Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിന് മുമ്പ് ഇന്ത്യ നമ്പര്‍ 1; ഏകദിനത്തില്‍ തേരോട്ടം, ഈ താരങ്ങളുടെ റാങ്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെ ഇന്ത്യക്ക് റാങ്കിംഗില്‍ വന്‍ നേട്ടം. ഏകദിനത്തില്‍ ഒന്നാം റാങ്കിലെത്തിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനെ മറികടന്നാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം മികച്ച ജയം നേടിയതോടെയാണ് റാങ്കിംഗില്‍ കുതിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ആദ്യ ടീമും ഇന്ത്യയാണ്. അത് മാത്രമല്ല ഏഷ്യയില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യം ടീമും ഇന്ത്യയാണ്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും ഇന്ത്യ ഒന്നാം റാങ്കിലാണ്. ഇന്ത്യക്ക് ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിംഗില്‍ 116 പോയിന്റാണ് ഉള്ളത്.പാകിസ്താന് 115 റേറ്റിംഗ് പോയിന്റുകളാണ് ഉള്ളത്. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ പാകിസ്താന്‍. അതേസമയം ഓസ്‌ട്രേലിയ മൂന്നാം റാങ്കിലാണ്.

indian-team

എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി അവരുടെ റേറ്റിംഗ് പോയിന്റുകള്‍ കുറച്ചിരിക്കുകയാണ്. 111 പോയിന്റാണ് അവര്‍ക്കുള്ളത്. ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യയെ തേടി ഒന്നാം സ്ഥാനമെത്തുന്നത്. ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇത് ഇന്ത്യയെ സഹായിക്കും. 2012ല്‍ ദക്ഷിണാഫ്രിക്ക ഇതിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തിയിരുന്നു. വളരെ അപൂര്‍വമായ നേട്ടമാണിത്.

കുറച്ച് കാലമായി ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തിനായി ഓസീസുമായും പാകിസ്താനുമായും മത്സരത്തിലായിരുന്നു ഇന്ത്യ. ടെസ്റ്റിലും, ടി20യിലും ഒന്നാം റാങ്ക് ലഭിച്ചെങ്കിലും ഇന്ത്യക്ക് ഏകദിനത്തില്‍ അത് ലഭിച്ചിരുന്നില്ല. അതേസമയം ഓസീസിനെതിരെ ആദ്യ മത്സരം ജയിച്ചതോടെ പരമ്പര സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ സെപ്റ്റംബര്‍ 24നാണ് രണ്ടാം മത്സരം.

പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. ഇന്ത്യന്‍ താരങ്ങളും ഐസിസി റാങ്കിംഗില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഏകദിനത്തില്‍ ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് സിറാജാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യ കപ്പ് ഫൈനലിലെ ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിന് നേട്ടമായത്. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് കൂടിയാണിത്.

ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാം റാങ്കിലുള്ള താരം. കഴിഞ്ഞ ലോകകപ്പ് മുതല്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹര്‍ദിക് പാണ്ഡ്യയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലുള്ള ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ മൂന്നാം റാങ്കിലുണ്ട്.

ഒന്നാം സ്ഥാനത്ത് രവിചന്ദ്രന്‍ അശ്വിനാണ്. ഏകദിന ക്രിക്കറ്റിലേക്ക് അശ്വിന്‍ ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. താരങ്ങളെല്ലാം മിന്നും ഫോമിലുള്ളതും, മികച്ച പ്രകടനങ്ങള്‍ ടീം നടത്തുന്നതുമെല്ലാം ലോകകപ്പിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യയെ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+