Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ കാണിച്ചത് അബദ്ധം, ഷമിയെ ഇത്രയും നാള്‍ കളിപ്പിച്ചില്ല, തീരുമാനം മാറിയപ്പോള്‍ റെക്കോര്‍ഡുകള്‍

ധര്‍മശാല: ന്യൂസിലന്‍ഡിനെതിരെ ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. അഞ്ച് വിക്കറ്റുമായി സെലക്ഷന്‍ കമ്മിറ്റിയെ പോലും ഞെട്ടിച്ചു. എന്നാല്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. പകരം ഷാര്‍ദുല്‍ താക്കൂറിന് അവസരം കൊടുത്തു. ഇത് ചെറിയ രീതിയില്‍ ഗുണം ചെയ്‌തെങ്കിലും ഷമിയോളം ഇംപാക്ട് അതിനുണ്ടായിരുന്നില്ല.

ഇന്ത്യന്‍ ടീം വലിയ പിഴവാണ് ഇതിലൂടെ വരുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് അഞ്ച് വിക്കറ്റെടുത്ത ഷമി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അതിവേഗമാണ് എത്തിയത്. അഫ്ഗാനിസ്ഥാനെതിരെ ഷമിയെ കളിപ്പിക്കേണ്ടിയിരുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

india-new-zealand

അധിക ബൗളറുടെ സേവനം ഇല്ലാതിരുന്നിട്ട് പോലും ഇന്ത്യ മത്സരത്തില്‍ ഇന്ന് തിരിച്ചുവന്നു. ഷമി കിവീസിന്റെ മധ്യനിരയെയും അതുപോലെ തന്നെ വാലറ്റത്തെയും പൂര്‍ണമായും തകര്‍ത്തു. മുന്‍നിരയിലും ഷമി നേട്ടമുണ്ടാക്കിയിരുന്നു. തീര്‍ച്ചയായും ഷാര്‍ദുലിന് പകരം ഷമി കളിപ്പിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ആദ്യത്തേത് മികച്ച പേസും കൃത്യതയുമുള്ള ബൗളറാണ് ഷമിയെന്നതാണ്.

ഷാര്‍ദുലിനേക്കാള്‍ വേഗത്തില്‍ ടീമിന് ബ്രേക്ക്ത്രൂ നല്‍കാന്‍ ഷമിക്ക് സാധിക്കുന്നുണ്ട്. ഷാര്‍ദുലിന് മുന്‍തൂക്കം ബാറ്റിംഗിലാണ്. പക്ഷേ ഇതില്‍ ഇപ്പോള്‍ ഷാര്‍ദുല്‍ തിളങ്ങുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ മധ്യനിരയില്‍ അധിക ബാറ്റ്‌സ്മാനെയോ ബൗളറെയോ കളിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.ഷമി മത്സരത്തില്‍ കാത്തിരുന്നത് നിരവധി റെക്കോര്‍ഡുകളാണ്. വില്‍ യംഗിനെ ആദ്യ സ്‌പെല്ലില്‍ തന്നെ ഷമി പുറത്താക്കിയിരുന്നു. ലെങ്ങ് ബോളില്‍ യങ്ങിന്റെ കുറ്റി തെറിക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ താരമായും ഷമി ഇതോടെ മാറി. അഞ്ച് വിക്കറ്റ് വീവ്ത്തിയപ്പോള്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. സഹീര്‍ഖാനാണ് പട്ടികയില്‍ ഒന്നാമന്‍. 23 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളാണ് സഹീര്‍ ഖാന്‍ ലോകകപ്പില്‍ വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് 34 നിന്ന് 44 വിക്കറ്റുകള്‍ വീഴ്ത്തിയ ജവഗല്‍ ശ്രീനാഥാണ്.

അതേസമയം ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം താരത്തിന്റെ മറ്റൊരു റെക്കോര്‍ഡാണ്. രണ്ട് ലോകകപ്പുകളിലായി രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പേസറാണ് ഷമി. മധ്യനിരയെ മുഴുവന്‍ തന്റെ കൃത്യതയും സ്വിംഗും ഉള്ള പന്തുകള്‍ കൊണ്ട് വീഴ്ത്തുകയായിരുന്നു ഷമി. അവസാന ഓവറില്‍ ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായ ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഷമി അഞ്ച് വിക്കറ്റ് തികച്ചത്.

നിരവധി ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടമാണ് ഷമി മറികടന്നത്. കപില്‍ ദേവ്, വെങ്കടേഷ് പ്രസാദ്, റോബിന്‍ സിംഗ്, ആശിഷ് നെഹ്‌റ, യുവരാജ് സിംഗ് എന്നിവരെല്ലാം ഓരോ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയവരാണ്. 2019ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+