നല്ല മനസ്സുള്ളവരേ വിജയിക്കൂ, ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഷമിയുടെ ഭാര്യയുടെ പ്രതികരണം വൈറല്‍
ന്യൂഡല്‍ഹി:സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയോട് ലോകകപ്പ് ഫൈനല്‍ തോറ്റ് തകര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീം. ആദ്യ പത്ത് മത്സരങ്ങള്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ ഫൈനലിലെ തോല്‍വി. മത്സരത്തില്‍ ഏറ്റവും തകര്‍ന്നുപോയത് മുഹമ്മദ് ഷമിയായിരുന്നു. ടൂര്‍ണമെന്റില്‍ 25 വിക്കറ്റുകളുമായി തിളങ്ങി നിന്നത് ഷമിയായിരുന്നു.
ഇപ്പോഴിതാ ഷമിയുടെ ഭാര്യ ഹസിന്‍ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷമിക്കുള്ള മറുപടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വീഡിയോയിലുള്ള ഒരു സംഭാഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒടുവില്‍ വിജയം നല്ല മനസ്സുള്ളവര്‍ക്കായിരിക്കുമെന്ന ബോളിവുഡ് ചിത്രത്തിന്റെ ഡയലോഗാണ് ഇവരുടെ വീഡോയില്‍ ഉള്ളത്.

അതേസമയം ഇത് ഇന്ത്യന്‍ ടീമിനെയോ ഷമിയെയോ ലക്ഷ്യമിട്ടുള്ളാണെന്ന് വ്യക്തമല്ല. നേരത്തെ സെമി ഫൈനലില്‍ ഷമിയുടെ പ്രകടനത്തിന്റെ സമയത്തും ഇതുപോലൊരു വീഡിയോ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഷമിയുമായി വീണ്ടും ഒന്നിക്കാന്‍ താല്‍പര്യപ്പെടുന്നു എന്ന തരത്തിലുള്ളതാണ് ഈ വീഡിയോ എന്ന് ആരാധകര്‍ പറഞ്ഞിരുന്നു. നിരവധി പേരാണ് പുതിയ വീഡിയോയില്‍ ഹസിന്‍ ജഹാനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ഓസ്‌ട്രേലിയയില്‍ മാത്രമാണോ നല്ല ആളുകള്‍ ഉള്ളതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. ഇന്ത്യന്‍ ടീമില്‍ നല്ലവര്‍ ആരുമില്ലേ എന്നും മറ്റൊരാള്‍ കുറിച്ചും. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നേരത്തെ ബോളിവുഡ് നടി പായല്‍ ഘോഷ് മുഹമ്മദ് ഷമി വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. ഇംഗ്ലീഷ് ഒന്ന് നന്നാക്കിയെടുക്കണമെന്നും പായല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹസിന്‍ ജഹാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
സെലിബ്രിറ്റികളെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. അത് സര്‍വസാധാരണമാണ്. അതിനെ കുറിച്ച് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഹസിന്‍ ജഹാനും ഷമിയും തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലുണ്ട്. ഇരുവരും വിവാഹ മോചന ഹര്‍ജിയും ഫയല്‍ ചെയ്തിട്ടില്ല. എന്നാല്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നായിരുന്നു ഹസിന്‍ ജഹാന്‍ ആരോപിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഹസിന്‍ ജഹാന് തെളിയിക്കാനായിട്ടില്ല.
അതേസമയം തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമിനെ ഡ്രെസ്സിംഗ് റൂമില്‍ കാണാനെത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീമിന്റെ പ്രകടനത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. മുഹമ്മദ് ഷമിയായിരുന്നു തോല്‍വി ഏറെ ബാധിച്ചത്. പ്രധാനമന്ത്രി ഷമിയെ ആലിംഗനം ചെയ്താണ് ആശ്വസിപ്പിച്ചത്. ടീം തിരിച്ചുവരുമെന്നും, എല്ലാവര്‍ക്കും നന്ദിയെന്നും ഷമി ട്വീറ്റ് ചെയ്തു. ടീമിനെയും, തന്നെയും ഒരുപാട് പേര്‍ ലോകകപ്പിന്റെ സമയത്ത് പിന്തുണച്ചിരുന്നു. അവരോടെല്ലാം നന്ദിയുണ്ട്. ടീമിന്റെ ആവേശം അതിലൂടെ ഉയര്‍ന്നു. ഞങ്ങളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദിയുണ്ടെന്നും ഷമി കുറിച്ചു.












Click it and Unblock the Notifications