജൈത്രയാത്ര അവസാനിക്കുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം മൈക്കിള്‍ വോണ്‍. അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതേസമയം വസീം ജാഫറുമായുള്ള ട്വിറ്റര്‍ പോരിനെ കുറിച്ചും വോന്‍ സംസാരിച്ചു. ജാഫറല്ല അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

അതൊരു പ്രൊഫഷണലാണ് കൈകാര്യം ചെയ്യുന്നതെന്നും വോന്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ ടീം സെമിയില്‍ തോറ്റാല്‍ നല്‍കാനുള്ള സമ്മാനം താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും, ജാഫറിനെ പരിഹസിക്കാന്‍ അത് മതിയെന്നും വോന്‍ പറഞ്ഞു. വസീം ജാഫര്‍ എന്റെ ആദ്യത്തെ ടെസ്റ്റ് വിക്കറ്റായിരുന്നു. ലോര്‍ഡ്‌സില്‍ വെച്ച് ആ ക്യാച്ചെടുത്തത് കെവിന്‍ പീറ്റേഴ്‌സനാണ്. സോഷ്യല്‍ മീഡിയയില്‍ എന്നെ നന്നായി ജാഫര്‍ പരിഹസിക്കാറുമുണ്ട്. അതും മികച്ച മറുപടികളാണ്.

michael-vaughan-india

എന്നാല്‍ ആ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു പ്രൊഫഷണലാണ്. എന്തായാലും ഇന്ത്യ തോറ്റാല്‍ നല്‍കാനുള്ള സമ്മാനം ഞാന്‍ ഒരുക്കി വെച്ചിട്ടുണ്ട്. സെമിയില്‍ ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും വോന്‍ പറഞ്ഞു. നേരത്തെ വിരാട് കോലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചതില്‍ മുഹമ്മദ് ഹഫീസിനെതിരെ വോന്‍ രംഗത്ത് വന്നിരുന്നു. ഹഫീസ് വിരാട് കോലിയുടെ പ്രകടനത്തില്‍ ക്ലീന്‍ ബൗള്‍ഡായിരിക്കുകയാണ്. ഇതാണോ കോലിക്ക് മുന്നില്‍ ഹഫീസ് എപ്പോഴും മുട്ടുമടക്കാന്‍ കാരണമെന്നും വോന്‍ പരിഹസിച്ചു.

അതേസമയം വസീം ജാഫര്‍ ഇതിന് പിന്നാലെ വോണിന്റെ വീണ്ടും പരിഹസിച്ചിരിക്കുകയാണ്. ഞാന്‍ വോണിനെ നേരിടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രൊഫഷണലിനെ നിയമിച്ചു എന്നത് സത്യമാണ്. അങ്ങനെ ചെയ്യാന്‍ കാരണം വോണിന് ആ അവസരത്തില്‍ ഒരു പ്രൊഫഷണലിന്റെ സഹായം വേണമെന്ന് തോന്നി.

അങ്ങനെ ചെയ്തത് ശരിയായി വരികയാണ് ചെയ്തത്. ഇന്ത്യന്‍ ആരാധകരെ അനാവശ്യമായി കളിയാക്കുകയും, ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ആരാധകനായും മാറിയിരിക്കുകയാണ്. എത്രത്തോളം പുരോഗതിയുണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ കാണാന്‍ സാധിക്കുമെന്നും ജാഫര്‍ പരിഹസിച്ചു. ഇത് നിങ്ങളാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തായാലും ഈ തമാശ തുടരാമെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

ഇതിനിടെ ടൂര്‍ണമെന്റില്‍ വളരെ മോശം പ്രകടനം കാഴ്ച്ചവെച്ച ശ്രീലങ്കയ്‌ക്കെതിരെയും മൈക്കിള്‍ വോന്‍ രംഗത്തെത്തി. അതേസമയം ശ്രീലങ്കയുടെ പ്രകടനത്തില്‍ വന്‍ നിരാശയുണ്ട്. ഇന്ത്യ പാകിസ്താന്‍ സെമി ഫൈനല്‍ ശ്രീലങ്കയ്ക്ക് ആവശ്യമില്ലെന്ന് തോന്നുന്നുവെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്. ശ്രീലങ്ക ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നെങ്കില്‍, പാകിസ്താന് സെമിയില്‍ ഇന്ത്യയെ നേരിടാനുള്ള അവസരമുണ്ടാകുമായിരുന്നു. എന്നാല്‍ ശ്രീലങ്ക തോറ്റതോടെ ന്യൂസിലന്‍ഡ് ഏകദേശം സെമി ഉറപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് പ്ലസ് റണ്‍റേറ്റുണ്ട്. പാകിസ്താനേക്കാള്‍ മുന്നിലാണ്. വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇനി പാകിസ്താന് സാധ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+