ലോകകപ്പ് ആര് നേടും? ഇന്ത്യക്ക് മുന്‍തൂക്കം; 2011ലെ ജേതാക്കളെ പ്രവചിച്ച ജ്യോതിഷി പറയുന്നത് ഇങ്ങനെ
ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇന്ത്യയില്‍ തുടക്കമായിരിക്കുകയാണ്. ഓരോ ടീമുകളും ഒന്നിനൊന്ന് ശക്തമാണ്. എന്നാല്‍ ആര് കിരീടം നേടും. അക്കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ഉത്തരമുണ്ടാവില്ല. ഏറ്റവും മികച്ച ഫോമിലാണ് ടീമുകള്‍ കളിക്കുന്നത്. ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനക്കാരെന്ന മികവോടെയാണ് ടൂര്‍ണമെന്റിന് ഇറങ്ങുന്നത്.
എന്നാല്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും, അതിവേഗം റണ്‍സടിക്കുന്ന അഗ്രസീവ് ടീമായ ഇംഗ്ലണ്ടും ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. അതുകൊണ്ട് ആരാകും ജേതാവ് എന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ലോകകപ്പ് ജേതാക്കളെ മുമ്പ് പ്രവചിച്ച ജ്യോതിഷിയുടെ പ്രവചനം വൈറലായിരിക്കുകയാണ്.

ജ്യോതിഷിയായ അനിരുദ്ധ് കുമാര്‍ മിശ്രയാണ് പ്രവചനം നടത്തിയിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ടീമിനെ അദ്ദേഹം പ്രവചിച്ചത്. തന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇത്തവണ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുമെന്നാണ് മിശ്രയുടെ പ്രവചനം. എന്തുകൊണ്ട് ഈ പ്രവചനത്തില്‍ വിശ്വസിക്കണം. അനിരുദ്ധിന്റെ 2011ലെ പ്രവചനം തന്നെയാണ് അതിന് കാരണം.
2011ല്‍ താന്‍ നടത്തിയ പ്രവചനം വെറും ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല. ട്വിറ്ററില്‍ വരും മുമ്പ് താന്‍ 2011ലെ ജേതാക്കളെ പ്രവചിച്ചിരുന്നു. ഫൈനല്‍ നടക്കുന്നതിന് ഒന്നര മാസം മുമ്പ് തന്നെ ലോകകപ്പ് ഇന്ത്യ നേടുമെന്നായിരുന്നു പ്രവചനം. നിരവധി പേരാണ് തന്നോട് പ്രവചനം നടത്തണമെന്ന് പറഞ്ഞിരിക്കുന്നത്. ഇത്തവണ പ്രവചനം നടത്തുന്നില്ലെന്ന് തീരുമാനിച്ചതാണ്. ആവശ്യം വര്‍ധിച്ചത് കൊണ്ട് തീരുമാനം തിരുത്തുകയാണെന്നും മിശ്ര പറഞ്ഞു.
അതേസമയം നിമിഷ നേരം കൊണ്ടാണ് ഈ പ്രവചനം വൈറലായത്. നിരവധി പേര്‍ ഈ പ്രവചനത്തെ പിന്തുണച്ച് രംഗത്ത് വന്നു. ഇന്ത്യക്കാണ് ഇത്തവണ സാധ്യതയെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. ധാരാളം വിമര്‍ശനങ്ങളും അതുപോലെ നേരിട്ടിട്ടുണ്ട്. 2021ല്‍ അനിരുദ്ധ് കുമാര്‍ മിശ്ര ഇന്ത്യ ടി20 ലോകചാമ്പ്യന്മാരാകുമെന്ന് പ്രവചിച്ചിരുന്നു.
എന്നാല്‍ ഈ പ്രവചനം തീര്‍ത്തും തെറ്റിപ്പോയിരുന്നു. ഓസ്‌ട്രേലിയയാണ് ആ വര്‍ഷം കിരീടം നേടിയത്. ഇത് തന്റെ അവസാന പ്രവചനമാണെന്ന് പറഞ്ഞതാണ് മിശ്ര 2021ലെ പ്രവചനം നടത്തിയത്. ഈ പ്രവചനം തെറ്റായതോടെ അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആന്റേഴ്‌സന്‍, സ്റ്റീവന്‍ ഫിന്‍ എന്നിവരും ലോകകപ്പ് ജേതാക്കളെ പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവരായിരിക്കും സെമിയില്‍ എത്തുകയെന്ന് ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്‌സന്‍ പ്രവചിച്ചു.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കരുത്തുറ്റതാണ്. ഇംഗ്ലണ്ടും ഇന്ത്യയും പക്ഷേ ഫൈനല്‍ കളിക്കും. കലാശപ്പോരില്‍ കടുത്ത പോരാട്ടം നടക്കും. ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്നും ആന്റേഴ്‌സന്‍ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് പേസ് ബൗളറായ സ്റ്റീവന്‍ ഫിന്‍ പറയുന്നത് ഇംഗ്ലണ്ട് ന്യൂസിലന്‍ഡ്, ഇന്ത്യ, പാകിസ്താന്‍ സെമി കളിക്കും. ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്നും താരം പറഞ്ഞു. ആതിഥേയര്‍ക്ക് മുന്‍തൂക്കമുണ്ടെന്നും ഫിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications