Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസീസിനെ ഇന്ത്യ പറപ്പിക്കും, ഫുട്‌ബോളിലെ ബ്രസീലിനെ പോലെയാണ് അവരെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പാണെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഫൈനലില്‍ നൂറില്‍ 95 ശതമാനവും ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പാണെന്ന് ബ്രോഡ് പറയുന്നു. ഇന്ത്യ സ്വന്തം സാഹചര്യങ്ങളില്‍ അതിശക്തരാണ്. അവരെ പരാജയപ്പെടുത്തുക അങ്ങേയറ്റം ദുഷ്‌കരമാണെന്ന് ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തില്‍ ബ്രോഡ് വ്യക്തമാക്കി.

ഇന്ത്യയുടെ ലൈനപ്പിലേക്ക് ഒന്ന് നോക്കിയാല്‍ മാത്രം മതി, അവരുടെ കരുത്തറിയാന്‍. അവര്‍ക്ക് അതിശക്തമായ മുന്‍നിരയാണ് ഉള്ളത്. ആദ്യ ആറില്‍ ഉള്ള ഏത് താരവും സെഞ്ച്വറികള്‍ നേടാന്‍ കരുത്തുള്ളവരാണെന്നും ബ്രോഡ് വ്യക്തമാക്കി. ഇനി ഇന്ത്യയുടെ ബൗളിംഗ് നിരയിലേക്ക് നോക്കൂ. അവരുടെ ഏത് ബൗളര്‍മാരും എപ്പോള്‍ വേണമെങ്കിലും അഞ്ച് വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇത്രയും കരുത്തുറ്റ ഒരേയൊരു ടീം ഈ ലോകകപ്പില്‍ അവര്‍ മാത്രമാണെന്നും ബ്രോഡ് പറയുന്നു.

stuart-broad

ഫുട്‌ബോള്‍ ബ്രസീലിന്റെ ആധിപത്യം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്ത്യ ക്രിക്കറ്റില്‍. അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന പോലെയാണ് അതെന്നും ബ്രോഡ് പറഞ്ഞു. ലോകകപ്പ് ഇന്ത്യ നേടുന്നത് തടയാനാവാത്ത കാര്യമാണ്. ബ്രസീല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വിജയിക്കുന്നത് പോലെയും, ഉസൈന്‍ ബോള്‍ട്ട് അതിവേഗം നൂറ് മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് വിജയം നേടുന്നത് പോലെയുമാണത്. ആര്‍ക്കും അത് തടയാനാവില്ലെന്നും ബ്രോഡ് പറഞ്ഞു.

ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടുന്നത് പോലെ ഒരു മാജിക്കാണ് ഇന്ത്യ ലോകകപ്പ് നേടുന്നതും. മത്സരത്തിന് ഏറ്റവും നല്ലതും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ മികവ് പുലര്‍ത്തി മുന്നിലെത്തുന്നത്. കാരണം ഇന്ത്യയിലെ അടുത്ത തലമുറയെ ക്രിക്കറ്റിലേക്കിറങ്ങാനും സ്വപ്‌നം കാണാനും, പ്രചോദിപ്പിക്കാനും അതുകൊണ്ട് സാധിക്കുമെന്നും ബ്രോഡ് പറയുന്നു.

2011ലെ ലോകകപ്പ് അവര്‍ക്ക് എത്രത്തോളം നേട്ടമുണ്ടാക്കിയോ അതുപോലെ തന്നെ ഈ ലോകകപ്പ് നേട്ടവും പ്രചോദിപ്പിക്കും. ഉസൈന്‍ ബോള്‍ട്ട് നൂറ് മീറ്ററില്‍ മത്സരിക്കുമ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ ജയത്തിനായി പ്രാര്‍ത്ഥിക്കും. കാരണം അത് വലിയ സ്‌പോണ്‍സര്‍ഷിപ്പിനും, ടിവി റൈറ്റുകള്‍ക്കും വഴിയൊരുക്കും. അതുപോലെ തന്നെ ക്രിക്കറ്റിന് ഇന്ത്യയുടെ വിജയം ഏറെ ഗുണം ചെയ്യുമെന്നും ബ്രോഡ് പറഞ്ഞു.

വിരാട് കോലി കരിയറില്‍ രണ്ടാമതൊരു ലോകകപ്പ് അര്‍ഹിക്കുന്നു. കോലിയുടെ കരിയര്‍ അത്തരത്തിലുള്ളതാണ്. 50 ഏകദിന സെഞ്ച്വറികള്‍ അദ്ദേഹം നേടി. അതുകൊണ്ട് സ്വന്തം രാജ്യത്തിനായി രണ്ടാമതൊരു ലോകകപ്പ് അര്‍ഹിക്കുന്നുണ്ടെന്നും ബ്രോഡ് പറയുന്നു. അതേസമയം ഇന്ത്യയെ അട്ടിമറിക്കാന്‍ ഏതെങ്കിലും ഒരു ടീമിന് സാധിക്കുമെങ്കില്‍ അത് ഓസ്‌ട്രേലിയയാണ്.

ആദ്യം ബൗള്‍ ചെയ്യുന്നതാണ് ഓസീസിന് ഏറ്റവും നല്ലത്. രോഹിത്തിനെയും കോലിയെയും നേരത്തെ പുറത്താക്കാന്‍ ശ്രമിക്കുക. കുറച്ച സ്‌കോറില്‍ ഇന്ത്യയെ ഒതുക്കാന്‍ ശ്രമിക്കുക. നേരത്തെയാണെങ്കില്‍ പാകിസ്താന്‍ എന്ന് ഞാന്‍ പറയുമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റാര്‍ക്ക് രോഹിത്തിനെയും, ജോഷ് ഹേസല്‍വുഡ് കോലിയെയും മടക്കണമെന്നും ബ്രോഡ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+