ഷമി ഭായ് ഇതെന്തൊരു ബൗളിംഗാണ്; സഹീറും, ശ്രീനാഥും പിന്നിലായി, ആ നേട്ടം ഇനി ഇന്ത്യന്‍ പേസര്‍ക്ക്
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ബൗളിംഗില്‍ പുതിയ ചരിത്രം രചിച്ച് മുഹമ്മദ് ഷമി. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന ബൗളറായി ഷമി മാറിയിരിക്കുകയാണ്. ജവഗല്‍ ശ്രീനാഥിനെയും, സഹീര്‍ ഖാനെയും മറികടന്നാണ് ഷമി മുന്നിലെത്തിച്ചത്. വാംഖണ്ഡെ സ്റ്റേഡിയത്തില്‍ ഷമിയുടെ താണ്ഡവമായിരുന്നു അരങ്ങേറിയത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.
മൂന്ന് കളിയില്‍ നിന്ന് 14 വിക്കറ്റുകളാണ് ഷമി ഇതുവരെ വീഴ്ത്തിയത്. ആദ്യ കളിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി, രണ്ടാമത്തെ കളിയില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്നാമത്തെ കളിയില്‍ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് ഷമി. ഇതോടെ ലോകകപ്പില്‍ ഇതുവരെ 45 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത് തരിപ്പണമാക്കിയ സമയത്താണ് ഷമി പന്തെറിയാനെത്തിയത്. മൂന്ന് ഓവറില്‍ നാല് വിക്കറ്റുകളാണ് ഷമി ആദ്യ സ്‌പെല്ലില്‍ വീഴ്ത്തിയത്. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഷമിയുടെ പന്തുകളെ തൊടാന്‍ പോലും സാധിച്ചിരുന്നില്ല. പത്താമത്തെ ഓവറിലായിരുന്നു താരം പന്തെറിയാന്‍ ആരംഭിച്ചത്.
മൂന്ന് റണ്‍സിന് നാല് വിക്കറ്റ് വീണ് അപ്പോള്‍ തന്നെ തോല്‍വിയുടെ വക്കിലായിരുന്നു ശ്രീലങ്ക. ആദ്യ സ്‌പെല്ലില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷമി ചരിത്രം രചിച്ചത്. ലോകകപ്പില്‍ ഷമി നേടുന്ന മൂന്നാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ ലോകകപ്പില്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. താരം അഞ്ച് തവണയാണ് നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പില്‍ വെറും 14 മത്സരങ്ങളില്‍ നിന്നാണ് ഷമി 45 വിക്കറ്റെടുത്തത്. സഹീര്‍ ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 മത്സരങ്ങളാണ് എടുത്തത്. ജവഗല്‍ ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് 44 വിക്കറ്റെടുത്തത്. ഈ ലോകകപ്പില്‍ വെറും മൂന്ന് മത്സരങ്ങള്‍ കളിച്ചാണ് ഈ നേട്ടത്തിലേക്ക് ഷമി എത്തിയത്. 16 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് നാലാം സ്ഥാനത്ത്. 18 മത്സരങ്ങളില്‍ നിന്ന് 31 വീഴ്ത്തിയ അനില്‍ അനില്‍ കുംബ്ലെ അഞ്ചാം സ്ഥാനത്തും, 26 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയ കപില്‍ ദേവ് ആറാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു ഷമി.
ചരിത് അസലങ്കയും, ദുഷാന്‍ ഹേമന്തയുമാണ് പുറത്തായത്. ഇന്ത്യയുടെ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ലങ്ക തകര്‍ച്ചയിലേക്ക് വീണത്. രണ്ടാമത്തെ ഓവറിലും അതുപോലെ ഷമിക്ക് വിക്കറ്റ് ലഭിച്ചു. ദുഷ്മന്ത ചമീരയായിരുന്നു പുറത്തായത്. രാഹുലിന്റെ ഡിആര്‍എസ് ആണ് ഇവിടെ വിജയം കണ്ടത്. മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ ആഞ്ചലോ മാത്യൂസിന്റെ കുറ്റിതെറിപ്പിച്ചാണ് ഷമി നാലാം വിക്കറ്റ് എടുത്തത്. അഞ്ചാം ഓവറില്‍ കസുന്‍ രജിതയെ പുറത്താക്കിയായിരുന്നു ,മി അഞ്ച് വിക്കറ്റ് തികച്ചത്.












Click it and Unblock the Notifications