Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറാജ് പുറത്തിരിക്കേണ്ടി വരും? പേസര്‍മാരായി ഇവര്‍, രോഹിത്തിന്റെ സൂചന, ടീമില്‍ മാറ്റങ്ങള്‍ ഇങ്ങനെ

മുംബൈ: 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടം നേടിയ ശേഷം വാംഖഡെയില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്ന് ഇന്ത്യയും ശ്രീലങ്കയും. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇങ്ങനൊരു ഏറ്റുമുട്ടല്‍ അതേ വേദിയില്‍ വെച്ച് നടക്കുന്നത്. എന്നാല്‍ കടലാസിലെ കരുത്ത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യ വളരെ മുന്നിലാണ്. 2011നെ വെച്ച് നോക്കുമ്പോള്‍ ശ്രീലങ്കന്‍ ടീം ദുര്‍ബലമാണ്. എന്നാല്‍ അവരുടേതായ ദിനത്തില്‍ ആരെയും വീഴ്ത്താന്‍ ശ്രീലങ്കയ്ക്ക് സാധിക്കും.

കളിച്ച ആറ് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ വരുന്നത്. ഈ മത്സരം ജയിച്ചാല്‍ ടീം സെമി ഉറപ്പിക്കും. അതേസമയം ശ്രീലങ്കന്‍ ടീമിന് സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. അതേസമയം ഇന്ത്യ മത്സരത്തില്‍ ഉഴപ്പ് കാണിക്കാനില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കഠിനമായിരിക്കുമെന്ന് തന്നെയാണ് താരം വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചത്.അതുകൊണ്ട് തന്നെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന സൂചനയാണ് രോഹിത് നല്‍കുന്നത്.

mohammed-siraj

ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഇല്ലാതിരുന്നിട്ടും കാര്യമായി പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പകരം വന്ന മുഹമ്മദ് ഷമി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ മുഹമ്മദ് ഷമിയും, ജസ്പ്രീത് ബുംറയുമായിരിക്കും പ്രധാന പേസര്‍മാര്‍. ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും.

സിറാജിനെ മാറ്റുമെന്ന സൂചനയാണ് രോഹിത് നല്‍കുന്നത്. വിക്കറ്റ് ലഭിക്കുന്നില്ലെന്ന് മാത്രമല്ല റണ്‍സും സിറാജ് ധാരാളമായി വഴങ്ങുന്നുണ്ട്. ഏഷ്യാ കപ്പില്‍ ഗംഭീര ഫോമില്‍ കളിച്ച ശേഷം ആ മികവിലേക്ക് ഉയരാന്‍ സിറാജിന് സാധിച്ചിട്ടില്ല. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് സിറാജിനെ പുറത്തിരുത്തുന്നത്. ഇനിയൊരിക്കലും ഷമി പുറത്തിരുത്തുക സാധ്യമല്ല.

ഹര്‍ദിക് പാണ്ഡ്യ അതുപോലെ കളിക്കുമോ എന്നും വ്യക്തമല്ല. ഹര്‍ദിക്കിന്റെ ഇടത്തിലേക്ക് പകരക്കാരെ കണ്ടെത്തുകയാണ് ഇനി ടീമിന് ചെയ്യാനുള്ളത്. മൂന്ന് പേരാണ് ഇവിടേക്ക് മത്സരിക്കുന്നത്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണിത്. ശ്രേയസ് ഇന്നും പരാജയപ്പെട്ടാല്‍ കിഷന്‍ അടുത്ത മത്സരത്തില്‍ ടീമിലെത്തും.

മൂന്ന് സ്പിന്നര്‍മാരെങ്കില്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തും. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ നേരത്തെ തന്നെ സ്പിന്നര്‍മാരായി ടീമില്‍ കളിക്കുന്നുണ്ട്. അതേസമയം ഹര്‍ദിക്ക് മടങ്ങിവരുന്നത് ഉടനുണ്ടാവാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ നന്നായി തിളങ്ങേണ്ടി വരും.

ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ടീമില്‍ ഇനി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തേണ്ടത്. ഗില്‍ ഇതുവരെ ഒരു ഫിഫ്റ്റിയാണ് നേടിയത്. ഷോര്‍ട്ട് പിച്ച് പന്തുകളാണ് ഗില്ലിന്റെയും പ്രശ്‌നം. അതുപോലെ ശ്രേയസിനും പേരിന് ഒരു ഫിഫ്റ്റി മാത്രമാണ് ഉള്ളത്. രാഹുലും അതുപോലെ പേരിനൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+