Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിഴയിട്ട് പൂനെ ട്രാഫിക് പോലീസ്, കാരണം ഇതാണ്!!

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിഴയിട്ട് പൂനെ ട്രാഫിക് പോലീസ്. മൂന്ന് ട്രാഫിക് ചലാനുകളാണ് രോഹിത്തിന് ലഭിച്ചിരിക്കുന്നതെന്ന് പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ആഢംബര ലമ്പോര്‍ഗിനിയില്‍ അതിവേഗം സഞ്ചരിച്ചതാണ് രോഹിത്തിന് പിഴയിടാന്‍ കാരണം. ഹോരിത്തിന്റെ രോഹിത്ത് സഞ്ചരിച്ച ലമ്പോര്‍ഗിനിയുടെ വേഗം 200 കിലോമീറ്ററിന് മുകളിലായിരുന്നു.

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലായിരുന്നു രോഹിത്തിന്റെ അതിവേഗ സഞ്ചാരം. ബംഗ്ലാദേശിനെതിരായ മത്സരത്തിനായി പൂനെയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് രോഹിത് കാറില്‍ യാത്ര ചെയ്തത്. ഇന്ത്യയുടെ നാലാം മത്സരമാണിത്. മുംബൈയില്‍ താമസമായത് കൊണ്ട് രോഹിത് വീട്ടില്‍ നിന്ന് പൂനെയിലേക്ക് മടങ്ങിയതാവാം എന്നാണ് റിപ്പോര്‍ട്ട്.

rohit-sharma

ട്രാഫിക് വിഭാഗത്തിലെ അധികൃതര്‍ പറയുന്നത് രോഹിത് നിയമലംഘനം നടത്തിയെന്നാണെന്നും പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. അതിവേഗത്തിലുള്ള സഞ്ചാരത്തില്‍ മണിക്കൂറില്‍ 215 എന്ന വേഗതയില്‍ വരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വാഹനമോടിച്ചിരുന്നുവെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം രോഹിത് ടീമിനൊപ്പം ബസില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. സുരക്ഷ കണക്കിലെടുത്ത് അത്തരം കാര്യങ്ങള്‍ രോഹിത് പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അതെല്ലാം ലംഘിച്ചാണ് ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്തിരിക്കുന്നത്. മൂന്ന് തവണയാണ് രോഹിത്തിന് താക്കീത് നല്‍കിയിരിക്കുന്നത്. മൂന്നിടത്ത് നിന്ന് പിഴയും നല്‍കിയെന്ന് പോലീസ് പറഞ്ഞു.അതേസമയം കാര്‍ ഓടിച്ചിരുന്നത് രോഹിത് ആണെന്നും പോലീസ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

ലമ്പോര്‍ഗിനി ഉറൂസ് രോഹിത്തിന്റെ കാര്‍ ശേഖരത്തിലെ പ്രമുഖനാണ്. രോഹിത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 264 ആണ് ഈ കാറിന്റെ നമ്പര്‍ പ്ലേറ്റിനുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രമുഖ താരമാണ് രോഹിത്. ഇത്തരമൊരു സംഭവം രോഹിത്തില്‍ നിന്നുണ്ടായത് ഇന്ത്യന്‍ ടീമിനും നിരാശയുണ്ടാക്കും. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ, പ്രതികരിക്കാനോ ഇന്ത്യന്‍ ടീമോ, ബിസിസിഐയോ തയ്യാറായിട്ടില്ല. ടീമിനൊപ്പം ചേരാതെ രോഹിത് മറ്റ് പരിപാടികള്‍ക്ക് പോയോ എന്ന കാര്യത്തിലും ടീം മറുപടി നല്‍കേണ്ടി വരും.

രോഹിത്തിന്റെ പ്രകടനത്തിനായിട്ടാണ് ഇന്ത്യന്‍ ടീം കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിനായിരുന്നു രോഹിത് പുറത്തായത്. രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത്, മൂന്ന് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ശക്തമായതും രോഹിത്തിന്റെ ഫോമിന് ശേഷമാണ്. മൂന്ന് മത്സരത്തില്‍ നിന്ന് 217 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. 72 ആണ് ശരാശരി. 141.83 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതാണ് മറ്റ് ടീം ക്യാപ്റ്റന്മാരില്‍ നിന്ന് രോഹിത്തിനെ വ്യത്യസ്തനാക്കുന്ന ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+