ലോകകപ്പിലെ ഫയര്‍ബ്രാന്‍ഡിന് ബോളിവുഡില്‍ നിന്ന് വിവാഹാലോചന; ഷമിയെ വിവാഹം കഴിക്കാമെന്ന് നടി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗളിംഗ് നെടുന്തൂണായ മുഹമ്മദ് ഷമിക്ക് ബോളിവുഡില്‍ നിന്ന് വിവാഹാലോചന. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. വെറും നാല് മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളും ഷമി വീഴ്ത്തി കഴിഞ്ഞു. ടീമിന് വേണ്ടിയുള്ള ഷമിയുടെ പ്രകടനമാണ് വിവാഹാലോചന വരാന്‍ കാരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷമി വിവാഹാലോചന വന്നിരിക്കുന്നത്.
ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ് ഷമിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. നടിയുടെ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഷമിയെ നടി പ്രപ്പോസ് ചെയ്‌തെങ്കിലും, ഇന്ത്യന്‍ പേസര്‍ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. നിങ്ങള്‍ സ്വന്തം ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാന്‍ താന്‍ റെഡിയാണെന്നും പായല്‍ കുറിച്ചു.

അതേസമയം നിരവധി പേരാണ് പായല്‍ ഘോഷ് ആരാണെന്ന് തിരയാന്‍ ആരംഭിച്ചത്. ബംഗാളില്‍ നിന്നുള്ള നടിയാണ് അവര്‍. 1992ല്‍ കൊല്‍ക്കത്തയിലാണ് നടി ജനിച്ചത്. സെന്റ് പോള്‍സ് മിഷന്‍ സ്‌കൂളില്‍ നിന്നാണ് നടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിക്കാക്കിയത്. സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നടിക്കുണ്ട്. പായലിന് നടിയാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്നാണ് അവര്‍ മുംബൈയിലെത്തിയത്.
തെലുങ്ക് സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ചന്ദ്രശേഖര്‍ യെലേതിയുടെ പ്രയാണമാണ് ആദ്യ ചിത്രം. വര്‍ഷധാരെ, ഉസ്രാവെള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി എന്നിവയാണ് നടിയുടെ പ്രമുഖ ചിത്രങ്ങള്‍. 2020ലാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. രാംദാംസ് അത്തവാലെയുടെ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. റിപബ്ലിക്ക് പാര്‍ട്ടിയുടെ വനിതാ വിംഗിന്റെ വൈസ് പ്രസിഡന്റാണ് അവര്‍.
അതേസമയം ഷമി ഹസിന്‍ ജഹാനെ നേരത്തെ വിവാഹം ചെയ്തതാണ്. ഇവര്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. നിയമപരമായ പോരാട്ടങ്ങള്‍ വേറെ നടക്കുന്നുണ്ട്. ഷമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഷമി വാതുവെപ്പിന്റെ ഭാഗമായെന്നും, ഗാര്‍ഹിക പീഡനത്തിന് തന്നെ ഇരയാക്കിയെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.
അതേസമയം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ അഭിനന്ദിക്കാനും ഹസിന്‍ ജഹാന്‍ തയ്യാറായിട്ടില്ല. എന്തായാലും ടീമിന് വേണ്ടിയാണ്. ഷമി നന്നായി കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ടീമില്‍ തുടരും. അതിലൂടെ നല്ല രീതിയില്‍ സമ്പാദിക്കാനും സാധിക്കും. ഞങ്ങളുടെ ഭാവി അതിലൂടെ സുരക്ഷിതമാക്കാനും സാധിക്കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. മകളുടെ കാര്യമാണ് ഹസിന്‍ ന്യൂസ് നാഷനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. ഷമിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് അടക്കം നേരത്തെ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.












Click it and Unblock the Notifications