ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല, ഇന്ത്യക്കാണ് എല്ലാമുള്ളത്, സൂക്ഷിച്ചോ, മുന്നറിയിപ്പുമായി ടെയ്ലര്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ നാളെ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ഏറ്റവും ടോപ് ടീം എന്ന പേരുമായിട്ടാണ് ഇന്ത്യ കിവീസിനെ നേരിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ 2019ലെ ലോകകപ്പ് സെമി ഫൈനലിന്റെ ഓര്‍മകളിലാണ് ടീം ഇന്ത്യ. എംഎസ് ധോണി റണ്ണൗട്ടായതിന്റെ ഓര്‍മകള്‍ ഇപ്പോഴും ടീമിനെ അലട്ടുന്നുണ്ടെന്ന് ഉറപ്പാണ്.
ഇത്തവണ ന്യൂസിലന്‍ഡ് വരുന്നത് കൊണ്ട് ഇന്ത്യ ജയിക്കുമോ എന്നാണ് ഒരേ സ്വരത്തില്‍ എല്ലാവരും ചോദിക്കുന്നത്. ഇത്രയും മികച്ച ടീം സെമിയില്‍ തോറ്റേക്കാം എന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലര്. ഇന്ത്യ സൂക്ഷിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയാണ് സെമി ഫൈനലിലെ ഫേവറിറ്റുകള്‍. എന്നാല്‍ നാല് വര്‍ഷം മുമ്പ് നടന്ന കാര്യം ഇന്ത്യയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ടാവുമെന്ന് റോസ് ടെയ്ലര് പറയുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒന്‍പത് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമും ഇന്ത്യയായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം.
ഇന്ത്യ ഗംഭീര ഫോമിലാണെങ്കിലും 2019 ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. പ്രധാന കാരണം 2019ലും ഇന്ത്യ വന്‍ ഫോമിലായിരുന്നു. അന്ന് ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇത്തവണ എല്ലാവരെയും വീഴ്ത്തി വരുന്ന ഇന്ത്യക്ക് സമാനമായ തിരിച്ചടി ഉണ്ടാവുമോ എന്നാണ് ഭയം. ഇന്ത്യ നാല് വര്‍ഷം മുമ്പും ഇതേ പോലെ മികച്ച ഫോമിലായിരുന്നു. അന്ന് മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യ സെമിയില്‍ എത്തിയത്.
എന്നാല്‍ അവിടെ അവര്‍ പരാജയപ്പെട്ടുവെന്നും റോസ് ടെയ്ലര് ഓര്‍മിപ്പിച്ചു. കിവീസിന് യാതൊന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കളിക്കാം. അതുകൊണ്ട് അവര്‍ ഏറ്റവും അപകടകാരിയായ ടീമായി മാറുമെന്നും റോസ് ടെയ്ലര് മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയെ തീര്‍ച്ചയായും പ്രതിരോധത്തിലാക്കാനും, ആശങ്കപ്പെടുത്താനുമെല്ലാം കിവീസിന് സാധിക്കും.
കഴിഞ്ഞ തവണ കിവീസ് വളരെ കഷ്ടപ്പെട്ടാണ് സെമിയിലേക്ക് എത്തിയതെന്നും, പാകിസ്താനെ നെറ്റ് റണ്‍റേറ്റില്‍ മറികടന്നാണ് ആ നേട്ടത്തിലേക്ക് വന്നതെന്നും ടെയ്ലര് പറഞ്ഞു. ഇത്തവണ ഇന്ത്യന്‍ ടീം കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഫേവറിറ്റുകളാണ്. സ്വന്തം നാട്ടില്‍ അവര്‍ ഗംഭീരമായി കളിക്കുന്നു. എന്നാല്‍ ന്യൂസിലന്‍ഡിന് ഇന്ത്യയെ അപേക്ഷിച്ച് യാതൊന്നും നഷ്ടപ്പെടാനില്ല.
അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡ് ടീം അപകടകാരികളാണ്. ഇന്ത്യ ഏതെങ്കിലും ടീമിനോട് കളിക്കുന്നത് ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡ് ടീമിനോടായിരിക്കുമെന്നും ടെയ്ലര് വ്യക്തമാക്കി. അതേസമയം 2019ലെ സെമിയില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്നത് ഗപ്ടില്‍ മഹേന്ദ്ര സിംഗ് ധോണിയെ റണ്ണൗട്ടാക്കിയതാണ്. ന്യൂസിലന്‍ഡിന് മത്സരത്തില്‍ സമ്മര്ദമില്ലാതാക്കിയത് ആ പുറത്താക്കലാണെന്നും ടെയ്ലര് പറഞ്ഞു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications