രോഹിത് ഓപ്പണിംഗില്‍ വേണോ? കോലി മാറണോ? ഇന്ത്യയുടെ ലൈനപ്പ് ഇങ്ങനെയാവണം, പ്രവചനം വൈറല്‍
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഒക്ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതിനോടകം പല താരങ്ങളും ടൂര്‍ണമെന്റിലെ ഫേവറിറ്റ് ആരാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ പലരുടെയും ഫേവറിറ്റുകളാണ്. എന്നാല്‍ ടീം കോമ്പിനേഷനില്‍ ഇപ്പോഴും ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്. ഓപ്പണിംഗില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ വരെ കണ്‍ഫ്യൂഷനുണ്ട്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ്. ഓപ്പണിംഗില്‍ രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും തന്നെ വേണമെന്ന് ചോപ്ര പറയുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അതിശക്തമായ ഒരു കൂട്ടുകെട്ട ഒരു ടീമിന്റെ വിജയത്തില്‍ വളരെ നിര്‍ണായകമാണ്.

ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്ലും രോഹിത്തുമായിരിക്കണം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത്തിന് മികച്ച ടൈമിംഗും, അതുപോലെ ദീര്ഘകമായ ഇന്നിംഗ്സ് കളിക്കാനും സാധിക്കും. ടോപ്പ് ഓര്‍ഡറില്‍ ആങ്കറിംഗ് റോളില്‍ നിന്നുകൊണ്ട് മത്സരത്തെ കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കും. അതുപോലെ ശുഭ്മാന്‍ വളരെ ചെറുപ്പമാണ്. ആത്മവിശ്വാസത്തിന് നല്ലത് പോലെ ഗില്ലിനുണ്ട്.
ആക്രമിച്ച് കളിക്കുന്നത് ഗില്ലിന്റെ ശൈലിയാണ് ആവശ്യമായ സമയത്ത് സ്കോര്‍ ഉയര്‍ത്താനും ഗില്ലിന് സാധിക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.മധ്യനിരയില്‍ വിരാട് കോലിയായിരിക്കണം ഇന്ത്യയെ നയിക്കേണ്ടത്. കോലിയില്ലാതെ ഇന്ത്യന്‍ ടീം പൂര്‍ണമാവില്ല. ഏത് സ്കോറും ചേസ് ചെയ്യാനുള്ള കഴിവും, ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള മികവും കോലിയെ അവഗണിക്കാനാവാത്ത ശക്തിയാക്കുന്നവെന്നും ചോപ്ര വ്യക്തമാക്കി.
നാലാം നമ്പറില്‍ കെഎല്‍ രാഹുലും, പിന്നീട് ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവണം. രാഹുലായിരിക്കണം ടീമിന്റെ വിക്കറ്റ് കീപ്പര്‍. പാണ്ഡ്യയുടെ ഫിനിഷിംഗ് മികവ് ടീമിന് ആവശ്യമാണ്. സൂര്യകുമാറും മധ്യനിരയില്‍ വേണമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ആക്രമിച്ച് കളിക്കാന്‍ സൂര്യകുമാറിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സൂര്യകുമാറിന്റെ പ്രകടനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രവീന്ദ്ര ജഡേജ സ്പിന്‍ ഓള് റൗണ്ടറായി ടീമില്‍ വേണം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെയും, അക്ഷര്‍ പട്ടേലിനെയും കളിപ്പിക്കാം. അതുപോലെ ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കണം. രണ്ട് വശത്തേക്കും പന്ത് തിരിക്കാന്‍ കുല്‍ദീപിന് സാധിക്കും. ഡെത്ത് ഓവറിലും കുല്‍ദീപിന് നന്നായി പന്തെറിയാന്‍ സാധിക്കും.
പേസ് ബൗളിംഗില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് കളിക്കേണ്ടത്. ബുംറയ്ക്ക് കൃത്യതയോടെ പന്തെറിയാനാവും. യോര്‍ക്കറുകളും താരത്തില്‍ നിന്ന് പ്രതീക്ഷിക്കാം. ഡെത്ത് ഓവറില്‍ ബുംറയാണ് മികച്ച ചോയ്സ്. സിറാജിന് പേസും സ്വിംഗും ഒരുപോലെ ലഭിക്കുന്നുണ്ട്. ഇരുവരും മികച്ച ഫോമിലുമാണെന്ന് ചോപ്ര പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications