Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ലോകകപ്പ് നേടുമോ? മുഹമ്മദ് ആമിറിന്റെ മറുപടി ഇന്ത്യയെ കുറിച്ച്; വൈറല്‍

ലോകകപ്പില്‍ ആര് കിരീടം നേടും. നിരവധി പേര്‍ ഇതിനോടകം പ്രവചനങ്ങള്‍ നടത്തി കഴിഞ്ഞു. ആതിഥേയരായ ഇന്ത്യക്ക് അടക്കം സാധ്യത നിരവധി മുന്‍ താരങ്ങള്‍ പ്രവചിച്ചിരുന്നു. പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആമിറും ഇപ്പോള്‍ അത്തരത്തില്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഹോട്ട് ഫേവറിറ്റ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റ് ടീം എന്ന് ആമിര്‍ പറയുന്നു.

പാകിസ്താന്‍ ടീമിന്റെ സാധ്യതകളെ ആമിര്‍ തള്ളി. ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്നതും നേട്ടമാണെന്നും ആമിര്‍ പറയുന്നു. ഇന്ത്യക്ക് ആതിഥേയരെന്ന ആനുകൂല്യം നേട്ടമാവും. കാരണം അവര്‍ ഇന്ത്യയിലാണ് കളിക്കുന്നത്. ഇന്ത്യക്കെതിരെ ഏത് ടീം കളിച്ചാലും, അവര്‍ 110 ശതമാനം നല്‍കേണ്ടി വരും. ഇന്ത്യ അവരുടെ സ്വന്തം സാഹചര്യത്തില്‍ വളരെ അപകടകാരികളായ ടീമാണ്.

mohammed-amir-world-cup

ഇന്ത്യയില്‍ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓസ്‌ട്രേലിയയില്‍ പോയാല്‍ എല്ലാ ടീമും കളിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. അതുപോലെ തന്നെയാണ് ഇന്ത്യയിലെ സാഹചര്യവും. ഇന്ത്യ ലോകകപ്പ് നേടാന്‍ ഹോട്ട് ഫേവറിറ്റുകളാവുന്നത് അതുകൊണ്ടാണെന്നും ആമിര്‍ പറഞ്ഞു. 2011ല്‍ ലോകകപ്പില്‍ കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമായി ഇന്ത്യ മാറിയിരുന്നു. അതിന് ശേഷം ലോകകപ്പ് നേടിയതെല്ലാം ആതിഥേയ രാഷ്ട്രങ്ങളാണ്.

അതേസമയം ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഇത്തവണ അമ്പരപ്പിക്കും. ബോളിവുഡില്‍ നിന്നും സംഗീത ലോകത്ത് നിന്നുമെല്ലാം വമ്പന്‍ താരങ്ങളാണ് എത്തുന്നത്. ബോളിവുഡില്‍ നിന്ന് രണ്‍വീര്‍ സിംഗ്, തമന്ന ഭാട്ടിയ എന്നിവരുടെ പെര്‍ഫോമന്‍സും ഉദ്ഘാടന ചടങ്ങിലുണ്ടാവും. അരിജിത്ത് സിംഗിന്റെ സംഗീത നിശയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടന പരിപാടികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വിവിധ സാംസ്‌കാരിക പരിപാടികളും, ലേസര്‍ ഷോകളും, ഫയര്‍വര്‍ക്കുകളും ചടങ്ങിനുണ്ടാവും. ആശാ ഭോസ്ലെ, ശ്രേയ ഘോഷല്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരും സംഗീത പരിപാടിയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. വരുണ്‍ ധവാനും പരിപാടിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡുപ്ലെസിയും പ്രവചനവുമായി എത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും തിളങ്ങാന്‍ പോകുന്നത് ആരായിരിക്കുമെന്നാണ് ഡുപ്ലെസി വെളിപ്പെടുത്തി.ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയായിരിക്കും ഏറ്റവും തിളങ്ങുകയെന്നും താരം പറഞ്ഞു. മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോനും സെമിയിലെത്തുന്ന ടീമിനെ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നീ ടീമുകളായിരിക്കും സെമിയില്‍ എത്തുകയെന്നാണ് വോന്‍ പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+